അബുദാബി∙ യുഎഇയിൽ ഫിത്ർ സകാത്ത് തുക 20 ദിർഹമായി മതകാര്യവകുപ്പ് നിശ്ചയിച്ചു........

അബുദാബി∙ യുഎഇയിൽ ഫിത്ർ സകാത്ത് തുക 20 ദിർഹമായി മതകാര്യവകുപ്പ് നിശ്ചയിച്ചു........

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ യുഎഇയിൽ ഫിത്ർ സകാത്ത് തുക 20 ദിർഹമായി മതകാര്യവകുപ്പ് നിശ്ചയിച്ചു. വ്രതാനുഷ്ഠാനം പോലെ ഇസ്‌ലാമിലെ നിർബന്ധ ആരാധനാ കർമമാണ് ഫിത്ർ സകാത്ത്. നിലവാരമുള്ളതും അതതു പ്രദേശത്തെ ജനങ്ങൾ പൊതുവായി ഉപയോഗിക്കുന്നതുമായ മുഖ്യ ധാന്യം ആണ് ഫിത്ർ സക്കാത്തായി വിതരണം ചെയ്യേണ്ടത്.

നോമ്പിലെ അപാകതകൾക്കുള്ള പരിഹാരത്തോടൊപ്പം പെരുന്നാൾ ദിവസം ആരും പട്ടിണി കിടക്കരുത് എന്ന സാമൂഹിക മാനവുമാണ് ഫിത്ർ സകാത്ത് നൽകുന്ന സന്ദേശം. ഗൾഫിൽ അംഗീകൃത ജീവകാരുണ്യ സംഘടനകൾ ഫിത്ർ സകാത്ത് ശേഖരിച്ച് പാവപ്പെട്ടവർക്കു വിതരണം ചെയ്യുന്നു.

ADVERTISEMENT

യുഎഇയിൽ സകാത്ത് ഫണ്ടാണ് ഇതു കൈകാര്യം ചെയ്യുന്നത്. വ്യക്തികളിൽനിന്നും ഫിത്ർ സകാത്തായി ലഭിക്കുന്ന തുകയ്ക്ക് അരിവാങ്ങി ലേബർ ക്യാംപുകളിൽ എത്തിക്കുന്ന സംഘടനകളുമുണ്ട്.  നോമ്പ് 30 പൂർത്തിയാക്കുകയോ ശവ്വാൽ മാസപ്പിറവി കാണുകയോ ചെയ്താൽ പെരുന്നാൾ നമസ്കാരത്തിന് മുൻപായി ഫിത്ർ സകാത്ത് നൽകുകയാണ് ഉത്തമം.