അബുദാബി ∙ ഇന്നു (22) മുതൽ ഇന്ത്യയിൽ നിന്ന് തലസ്ഥാനനഗരിയിലേയ്ക്ക് വരുന്നവർ യാത്രപുറപ്പെടുന്നതിന് 96 മണിക്കൂറിനകം എടുത്ത കോവിഡ്19 പിസിആർ പരിശോധനയുടെ നെഗറ്റീവ് സർടിഫിക്കറ്റ് അബുദാബി വിമാനത്താവളത്തിൽ‌ ഹാജരാക്കിയാൽ മതിയെന്ന് എത്തിഹാദ് എയർവേയ്സ് അറിയിച്ചു. നേരത്തെ ഇത് 48 മണിക്കൂറിനുള്ളിലായിരിക്കണമെന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ ഇന്നു (22) മുതൽ ഇന്ത്യയിൽ നിന്ന് തലസ്ഥാനനഗരിയിലേയ്ക്ക് വരുന്നവർ യാത്രപുറപ്പെടുന്നതിന് 96 മണിക്കൂറിനകം എടുത്ത കോവിഡ്19 പിസിആർ പരിശോധനയുടെ നെഗറ്റീവ് സർടിഫിക്കറ്റ് അബുദാബി വിമാനത്താവളത്തിൽ‌ ഹാജരാക്കിയാൽ മതിയെന്ന് എത്തിഹാദ് എയർവേയ്സ് അറിയിച്ചു. നേരത്തെ ഇത് 48 മണിക്കൂറിനുള്ളിലായിരിക്കണമെന്ന് തീരുമാനിച്ചിരുന്നു. ഇൗ തീരുമാനം മാറ്റിയതായും ആളുകൾക്കുണ്ടായ പ്രയാസത്തിൽ ഖേദിക്കുന്നുവെന്നും വ്യക്തമാക്കി.

ഒറിജിനൽ റിപ്പോർട്ടുമായി ബന്ധിപ്പിക്കുന്ന ക്യൂ ആർ കോഡ് സർട്ടിഫിക്കറ്റിൽ നിർബന്ധമാണ്. ആളുകൾ വരുന്ന സ്ഥലത്തെ അംഗീകൃത ലാബിൽ നിന്നെടുത്ത സർട്ടിഫിക്കറ്റ് മാത്രമേ സ്വീകരിക്കുകയുള്ളൂ.

ADVERTISEMENT

അതേസമയം, ട്രാൻസിസ്റ്റ് വീസയിലെത്തുന്നവർ, 12 വയസിന് താഴെയുള്ളവർ, അംഗവൈകല്യമുള്ളവർ എന്നിവർക്ക് പുതിയ നിബന്ധന ബാധകമല്ലെന്നും അധികൃതർ അറിയിച്ചു. ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെത്തുന്നവർ 48 മണിക്കൂറിനകം എടുത്ത സർടിഫിക്കറ്റ് ഹാജരാക്കണമെന്ന് കഴിഞ്ഞദിവസം നിർബന്ധമാക്കിയിരുന്നു. ഇന്ത്യയിൽ കോവിഡ‍് വീണ്ടും ശക്തമായി വ്യാപിക്കുന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇൗ നിബന്ധന.