ദോഹ ∙ മാർച്ച് 12 മുതൽ 17 വരെ നടക്കുന്ന ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഖുംറ – 2021 ൽ ഖത്തർ ഉൾപ്പെടെ 21 രാജ്യങ്ങൾ പങ്കെടുക്കും. കോവിഡ് കാലമായതിനാൽ ഇത്തവണ വെർച്വൽ വേദിയിലാണ് ഖുംറ പ്രോഗ്രാം നടക്കുന്നത്.......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ മാർച്ച് 12 മുതൽ 17 വരെ നടക്കുന്ന ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഖുംറ – 2021 ൽ ഖത്തർ ഉൾപ്പെടെ 21 രാജ്യങ്ങൾ പങ്കെടുക്കും. കോവിഡ് കാലമായതിനാൽ ഇത്തവണ വെർച്വൽ വേദിയിലാണ് ഖുംറ പ്രോഗ്രാം നടക്കുന്നത്. 21 രാജ്യങ്ങളിൽ നിന്നും 48 പ്രൊജക്ടുകൾ തിരഞ്ഞെടുത്തതിൽ 19 എണ്ണം ഖത്തറിന്റെതാണ്. 39 എണ്ണം ഡിഎഫ്ഐയുടെ ഗ്രാന്റ് പ്രോഗ്രാമിൽ ഉൾപ്പെട്ടവയും.

വികസനഘട്ടത്തിലും പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലുമുള്ള 30 ഫീച്ചർ പ്രോജക്ടുകൾ, 6 ടിവി – വെബ്സീരിസ് പ്രൊജക്ടുകൾ, 12 ഹ്രസ്വ പ്രൊജക്ടുകളുമാണുള്ളത്. മാസ്റ്റർ ക്ലാസ്, മീറ്റിങ്, സ്ക്രീനിങ് എന്നിങ്ങനെ മൂന്നു സെക്ഷനുകളായാണ് ഖുംറ നടക്കുന്നത്. 7 വർഷമായി മേഖലയിലും ആഗോളതലത്തിലും ഏറെ പ്രാധാന്യം നേടിയ ചലച്ചിത്ര പരിപാടിയാണ് ഖുംറ. കോവിഡിനെ തുടർന്ന് കഴിഞ്ഞ വർഷം ഖുംറ റദ്ദാക്കിയിരുന്നു.

സിനിമ പ്രവർത്തകരെ അടുത്തറിയാം

ലോകോത്തര പ്രശസ്തരായ സംവിധായകർ, ഛായാഗ്രാഹകർ, സൗണ്ട് ഡിസൈനർമാർ എന്നിവരെല്ലാം ഖുംറ മാസ്റ്റേഴ്സിലെ സെഷനിലൂടെ പുതുതലമുറയുമായി തങ്ങളുടെ അറിവുകളും അനുഭവങ്ങളും പങ്കുവെയ്ക്കാനെത്തും. പ്രശസ്ത ഫ്രഞ്ച് സംവിധായകനായ ക്ലെയർ ഡെനിസ്, സംവിധായകനും തിരക്കഥാകൃത്തുമായ ജയിംസ് ഗ്രേ, സംവിധായിക ജെസിക്ക ഹോസ്‌നെർ, ബാഫ്ത, അക്കാദമി പുരസ്കാര നോമിനി സിനിമോട്ടോഗ്രാഫർ ഫിഡോൻ പാപമൈക്കിൾ, അക്കാദമി അവാർഡ് ജേതാവ് സൗണ്ട് ഡിസൈനർ മാർക്ക് മാൻഗിനി എന്നിവരാണ് ഇത്തവണ എത്തുക.

വഴികാട്ടിയായി ഖുംറ

ചലച്ചിത്ര പ്രവർത്തകർക്ക് പിന്തുണ നൽകാനും മേഖലയിലെയും ആഗോളതലത്തിലെയും നിർമാതാക്കൾക്കും സംവിധായകർക്കും തങ്ങളുടെ സിനിമ പ്രൊജക്ടുകൾ ലോകമെമ്പാടുമുള്ള പ്രോക്ഷകരിലേക്ക് എത്തിക്കാനുള്ള അവസരവുമാണ് ഖുംറ ഒരുക്കുന്നത്. ചലച്ചിത്ര ലോകത്തെ പുതുമുഖങ്ങൾക്ക് ആവശ്യമായ പരിശീലനവും മാർഗനിർദേശവും വിഖ്യാത സംവിധായകരെയും മറ്റും പരിചയപ്പെടാനുള്ള അവസരവും ഒപ്പം സിനിമ ലോകത്തിലെ പുതിയ സാധ്യതകളിലേക്കുള്ള വാതിൽ കൂടിയാണ് ഖുംറ തുറക്കുന്നത്.