ദോഹ∙യൂസ്ഡ് കാറുകൾക്കു മാത്രമായുളള ബർവ മോട്ടർ സിറ്റി പദ്ധതിയുടെ മൂന്നാം ഘട്ട നിർമാണം പുരോഗതിയിൽ. പദ്ധതി അടുത്തവർഷം പൂർത്തിയാകും. സൽവ റോഡ് ഇന്റർസെക്ഷനു സമീപത്തെ റൗദത്ത് റാഷിദിലാണ് മോട്ടർ സിറ്റി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മദീനത് അൽ മവാതർ എന്നറിയപ്പെടുന്ന പദ്ധതിയുടെ പൂർത്തിയായ ആദ്യ രണ്ടു ഘട്ടങ്ങളുടെ പ്രവർത്തനം സജീവമാണ്. വ്യാഴം, വെളളി ദിവസങ്ങളിലാണ് പ്രവർത്തനം. 

ADVERTISEMENT

കഴിഞ്ഞ മാസം ക്ലാസിക് കാറുകളുടെ പ്രത്യേക പ്രദർശനവും നടന്നിരുന്നു. പൂർണമായും ഓട്ടമൊബീൽ സേവനങ്ങളും പ്രവർത്തനങ്ങളുമാണ് സിറ്റിയിലുള്ളതെന്ന് ബർവ നിർമാണ വിഭാഗം മാനേജർ ഖാലിദ് അബ്ദുല്ല അൽ ഹിത്മി പറഞ്ഞു. 

ഒന്നാം ഘട്ടത്തിൽ 60 യൂസ്ഡ് കാർ ഷോറൂമുകൾ, 176 അപ്പാർട്‌മെന്റുകൾ, 10 കടകൾ, വർക്‌ഷോപ്പുകൾ, പെട്രോൾ സ്‌റ്റേഷൻ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയാണുള്ളത്.

ADVERTISEMENT

എല്ലാ സേവനങ്ങളും ഇവിടെത്തന്നെ

യൂസ്ഡ് കാറുകളുടെ വാങ്ങൽ, വിൽക്കൽ, അറ്റകുറ്റപ്പണികൾ തുടങ്ങി എല്ലാ സേവനങ്ങളും മോട്ടർ സിറ്റിയിലുണ്ട്. സ്‌പോർട്‌സ്, ക്ലാസിക്കൽ കാർ ഷോറൂമുകൾ, വാഹന സർവീസ് കേന്ദ്രങ്ങൾ, വാഹന സാങ്കേതിക പരിശോധനാ കേന്ദ്രം (ഫഹെസ്), കാർ ഡീലർഷിപ്പ്, താമസ സൗകര്യങ്ങൾ, വർക് ഷോപ്പുകൾ, ഹോട്ടൽ, മോട്ടൽ, വാണിജ്യ കടകൾ, പള്ളി എന്നിവ കൂടാതെ ഗതാഗത വകുപ്പ്, സിവിൽ ഡിഫൻസ് ഓഫിസുകൾ, ബാങ്കുകൾ, കാർ ഇൻഷുറൻസ് ഓഫിസ്, പെട്രോൾ സ്‌റ്റേഷൻ തുടങ്ങിയവയാണ് പദ്ധതിയിലുള്ളത്.