അബുദാബി∙ യുഎഇയിൽ കോവിഡ് വാക്സീൻ ആദ്യ ഡോസ് സ്വീകരിച്ചവരുടെ എണ്ണം 50 ലക്ഷം കവിഞ്ഞു.....

അബുദാബി∙ യുഎഇയിൽ കോവിഡ് വാക്സീൻ ആദ്യ ഡോസ് സ്വീകരിച്ചവരുടെ എണ്ണം 50 ലക്ഷം കവിഞ്ഞു.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ യുഎഇയിൽ  കോവിഡ് വാക്സീൻ ആദ്യ ഡോസ് സ്വീകരിച്ചവരുടെ എണ്ണം 50 ലക്ഷം കവിഞ്ഞു. 38 ലക്ഷം പേർ 2 ഡോസ് വാക്സീനും എടുത്തവരാണ്. 16 വയസ്സിനു മുകളിലുള്ളവരുടെ വിഭാഗത്തിൽ 65.54% പേരും വാക്സീൻ എടുത്തതായി ദേശീയ അത്യാഹിത, ദുരന്ത നിവാരണ സമിതി വക്താവ് സെയ്ഫ് അൽ ദാഹിരി അറിയിച്ചു.

സിനോഫാം വാക്സീൻ ആണ് കൂടുതൽ പേരും എടുത്തത്. നിലവിൽ അബുദാബിയിൽ 133 സ്ഥലങ്ങളിൽ വാക്സീൻ ലഭ്യമാണ്. 16 വയസ്സിനു മുകളിലുള്ളവർക്ക് വാക്സീൻ എടുക്കാം.  സിനോഫാം, ഫൈസർ, അസ്ട്രസെനക, സ്പുട്നിക്–5 എന്നീ വാക്സീനുകളിൽ ഏതു വേണമെങ്കിലും ജനങ്ങൾക്കു സ്വീകരിക്കാം. പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിനായി സ്വദേശികൾക്കും വിദേശികൾക്കും സൗജന്യമായാണ് വാക്സീൻ നൽകിവരുന്നത്.

ADVERTISEMENT

വാക്സീൻ എടുത്തുവെന്ന് കരുതി ആരോഗ്യസുരക്ഷാ കാര്യങ്ങളിൽ വീഴ്ച പാടില്ലെന്നും അധികൃതർ ഓർമിപ്പിച്ചു.ഇതേസമയം യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണം 5 ലക്ഷം കവിഞ്ഞു. ഇന്നലത്തെ കണക്കുപ്രകാരം 5,02,791 പേർക്കാണ് രോഗം പിടിപെട്ടത്. ഇതിൽ 4,85,078 പേരും രോഗം മാറി ആശുപത്രി വിട്ടിരുന്നു. ചികിത്സയിലുള്ളത് 16,152 പേരും. ഇതുവരെ മലയാളികളടക്കം 1561 പേർ മരിച്ചു.