നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ധനവിലയിൽ വർധന. ഈ വർഷം ജനുവരി മുതൽ വില കൂടിത്തുടങ്ങി. ‌2020 ഡിസംബറിനെക്കാൾ ജനുവരിയിൽ പെട്രോളിന് 10 ദിർഹവും ഡീസലിന് 15 ദിർഹവുമാണ് വർധിപ്പിച്ചത്. 2020 ജനുവരി മുതൽ മാർച്ച് വരെ ഇന്ധനവിലയിൽ ഗണ്യമായ വർധനയുണ്ടായിരുന്നെങ്കിലും ഏപ്രിൽ മുതൽ ഗണ്യമായി കുറഞ്ഞുതുടങ്ങി‌.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ∙ നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ധനവിലയിൽ വർധന. ഈ വർഷം ജനുവരി മുതൽ വില കൂടിത്തുടങ്ങി. ‌2020 ഡിസംബറിനെക്കാൾ ജനുവരിയിൽ പെട്രോളിന് 10 ദിർഹവും ഡീസലിന് 15 ദിർഹവുമാണ് വർധിപ്പിച്ചത്. 2020 ജനുവരി മുതൽ മാർച്ച് വരെ ഇന്ധനവിലയിൽ ഗണ്യമായ വർധനയുണ്ടായിരുന്നെങ്കിലും ഏപ്രിൽ മുതൽ ഗണ്യമായി  കുറഞ്ഞുതുടങ്ങി‌.

2020 ജനുവരിയിൽ  പെട്രോൾ പ്രീമിയം ഗ്രേഡിന് ലീറ്ററിന് 1.75 റിയാൽ, സൂപ്പറിന് 1.90 റിയാൽ, ഡീസലിന് 1.85 റിയാൽ ആയിരുന്നത് ഫെബ്രുവരിയിൽ സൂപ്പറിന് 1.85 റിയാൽ, പ്രീമിയത്തിന് 1.75 റിയാൽ, ഡീസലിന് 1.90 റിയാലും മാർച്ചെത്തിയപ്പോൾ സൂപ്പറിന് 1.65 റിയാൽ, പ്രീമിയത്തിന് 1.60 റിയാൽ, ഡീസലിന് 1.70 റിയാലിലേക്ക് എത്തിയിരുന്നു. ഏപ്രിലിൽ  പ്രീമിയത്തിന് 1.25 റിയാൽ, സൂപ്പറിനും ഡീസലിനും  1.30 റിയാൽ വീതവുമായി കുറയുകയും ചെയ്തു.

ADVERTISEMENT

2020 ഏപ്രിൽ മുതൽ ഡിസംബർ വരെ കാര്യമായ വർധനയില്ല.  മേയ്, ജൂൺ മാസങ്ങളിൽ പ്രീമിയത്തിന് 1 റിയാൽ, സൂപ്പറിനും ഡീസലിനും 1.05 റിയാൽ വീതവുമായി കുറഞ്ഞ നിരക്കിലെത്തി. ജൂലൈയിൽ നേരിയ വർധന ഉണ്ടായെങ്കിലും ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ പ്രീമിയത്തിന് 1.20 റിയാൽ, സൂപ്പറിനും ഡീസലിനും 1.25 റിയാൽ വീതവും ഒരേ നിരക്ക് തുടർന്നു.  ഒക്‌ടോബർ, നവംബർ മാസങ്ങളിൽ പെട്രോൾ വിലയിൽ ചെറിയ വർധനയുണ്ടായപ്പോൾ ഡീസൽ വിലയിൽ 10 ദിർഹത്തോളം കുറഞ്ഞു.

ഡിസംബറിൽ പ്രീമിയം പെട്രോൾ ലീറ്ററിന് 1.20 റിയാൽ, സൂപ്പറിന് 1.25 റിയാൽ, ഡീസലിന് 1.15 റിയാൽ ആയിരുന്നതാണ് 2021 ജനുവരി മുതൽ വർധിച്ചത്. ജനുവരിയിൽ 10 ദിർഹവും ഫെബ്രുവരിയിൽ 15 ദിർഹവുമാണ് പെട്രോളിന് വർധിപ്പിച്ചത്. മാർച്ചിൽ വീണ്ടും 15 ദിർഹത്തിന്റെ വർധന. മാർച്ചിലെ ഡീസൽ നിരക്കിലും ഫെബ്രുവരിയെക്കാൾ 15 ദിർഹത്തിന്റെ വർധന.

ADVERTISEMENT

രാജ്യാന്തര എണ്ണ വിപണി നിരക്ക് അനുസരിച്ച് എല്ലാമാസവും ഇന്ധനവില പുതുക്കി നിശ്ചയിക്കുമെന്ന് 2016 ഏപ്രിലിലാണ് ഊർജ മന്ത്രാലയം പ്രഖ്യാപിച്ചതെങ്കിലും ജൂൺ മുതലാണ് നടപ്പാക്കി തുടങ്ങിയത്. ഖത്തർ പെട്രോളിയമാണ് പ്രതിമാസ ഇന്ധനവില പ്രഖ്യാപിക്കുന്നത്.

2021 ലെ ഇന്ധന വില

ജനുവരി

പെട്രോൾ : പ്രീമിയം ലീറ്ററിന്: 1.30 റിയാൽ. സൂപ്പർ: 1.35 റിയാൽ

ഡീസൽ: 1.30 റിയാൽ

ഫെബ്രുവരി

പെട്രോൾ : പ്രീമിയം-1.45 റിയാൽ, സൂപ്പർ 1.50 റിയാൽ

ഡീസൽ: 1.45 റിയാൽ

മാർച്ച്

പെട്രോൾ: പ്രീമിയം -1.60 റിയാൽ, സൂപ്പർ-1.65 റിയാൽ.

ഡീസൽ: 1.60 റിയാൽ