കുവൈത്ത് സിറ്റി∙ വേദന സംഹാരികളായ ലിറിക (Lyrica) , ന്യൂറൊൻ‌ടിൻ(Neurontin) എന്നീ മരുന്നുകൾ ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഉപയോഗിക്കുന്നവർ 5 വർഷം വരെ തടവ് അനുഭവിക്കേണ്ടി വരുമെന്ന് ആഭ്യന്തരമന്ത്രാലയം.....

കുവൈത്ത് സിറ്റി∙ വേദന സംഹാരികളായ ലിറിക (Lyrica) , ന്യൂറൊൻ‌ടിൻ(Neurontin) എന്നീ മരുന്നുകൾ ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഉപയോഗിക്കുന്നവർ 5 വർഷം വരെ തടവ് അനുഭവിക്കേണ്ടി വരുമെന്ന് ആഭ്യന്തരമന്ത്രാലയം.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് സിറ്റി∙ വേദന സംഹാരികളായ ലിറിക (Lyrica) , ന്യൂറൊൻ‌ടിൻ(Neurontin) എന്നീ മരുന്നുകൾ  ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഉപയോഗിക്കുന്നവർ 5 വർഷം വരെ തടവ് അനുഭവിക്കേണ്ടി വരുമെന്ന് ആഭ്യന്തരമന്ത്രാലയം. നിരോധിക്കപ്പെട്ട ഈ മരുന്നുകൾ വിൽ‌പന നടത്തുന്നവർക്ക് 10 വർഷം വരെ തടവ് ഉണ്ടാകും.

വേദന സംഹാരി എന്ന പേരിൽ  ഈ മരുന്നുകൾ ഉപയോഗിക്കുന്ന ചെറുപ്പക്കാർ ഉൾപ്പെടെയുള്ളവരെ ഗുരുതര രോഗങ്ങളിൽനിന്ന് സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് തീരുമാനമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഞരമ്പ്, മസിൽ വേദനയ്ക്കാണ് സാധാരണഗതിയിൽ ഈ മരുന്നുകൾ ഉപയോഗിച്ചുവരുന്നത്.

ADVERTISEMENT

അതേസമയം ലഹരിമരുന്ന് കടത്തുകാർ അവസരം പ്രയോജനപ്പെടുത്തി അവ ദുരുപയോഗം ചെയ്യുന്നതായി ശ്രദ്ധയിൽ‌പെട്ടിട്ടുണ്ടെന്ന് മന്ത്രാലയത്തിലെ ലഹരി വിരുദ്ധ വകുപ്പ് ആക്ടിങ് ഡയറക്ടർ മുഹമ്മ ഖബസാദ് പറഞ്ഞു. ഒരുവർഷം നീണ്ട പഠനത്തിനൊടുവിലാണ് തീരുമാനം.

വിഭ്രാന്തിയുണ്ടാക്കുന്ന മരുന്നുകളുടെ പട്ടികയിലാണിപ്പോൾ ഈ മരുന്നുകൾ ഉൾപ്പെടുത്തിയിട്ടുള്ളത്. അതിനാൽ അവയുടെ വിൽ‌പനയും ഉപയോഗവും ശിക്ഷാർഹമാണെന്നും അദ്ദേഹം പറഞ്ഞു. വളരെ കരുതലോടെ മാത്രമേ രോഗികൾക്ക് ഈ മരുന്നുകൾ നിർദേശിക്കാവൂ എന്ന് ഡോക്ടർമാർക്കും നിർദേശം നൽകിയിട്ടുണ്ട്.