ദോഹ∙ കോവിഡ് ലോക്ക് ഡൗൺ കാലത്ത് എയർ ഇന്ത്യ എക്‌സ്പ്രസിൽ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് മുഴുവൻ തുകയും റീഫണ്ട് നൽകാൻ തയാറാകാത്ത എയർ ഇന്ത്യയുടെ നിലപാടിൽ പ്രതിഷേധം കനക്കുന്നു. പരാതികളിലും നിവേദനങ്ങളിലും നടപടി പ്രതീക്ഷിച്ച് യാത്രക്കാർ. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് നിവേദനം നൽകാൻ തയാറെടുത്ത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ∙ കോവിഡ് ലോക്ക് ഡൗൺ കാലത്ത് എയർ ഇന്ത്യ എക്‌സ്പ്രസിൽ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് മുഴുവൻ തുകയും റീഫണ്ട് നൽകാൻ തയാറാകാത്ത എയർ ഇന്ത്യയുടെ നിലപാടിൽ പ്രതിഷേധം കനക്കുന്നു. പരാതികളിലും നിവേദനങ്ങളിലും നടപടി പ്രതീക്ഷിച്ച് യാത്രക്കാർ. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് നിവേദനം നൽകാൻ തയാറെടുത്ത് പ്രവാസി അസോസിയേഷനുകളും.

ഡൽഹിയിലെ പ്രവാസി ലീഗൽ സെൽ നൽകിയ പൊതുതാൽപര്യ ഹർജിയിൽ യാത്രക്കാർക്ക് ടിക്കറ്റ് തുക മുഴുവനായും റീഫണ്ട് ചെയ്യണമെന്ന സുപ്രീം കോടതിയുടെ ഉത്തരവ് നിലനിൽക്കെ യാത്രക്കാരൻ ടിക്കറ്റ് ക്യാൻസൽ ചെയ്യുമ്പോൾ സർവീസ് ചാർജിന്റെ പേരിൽ ഒരു ടിക്കറ്റിന് 156 റിയാലോളം (ഏകദേശം 3,000 ഇന്ത്യൻ രൂപ) തുക കുറച്ചു റീഫണ്ട് നൽകുന്ന എയർഇന്ത്യയുടെ നിലപാടാണ് വിവാദമായത്. 

ADVERTISEMENT

സുപ്രീം കോടതിയുടെ അധികാര പരിധി ഇന്ത്യ ആയതിനാൽ ഇന്ത്യയ്ക്ക് പുറത്തുള്ള യാത്രക്കാർക്ക് ഉത്തരവ് ബാധകമല്ലെന്ന സമീപനമാണ് എയർ ഇന്ത്യ സ്വീകരിച്ചിരിക്കുന്നതെന്നും ആരോപണമുണ്ട്. 

ഇന്ത്യയിൽ നിന്നെടുത്ത ടിക്കറ്റുകൾക്ക് മുഴുവൻ തുകയും റീഫണ്ട് നൽകുകയും ദോഹയിൽ നിന്നെടുത്ത ടിക്കറ്റുകൾ ക്യാൻസൽ ചെയ്യുമ്പോൾ നല്ലൊരു തുക സർവീസ് ചാർജ് ഈടാക്കുകയും ചെയ്യുന്ന എയർ ഇന്ത്യയുടെ നിലപാട് പ്രവാസി ഇന്ത്യക്കാരോടുളള വിവേചനമാണെന്നും യാത്രക്കാർ ചൂണ്ടിക്കാട്ടി. കോവിഡ് കാലത്ത് റദ്ദാക്കപ്പെട്ട വിമാനങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നവർക്ക് 2021 ഡിസംബർ വരെയാണ് അതേ ടിക്കറ്റിൽ യാത്രാനുമതിയുള്ളത്.

ADVERTISEMENT

അതേസമയം ഖത്തർ എയർവേയ്‌സ്, ഇൻഡിഗോ വിമാനങ്ങൾ യാത്രക്കാരന് ടിക്കറ്റ് തുക റീഫണ്ട് നൽകുകയോ നിശ്ചിത കാലാവധിയിലുള്ള വൗച്ചറുകൾ നൽകുകയോ ചെയ്യുന്നുണ്ട്. 

എതിർപ്പ് അറിയിച്ച് അസോസിയേഷനുകളും

ADVERTISEMENT

ഇന്ത്യൻ വിമാന കമ്പനികൾ പ്രവാസികളോട് കാണിക്കുന്ന വിവേചനം അവസാനിപ്പിക്കാനായി പ്രവാസി ലീഗൽ സെൽ ഖത്തർ ഘടകത്തിന്റെ നേതൃത്വത്തിൽ ആഗോളതലത്തിലുള്ള പ്രവാസികൾക്കായി വെർച്വൽ യോഗം സംഘടിപ്പിക്കാനും യോഗത്തിൽ ലഭിക്കുന്ന അഭിപ്രായങ്ങളുടെയും പരാതികളുടെയും അടിസ്ഥാനത്തിൽ സുപ്രീം കോടതിയിൽ ഹർജി നൽകാനുമുള്ള തയാറെടുപ്പിലാണ് പ്രവാസി ലീഗൽ സെൽ എന്ന് ഖത്തർ ഘടകം ഹെഡ് അബ്ദുറഊഫ് കൊണ്ടോട്ടി അറിയിച്ചു. 

എയർ ഇന്ത്യ എക്‌സ്പ്രസിൽ ടിക്കറ്റെടുത്ത പ്രവാസികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി ദോഹയിലെ കെഎംസിസി, സംസ്‌കൃതി, ഇൻകാസ് ഉൾപ്പെടെയുള്ള പ്രധാന പ്രവാസി അസോസിയേഷനുകൾ ദോഹയിലെ ഇന്ത്യൻ എംബസി, നോർക്ക, എയർ ഇന്ത്യ ഓഫിസ് അധികൃതർക്ക് പരാതികളും നിവേദനങ്ങളും നൽകിയതിനൊപ്പം അസോസിയേഷൻ നേതാക്കൾ അധികൃതരെ നേരിട്ട് കണ്ടും വിഷയത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

പ്രവാസി യാത്രക്കാരിൽ നിന്നും സർവീസ് ചാർജ് ഈടാക്കാതെ മുഴുവൻ തുകയും റീഫണ്ട് നൽകുക, യാത്രാ തീയതി മാറ്റം 2021 ഡിസംബറിൽ നിന്നും 2022 ഡിസംബർ വരെയാക്കി നീട്ടുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് അസോസിയേഷനുകൾ നിവേദനങ്ങൾ നൽകിയത്.

ഇതുസംബന്ധിച്ച് ഇന്ത്യൻ സ്ഥാനപതി ഡോ.ദീപക് മിത്തലിന് പരാതി നൽകിയതായി ഖത്തർ ഇൻകാസ് പ്രസിഡന്റ് സമീർ ഏറാമല പറഞ്ഞു. 

വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സംസ്ഥാന മുഖ്യമന്ത്രിക്കു നിവേദനം നൽകുമെന്നും സമീർ പറഞ്ഞു. എയർ ഇന്ത്യ വിഷയത്തിൽ സത്വര നടപടി ആവശ്യപ്പെട്ട് കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് നിവേദനം നൽകാനുള്ള ഒരുക്കത്തിലാണ് ഖത്തർ സംസ്‌കൃതിയും.