നിയോം∙ യെമനിൽ ഇറാൻ പിന്തുണയുള്ള ഹൂത്തി മിലിഷ്യയെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കാനും അതിന്റെ നേതാക്കളെ തീവ്രവാദ പട്ടികയിൽ ഉൾപ്പെടുത്താനുമുള്ള യുഎസ് തീരുമാനത്തെ ചൊവ്വാഴ്ച ചേർന്ന സൗദി മന്ത്രിസഭ സ്വാഗതം ചെയ്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൂത്തികളെ തീവ്രവാദികളായി പട്ടികപ്പെടുത്താനുള്ള യുഎസ് ഭരണകൂടത്തിന്റെ തീരുമാനം  തീവ്രവാദ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതിന് കാരണമാകുമെന്ന്  ഭരണാധികാരി സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി. യെമൻ ജനതക്കും രാജ്യാന്തര സുരക്ഷക്കും ആഗോള സമ്പദ്‌വ്യവസ്ഥക്കും ഈ സംഘം ഉയർത്തുന്ന അപകടങ്ങൾ ചെറുതല്ല. അത്തരം നീക്കങ്ങളെ ഈ പ്രഖ്യാപനം നിർവീര്യമാക്കുമെന്നും മന്ത്രി സഭ പറഞ്ഞു. അതോടൊപ്പം യെമൻ പ്രതിസന്ധി അവസാനിപ്പിക്കാനുള്ള സമഗ്രമായ രാഷ്ട്രീയ പരിഹാരത്തിനും ഇത് സഹായിക്കുമെന്നും മന്ത്രിസഭ കൂട്ടിച്ചേർത്തു. 

ADVERTISEMENT

നിയോമിൽ പുതുതായി ദി ലൈൻ പദ്ധതി പ്രഖ്യാപിച്ച കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനെ മന്ത്രിസഭ അഭിനന്ദിച്ചു.  അഭ്യന്തരമായും അന്തർദേശീയമായും കൊറോണ വൈറസിന്റെ നിലവിലെ  സംഭവ വികാസങ്ങളെക്കുറിച്ചും പകർച്ചവ്യാധിയുടെ ഏറ്റവും പുതിയ സ്ഥിതി വിവരക്കണക്കുകളെക്കുറിച്ചും നിരവധി റിപ്പോർട്ടുകൾ മന്ത്രിസഭ അവലോകനം ചെയ്തതായി സൗദി വാർത്താ ഏജൻസിക്ക് നൽകിയ പ്രസ്താവനയിൽ ആക്ടിംഗ് മാധ്യമ  മന്ത്രി മാജിദ് അൽ ഖസബി ചൂണ്ടിക്കാട്ടി.രാജ്യത്തുടനീളം അധിക വാക്സീൻ സെന്ററുകൾ തുറക്കുന്നതിനും മെഡിക്കൽ, ടെക്നിക്കൽ സ്റ്റാഫുകളെ  സജ്ജമാക്കി  അടിസ്ഥാന സേവനങ്ങൾ വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും റിപ്പോർട്ടുകളിൽ ഉണ്ട്.