റിയാദ് ∙ സൗദിയിലെ പൗരന്മാർക്കും പ്രവാസികൾക്കും കോവിഡ് പ്രതിരോധ വാക്സീൻ നിർബന്ധമാക്കി സാമൂഹിക മാനവ വിഭവ ശേഷി മന്ത്രാലയം. കുത്തിവയ്പ് എടുക്കാത്തവരെ തൊഴിലിടങ്ങളിലേക്കു പ്രവേശിപ്പിക്കില്ലെന്നു മന്ത്രാലയം വ്യക്തമാക്കി. ജീവനക്കാരുടെ വാക്സീൻ ഉറപ്പ് വരുത്താൻ സ്വകാര്യ-പൊതു മേഖലയിലെ സ്ഥാപനങ്ങളോട് അധികൃതർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ് ∙ സൗദിയിലെ പൗരന്മാർക്കും പ്രവാസികൾക്കും കോവിഡ് പ്രതിരോധ വാക്സീൻ നിർബന്ധമാക്കി സാമൂഹിക മാനവ വിഭവ ശേഷി മന്ത്രാലയം. കുത്തിവയ്പ് എടുക്കാത്തവരെ തൊഴിലിടങ്ങളിലേക്കു പ്രവേശിപ്പിക്കില്ലെന്നു മന്ത്രാലയം വ്യക്തമാക്കി. ജീവനക്കാരുടെ വാക്സീൻ ഉറപ്പ് വരുത്താൻ സ്വകാര്യ-പൊതു മേഖലയിലെ സ്ഥാപനങ്ങളോട് അധികൃതർ അഭ്യർഥിച്ചു. എന്നാൽ വാക്സീൻ നിർബന്ധമാക്കൽ സംബന്ധച്ച നിയമം എന്നു മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഇതുവരെ അറിയിച്ചിട്ടില്ല.

തൊഴിലിടങ്ങളിലെ ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിനും, വൈറസ് വ്യാപനം തടയുന്നതിനുള്ള ശ്രമങ്ങൾ ഊർജിതപ്പെടുത്തുന്നതിന്റെയും ഭാഗമായാണ് വാക്സീൻ നിബന്ധനകൾ കടുപ്പിക്കുന്നതെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.

ADVERTISEMENT

അധികൃതർ മുന്നോട്ടു വയ്ക്കുന്ന മുൻകരുതൽ നടപടികളിൽ വീഴ്ചയുണ്ടാക്കുന്നവർക്കെതിരെ കടുത്ത നടപടിയുണ്ടാകും. രാജ്യത്ത് വസിക്കുന്നവരുടെ ജീവിത സുരക്ഷയും ആരോഗ്യവുമാണ് പ്രഥമ പരിഗണനയെന്നും മന്ത്രാലയം പറഞ്ഞു. തൊഴിലിടങ്ങളിലും മറ്റും  പ്രവേശിക്കുന്നതിന് തവക്കൽനാ ആപ്ലികേഷൻ വഴി വാക്സീൻ സ്വീകരിച്ച സ്റ്റാറ്റസ് വ്യക്തമാക്കേണ്ടി വരും.