ദോഹ ∙ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയ്ക്കു സഹായവുമായി ഖത്തർ. ഫ്രാൻസ് നൽകിയ 2 ക്രയോജനിക് ടാങ്കറുകളിൽ ഇന്ത്യയിലേക്ക് 40 മെട്രിക് ടൺ ഓക്സിജൻ അയച്ചു......

ദോഹ ∙ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയ്ക്കു സഹായവുമായി ഖത്തർ. ഫ്രാൻസ് നൽകിയ 2 ക്രയോജനിക് ടാങ്കറുകളിൽ ഇന്ത്യയിലേക്ക് 40 മെട്രിക് ടൺ ഓക്സിജൻ അയച്ചു......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയ്ക്കു സഹായവുമായി ഖത്തർ. ഫ്രാൻസ് നൽകിയ 2 ക്രയോജനിക് ടാങ്കറുകളിൽ ഇന്ത്യയിലേക്ക് 40 മെട്രിക് ടൺ ഓക്സിജൻ അയച്ചു.

ടാങ്കറുകളുമായി ഇന്ത്യൻ നാവികസേനയുടെ  കപ്പൽ ഇന്നലെ രാവിലെ ദോഹയിൽ നിന്നു പുറപ്പെട്ടു. 2 ദിവസത്തിനകം ഡൽഹിയിൽ എത്തും. ഇന്ത്യയ്ക്കു സഹായമെത്തിക്കാൻ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി നേരത്തേ ഉത്തരവിട്ടിരുന്നു. കഴിഞ്ഞദിവസം 3 ഖത്തർ എയർവേയ്സ് വിമാനങ്ങളിൽ ഓക്സിജൻ സിലിണ്ടർ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവ ഉൾപ്പെടെ 300 ടൺ സാധനങ്ങൾ എത്തിച്ചു.

ADVERTISEMENT

മെഡിക്കൽ ഉപകരണങ്ങളും മറ്റും സ്വരൂപിക്കാൻ ഖത്തർ എയർവേയ്സ്, ഗൾഫ് വെയർഹൗസിങ് കമ്പനി എന്നിവയുടെ നേതൃത്വത്തിൽ നടപടി പുരോഗമിക്കുകയാണ്. വ്യക്തികൾക്കും സംഘടനകൾക്കും സംഭാവന ചെയ്യാം. ഈ മാസം അവസാനം വരെ ജിഡബ്ല്യുസി ഖത്തർ ലോജിസ്റ്റിക് വില്ലേജിൽ ഇവ സ്വീകരിച്ച് ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റിക്കു കൈമാറും.