റിയാദ് ∙ സൗദിയിൽ ഇന്ന് പുതുതായി 1055 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 11 മരണവും റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സുഖം പ്രാപിച്ചവരുടെ എണ്ണം 1086 ആണ്. ഇന്ന് കോവിഡ് രോഗികളെക്കാൾ രോഗമുക്തരാണ് കൂടുതൽ എന്നത് ആശ്വാസകരമാണ്. 9776 രോഗികൾ രാജ്യത്തിന്റെ വിവിധ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ് ∙ സൗദിയിൽ ഇന്ന് പുതുതായി 1055 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 11 മരണവും റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സുഖം പ്രാപിച്ചവരുടെ എണ്ണം 1086 ആണ്. ഇന്ന് കോവിഡ് രോഗികളെക്കാൾ രോഗമുക്തരാണ് കൂടുതൽ എന്നത് ആശ്വാസകരമാണ്.  9776  രോഗികൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആശുപത്രിയിൽ കഴിയുന്നു. ഇവരിൽ 1182 പേരുടെ നില ഗുരുതരമായി തുടരുന്നു. കഴിഞ്ഞ ദിവസത്തേക്കാൾ 37 ഗുരുതര രോഗികളുടെ എണ്ണമാണ് കൂടിയതെന്ന് അധികൃതർ പറഞ്ഞു. 

468 പേർക്ക് സ്ഥിരീകരിച്ച റിയാദാണ് ഇന്നും രോഗബാധിതരുടെ എണ്ണത്തിൽ മുന്നിൽ. ഗുരുതര രോഗികളും ഇവിടെയാണ് കൂടുതൽ; 452 പേർ. പുതുതായി 206  പേർക്ക് രോഗം കണ്ടെത്തിയ മക്കയിൽ 241 ഗുരുതര രോഗികൾ ഉണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ചവർ, ഗുരുതര രോഗികൾ എന്ന ക്രമത്തിൽ മറ്റു പ്രദേശങ്ങളിലെ പ്രവിശ്യ തിരിച്ചുള്ള കണക്ക്:  കിഴക്കൻ പ്രവിശ്യ 166-173,  മദീന 41-61, അസീർ 35-76, ജിസാൻ 29 -32, ഹായിൽ 24-35, തബൂക്ക് 21 -28, അൽഖസീം 21-37,  അൽബാഹ 12-9, ശമാലിയ 12-12,  നജ്‌റാൻ 11-23.  അൽജൗഫ് 9-3.

ADVERTISEMENT

ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 409093 ഉം രോഗമുക്തി നേടിയവർ 392448 ഉം, മരണസംഖ്യം 6869 ഉം ആയി. പുതുതായി നടത്തിയ 61923 കോവിഡ് പരിശോധനകൾ ഉൾപ്പെടെ രാജ്യത്ത് ഇതുവരെ 16414039 കോവിഡ് ടെസ്റ്റുകൾ പൂർത്തിയാക്കി. സൗദിയിൽ ഇതുവരെ കോവിഡ് പ്രതിരോധ വാക്സീൻ സ്വീകരിച്ചവർ 7711110 പേരാണെന്നും അധികൃതർ വ്യക്തമാക്കി.