കുവൈത്ത് സിറ്റി∙പ്രതിസന്ധിയുടെ കയത്തിൽ നിന്നു കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിന് ആശ്വാസം എത്തിക്കാനുള്ള 9 പദ്ധതികളുമായി ഇന്ത്യൻ സ്ഥാനപതി സിബി ജോർജ്......

കുവൈത്ത് സിറ്റി∙പ്രതിസന്ധിയുടെ കയത്തിൽ നിന്നു കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിന് ആശ്വാസം എത്തിക്കാനുള്ള 9 പദ്ധതികളുമായി ഇന്ത്യൻ സ്ഥാനപതി സിബി ജോർജ്......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് സിറ്റി∙പ്രതിസന്ധിയുടെ കയത്തിൽ നിന്നു കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിന് ആശ്വാസം എത്തിക്കാനുള്ള 9 പദ്ധതികളുമായി ഇന്ത്യൻ സ്ഥാനപതി സിബി ജോർജ്. ഇന്ത്യൻ എംബസിയിൽ ഇന്നലെ നടത്തിയ ഓപ്പൺ ഹൗസിലാണ് സ്ഥാനപതി എംബസി നടപ്പാക്കുന്ന പ്രവർത്തനങ്ങൾ വിശദീകരിച്ചത്.

1) മഹാമാരിയെ തുടർന്ന് കുവൈത്തിൽ തിരിച്ചെത്താനാകാതെ ഇന്ത്യയിൽ കുടുങ്ങിയവരുടെ ഡേറ്റാബേസ് റജിസ്ട്രേഷൻ.

2) ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം ഡോക്ടർമാരെ ഉപയോഗപ്പെടുത്തി ഇന്ത്യൻ സമൂഹത്തിന് സൗജന്യ ടെലി മെഡിക്കൽ കൺസൽറ്റേഷൻ.

3) ഇന്ത്യൻ കമ്യൂണിറ്റി സപ്പോർട്ട് ഗ്രൂപ്പ് (ഐസി‌എസ്ജി) മുഖേന സൗജന്യ ഭക്ഷ്യവസ്തുക്കളുടെ വിതരണം തുടരും. എംബസിയിൽ എത്തുന്നവർക്ക് ഭക്ഷണം നൽകുന്ന പദ്ധതിയും തുടരും.

4) കോവിഡ് വാക്സിനേഷന് ഇന്ത്യക്കാർ ഇന്ത്യൻ എംബസിയിൽ ആരംഭിച്ച റജിസ്ട്രേഷൻ കൗണ്ടർ തുടരും. ഇനിയും റജിസ്റ്റർ ചെയ്തിട്ടില്ലാത്തവർ ഉടനെ റജിസ്റ്റർ ചെയ്യണം.

5) വാക്സീൻ റജിസ്ട്രേഷന് പ്രവാസി സംഘടനകളുടെ സഹകരണം ഉറപ്പാക്കി. അംഗങ്ങളെയും അല്ലാത്തവരെയും റജിസ്റ്റർ ചെയ്യിക്കുന്നതിന് സംഘടനകൾ കൂടുതൽ പരിശ്രമിക്കണം.

6) സിവിൽ ഐഡി ഉൾപ്പെടെ ആധികാരിക രേഖകളൊന്നും കൈവശം ഇല്ലാത്ത ഇന്ത്യക്കാർക്കും ഇന്ത്യൻ എംബസിയിൽ റജിസ്റ്റർ ചെയ്യാം. അവരുടെ വിഷയവും കുവൈത്ത് അധികൃതരെ ബോധ്യപ്പെടുത്തി മുഴുവൻ ഇന്ത്യക്കാർക്കും വാക്സീൻ ഉറപ്പാക്കുകയാണ് ലക്ഷ്യം.

7) ശനിയാഴ്ച തോറും എംബസിയിൽ ഇന്ത്യക്കാർക്ക് നിയമസഹായ വേദി ഒരുക്കിയിട്ടുണ്ട്. ഇന്ത്യൻ ലോയേഴ്സ് ഫോറത്തിന്റെ സഹകരണത്തോടെയാണ് അത്.

8) മെഡിക്കൽ സേവനം തേടി എംബസിയിൽ എത്തുന്നവർക്ക് അത് ലഭ്യമാക്കുന്ന കാര്യം ഉറപ്പാക്കിയിട്ടുണ്ട്.

9) കോവിഡ് പ്രതിരോധത്തിനായുള്ള പ്രചാരണം ഐഡി‌എഫിന്റെ സഹകരണത്തോടെ തുടരും.കോവിഡ് മഹാമാരി, ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ ഫണ്ട് വിനിയോഗം എന്നിവയായിരുന്നു ഓപ്പൺ ഹൗസ് വിഷയങ്ങൾ. ഇന്ത്യൻ എംബസി സാമൂഹികകാര്യ ഫസ്റ്റ് സെക്രട്ടറി കമൽ സിങ് റാത്തോഡ്, എംബസി വക്താവ് ഫസ്റ്റ് സെക്രട്ടറി ഫഹദ് സൂരി തുടങ്ങിയവരും ഓപ്പൺ ഹൗസിൽ പങ്കെടുത്തു.