ദുബായ് ∙ ലോകത്തെ ആദ്യ ഇൻസ്റ്റന്റ് ക്രെഡിറ്റ് സൗകര്യത്തോടെയുള്ള സമ്പർക്ക രഹിത ലൈഫ്സ്റ്റൈല്‍ പേയ്മെന്റ് സംവിധാനമായ എംപേയുമായി ലുലു ഗ്രൂപ്പ് കരാർ ഒപ്പിട്ടു. ഇത്തരത്തിൽ ധാരണയിലെത്തുന്ന ആദ്യ പ്രമുഖ ചില്ലറ വിപണന സ്ഥാപനമായി ഇതോടെ ലുലു ഗ്രൂപ്പ് മാറി. യുഎഇയുടെ സ്മാർട്ട് ഗവണ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ലോകത്തെ ആദ്യ ഇൻസ്റ്റന്റ് ക്രെഡിറ്റ് സൗകര്യത്തോടെയുള്ള സമ്പർക്ക രഹിത ലൈഫ്സ്റ്റൈല്‍ പേയ്മെന്റ് സംവിധാനമായ എംപേയുമായി ലുലു ഗ്രൂപ്പ് കരാർ ഒപ്പിട്ടു. ഇത്തരത്തിൽ ധാരണയിലെത്തുന്ന ആദ്യ പ്രമുഖ ചില്ലറ വിപണന സ്ഥാപനമായി ഇതോടെ ലുലു ഗ്രൂപ്പ് മാറി. യുഎഇയുടെ സ്മാർട്ട് ഗവണ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി വികസിപ്പിച്ചെടുത്ത സുരക്ഷിത പണമിടപാടുകൾ സാധ്യമാക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനാണ് എംപേ.

ദുബായ് ഇക്കണോമിക് ഡവലപ്മെന്റ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ എംപേ ചെയര്‍മാന്‍ അലി ഇബ്രാഹിമും ലുലു ഗ്രൂപ്പ് ഡയറക്ടര്‍ എം.എ. സലിമും കരാറിൽ ഒപ്പവച്ചു. ദുബായ് ഇക്കണോമിക് ഡെവലപ്മെന്റ് വകുപ്പ് ഡയറക്ടര്‍ ജനറല്‍ സമി അൽ ഖംസി. ലുലു ഗ്രൂപ്പ് ഇന്റർനാഷനൽ ഡയറക്ടർ ജെയിംസ് കെ വർഗീസ്, എംപേ സിഇഒ മുന അൽ ഖസബ്, എംപേ  ഡെപ്യൂട്ടി സിഇഒയും സിപിഒയുമായ ജിജി ജോർജ് കോശി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കരാര്‍ ഒപ്പുവച്ചത്.

ADVERTISEMENT

ലുലുവിൽ ഷോപ്പിങ് നടത്താം

ലോകമെമ്പാടുമുള്ള 250ല്‍ അധികം ലുലു സ്റ്റോറുകളിൽ ഷോപ്പിങ് നടത്തുമ്പോള്‍ ഉപഭോകതാക്കൾക്ക് എംപേ ആപ്ലിക്കേഷൻ ഉപയോഗിച്ച് സുരക്ഷിമായി 'ടാപ് ആന്റ് ഗോ' രീതിയിൽ പണമിടപാട് നടത്താനാവും. സമ്പർക്ക രഹിത പണമിടപാടുകൾക്ക് പുറമെ ഗവണ്മെന്റ് ഫീസ്, ഓണ്‍ലൈൻ ഫൂഡ് ഓർഡർ, എജ്യുക്കേഷൻ പേയ്മെന്റ്, യൂട്ടിലിറ്റി ബില്ലുകള്‍ തുടങ്ങിയ ഇടപാടുകൾ ആപ് വഴി തന്നെ നടത്താനും കഴിയും. പെട്ടെന്നുണ്ടാകുന്ന വിവിധ സാമ്പത്തിക ആവശ്യങ്ങൾ പൂർത്തീകരിക്കാൻ ഇൻസ്റ്റന്റ് ക്രെഡിറ്റ് സൗകര്യവും എംപേയിലുണ്ട്. ബാങ്കുകൾ സന്ദർശിക്കാതെയും നീണ്ട എഴുത്തുകുത്തുകളും നടപടിക്രമങ്ങളും ഒഴിവാക്കിയും എംപേ വായ്പ ലഭ്യമാക്കും.

ADVERTISEMENT

വരും ദിവസങ്ങളിൽ ലുലു ഉപഭോക്താക്കൾക്കായി മികച്ച ഓഫറുകളും എംപേ ഒരുക്കുന്നുണ്ട്. യുഎഇയിലെ താമസക്കാർക്ക് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ഐഒഎസ് ആപ് സ്റ്റോറിൽ നിന്നോ സൗജന്യമായി ഈ ആപ് ഡൗൺലോഡ് ചെയ്യാം. രണ്ട് മിനിറ്റുകൊണ്ട് റജിസ്ട്രേഷൻ പൂർത്തിയാക്കുമ്പോൾ മാസ്റ്റർ കാർഡിന്റെ ഡിജിറ്റൽ കാർഡും ആപിൽ തന്നെ ലഭ്യമാവും.

മേഖലയിലെ ഏറ്റവും വലിയ ചില്ലറ വിപണന ശൃംഖലയായ ലുലു ഗ്രൂപ്പുമായി കൈകോർക്കാൻ കഴിയുന്നതിൽ അഭിമാനിക്കുന്നുവെന്ന് ദുബായ് ഇക്കണോമി ഡെപ്യൂട്ടി ഡയറക്ടര് ജനറലും എംപേ ചെയർമാനുമായ അലി ഇബ്രാഹിം പറഞ്ഞു. വിവിധ തലങ്ങളിൽ ഉപയോഗിക്കാൻ കഴിയുന്ന ഈ കറൻസി രഹിത, സുരക്ഷിത പണമിടപാട് സംവിധാനം വലിയൊരു വിഭാഗം ജനങ്ങളിലേക്ക് എത്തിച്ചേരാന് ഇതിലൂടെ സാധിക്കുമെന്നും എംപേയിലൂടെ ലുലു വിരൽത്തുമ്പിലേക്ക് എത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

ADVERTISEMENT

എംപേയുമായുള്ള സഹകരണത്തിലൂടെ കറൻസി രഹിത, സമ്പർക്ക പണമിടപാടിനുള്ള സൗകര്യം ഉപഭോക്താക്കൾക്ക് എത്തിക്കാൻ കഴിയുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് ലുലു ഗ്രൂപ്പ് ഡയറക്ടർ സലിം എം.എ പറഞ്ഞു. കടകളിലും ഓൺലൈനിലുമൊക്കെ ഏറ്റവും സുരക്ഷിതവും സൗകര്യപ്രദവുമായ നവീന ആശയങ്ങള് നടപ്പാക്കുന്നതിൽ ലുലു ഗ്രൂപ്പ് എപ്പോഴും ബദ്ധശ്രദ്ധമാണ്. ദുബായ് ഇക്കണോണിക് ഡെവലപ്മെന്റ് വകുപ്പിന്റെ നേതൃത്വത്തിൽ വികസിപ്പിച്ചെടുത്ത എംപേയുമായി സഹകരിക്കുന്ന ആദ്യത്തെ പ്രമുഖ ചില്ലറ വ്യാപാര ശൃഖംല ആവാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മേഖലയിലെ ഏറ്റവും മികച്ച റീട്ടെയിൽ ഗ്രൂപ്പായ ലുലുവുമായി കരാര് ഒപ്പുവെയ്ക്കാന് അവസരം ലഭിച്ചതിൽ ഏറെ അഭിമാനിക്കുന്നതായി എംപേ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ മുന അൽ ഖസബ് പറഞ്ഞു. നിത്യോപയോഗ സാധനങ്ങളും മറ്റും വാങ്ങുന്ന വലിയൊരു വിഭാഗം ജനങ്ങൾക്ക് ഒരു ടച്ചിലൂടെ പണമിടപാട് സാധ്യമാക്കാൻ കഴിയും. ലുലുവിലെ ഷോപ്പിങ് ഇനി കൂടുതൽ ലളിതവും സ്മാർട്ടും സുരക്ഷിതവും വേഗതയേറിയതുമാവുമെന്നും അദ്ദേഹം പറഞ്ഞു.