എംഇഎസ് ഇന്ത്യൻ സ്‌കൂൾ പുതിയ ക്യാംപസ് തുറന്നു
ദോഹ∙ ദോഹയിലെ എംഇഎസ് ഇന്ത്യൻ സ്‌കൂളിന്റെ പുതിയ ക്യാംപസ് അബു ഹമൂറിൽ തുറന്നു.

സിബിഎസ്ഇ പാഠ്യപദ്ധതിയിലുള്ള പുതിയ സ്‌കൂളിൽ 1,450 വിദ്യാർഥികളെ ഉൾക്കൊള്ളും. കഴിഞ്ഞ അക്കാദമിക് വർഷത്തിൽ തുടങ്ങാൻ നിശ്ചയിച്ചെങ്കിലും കോവിഡ് പ്രതിസന്ധിയെ തുടർന്നാണ് വൈകിയതെന്ന് എംഇഎസ് പ്രസിഡന്റ് കെ.അബ്ദുൽ കരീം വ്യക്തമാക്കി.
ഈ അധ്യയന വർഷത്തിൽ ഒന്നു മുതൽ എട്ടാം ഗ്രേഡ് വരെയുള്ള വിദ്യാർഥികൾക്കാണ് പ്രവേശനം ലഭിക്കുന്നത്. 12-ാം ഗ്രേഡ് വരെയുള്ള പഠനത്തിനായി സിബിഎസ്ഇയുടെ അനുമതി തേടിയിട്ടുണ്ടെന്ന് ജനറൽ സെക്രട്ടറി അഹമ്മദ് ഇഷാം പറഞ്ഞു.
ഡോ.മുഹമ്മദ് ഹനീഫ് ആണ് അബു ഹമൂർ ക്യാംപസിലെ പ്രിൻസിപ്പൽ. അത്യാധുനിക സൗകര്യങ്ങളാണ് സ്‌കൂളിലുള്ളത്. ഒന്നു മുതൽ 12-ാം ഗ്രേഡ് വരെ 8,000-11,000 റിയാൽ വരെയാണ് എംഇഎസിന്റെ ഫീസ് നിരക്ക്.സ്‌കൂൾ പ്രവേശനത്തിനും കൂടുതൽ വിവരങ്ങൾക്കും:
https://www.mesisqatar.com/