ദോഹ ∙വീടുകളിൽ കുട്ടികൾക്കു പൊള്ളലേൽക്കാതിരിക്കാൻ കരുതൽ വേണമെന്ന് അധികൃതർ. നേരിയ അശ്രദ്ധപോലും ഗുരുതര അപകടങ്ങൾക്കു കാരണമായേക്കാം......

ദോഹ ∙വീടുകളിൽ കുട്ടികൾക്കു പൊള്ളലേൽക്കാതിരിക്കാൻ കരുതൽ വേണമെന്ന് അധികൃതർ. നേരിയ അശ്രദ്ധപോലും ഗുരുതര അപകടങ്ങൾക്കു കാരണമായേക്കാം......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙വീടുകളിൽ കുട്ടികൾക്കു പൊള്ളലേൽക്കാതിരിക്കാൻ കരുതൽ വേണമെന്ന് അധികൃതർ. നേരിയ അശ്രദ്ധപോലും ഗുരുതര അപകടങ്ങൾക്കു കാരണമായേക്കാം. പാചകം ചെയ്യുമ്പോഴും വൈദ്യുതോപകരണങ്ങൾ ഉപയോഗിക്കുമ്പോഴും ജാഗ്രത പാലിക്കണം. ചൂടുകാലത്ത് അഗ്നിബാധയുണ്ടാകാൻ സാധ്യത കൂടുതലാണെന്നും  ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

ശ്രദ്ധിക്കാം

∙ചൂടു ഭക്ഷണ-പാനീയങ്ങൾ കുട്ടികളുടെ കയ്യെത്തുന്ന സ്ഥലങ്ങളിൽ നിന്നു മാറ്റിവയ്ക്കുക.

∙ തേപ്പുപെട്ടി ഉപയോഗിച്ചു കഴിഞ്ഞാൽ കുട്ടികൾക്ക് എടുക്കാനാവാത്ത വിധം സുരക്ഷിതമായി മാറ്റിവയ്ക്കണം. വാഷിങ് മെഷീൻ, മിക്സി, ഹെയർ ഡ്രയറുകൾ, ഗ്രൈൻഡർ എന്നിവയുടെ കാര്യത്തിലും ശ്രദ്ധിക്കണം.

∙ ലൈറ്ററുകൾ കുട്ടികളുടെ കയ്യിൽ എത്താതിരിക്കാനും മുൻകരുതലെടുക്കുക.

∙ആവശ്യം കഴിഞ്ഞാൽ പാചകവാതക സിലിണ്ടർ ഓഫ് ചെയ്യാൻ മറക്കാതിരിക്കുക. അടുക്കളയിൽ കുട്ടികൾ ഒറ്റയ്ക്കു കയറുന്ന സാഹചര്യവും ഒഴിവാക്കുക.

∙ അരി വാർക്കുമ്പോഴും മറ്റും കുട്ടികൾ സമീപത്തില്ലെന്ന് ഉറപ്പുവരുത്തുക.  

∙ പ്ലഗ് പോയിന്റുകൾ സുരക്ഷിതമായി മൂടിവയ്ക്കുക.

∙വീട്ടിൽ നിന്ന് ഒരുപാടു സമയം മാറിനിൽക്കേണ്ടിവരുന്ന സാഹചര്യങ്ങളിൽ എല്ലാ വൈദ്യുതോപകരണങ്ങളും ഓഫ് ചെയ്യുകയും വാതിലുകളും ജനാലകളും ഭദ്രമായി അടയ്ക്കുകയും വേണം.