ദുബായ്∙ സന്താപങ്ങളിലും സന്തോഷങ്ങളിലും പങ്കുചേരുകയാണ് മനുഷ്യന്റെ ഏറ്റവും മികച്ച ഗുണഗണങ്ങളിലൊന്ന്. ചികഞ്ഞുനോക്കാതെ എല്ലാ ആഘോഷങ്ങളിലും

ദുബായ്∙ സന്താപങ്ങളിലും സന്തോഷങ്ങളിലും പങ്കുചേരുകയാണ് മനുഷ്യന്റെ ഏറ്റവും മികച്ച ഗുണഗണങ്ങളിലൊന്ന്. ചികഞ്ഞുനോക്കാതെ എല്ലാ ആഘോഷങ്ങളിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ സന്താപങ്ങളിലും സന്തോഷങ്ങളിലും പങ്കുചേരുകയാണ് മനുഷ്യന്റെ ഏറ്റവും മികച്ച ഗുണഗണങ്ങളിലൊന്ന്. ചികഞ്ഞുനോക്കാതെ എല്ലാ ആഘോഷങ്ങളിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ സന്താപങ്ങളിലും സന്തോഷങ്ങളിലും പങ്കുചേരുകയാണ് മനുഷ്യന്റെ ഏറ്റവും മികച്ച ഗുണഗണങ്ങളിലൊന്ന്. ചികഞ്ഞുനോക്കാതെ എല്ലാ ആഘോഷങ്ങളിലും ഒത്തൊരുമയോടെ പങ്കാളികളാകുക മലയാളികളുടെ മാത്രം പ്രത്യേകത. കഴിഞ്ഞ 37 വർഷമായി യുഎഇയിൽ താമസിക്കുന്ന, അറിയപ്പെടുന്ന കവയിത്രി കൂടിയായ ഷീലാ പോൾ പോയകാലത്തെ പെരുന്നാൾ വസന്തത്തിന്റെ മധുരം നുകരുകയാണ് ഇവിടെ:

 

ADVERTISEMENT

''പ്രകൃതിയിൽ ആറ്‌ ഋതുക്കളും മാറി മറയുന്നതുപോലെ, മനുഷ്യജന്മത്തിലും സുഖവും ദുഃഖവും ദുരിതവും ആഹ്ളാദവും അഗ്നിപരീക്ഷണങ്ങളുമൊക്കെ ഭൂമിയുടെ ചലനങ്ങൾക്കും കാലചക്ര പരിണാമങ്ങൾക്കും ജീവിത ഗതിവിഗതികൾക്കും അനുസരിച്ചു ശിശിരവും വസന്തവും ഹേമന്തവും വർഷവും ശരത്തും ഗ്രീഷ്മവും ഒക്കെയായി മാറിമറിഞ്ഞു പൊയ്‌ക്കൊണ്ടേയിരിക്കും. ഓരോ ഋതുക്കൾക്കും അതിന്റേതായ പ്രത്യേകതകളുണ്ട് എന്ന സത്യം നാം ഗ്രഹിക്കേണ്ടതാണ്. നോമ്പും പ്രാർഥനകളും സൽപ്രവർത്തികളും മാത്രമാണ് എല്ലാ ആധികൾക്കും വ്യാധികൾക്കുമുള്ള പ്രതിവിധി എന്നു നാം അറിയുന്നു.

 

എന്നെ സംബന്ധിച്ചിടത്തോളം പിന്നിട്ട പെരുന്നാൾ ഓർമകൾ മനസ്സിൽ തേന്മഴ ചൊരിയാറുണ്ട്. പാതിരാവിൽ വിരിയുന്ന പാരിജാതപ്പൂക്കളുടെ നൈർമല്യവും ശോഭയും സുഗന്ധവും പോലെ മനം കവരുന്നതാണ് എന്റെ പൂർവ്വകാല പെരുന്നാൾ സ്മരണകളും.

 

ADVERTISEMENT

നോമ്പുതുറ വിഭവങ്ങളായ കിൽസായും ഫലൂദയും മുട്ടമാലയും പോലെ അതിമധുരമായിരുന്നു മലബാർ ആത്മസൗഹൃദങ്ങളും അവിടത്തെ പെരുന്നാൾ ആഘോഷങ്ങളും എന്ന് ഓർക്കുമ്പോൾ കണ്ണുകൾ ഈറനണിയുന്നു. ഓർമകൾ ഓളങ്ങളായ്‌, ഗമകങ്ങളായ് കാലത്തിനപ്പുറത്തേയ്ക്കു കുതിച്ചു പായുന്നു.

"ങ്ങളെന്തൊരു ചേട്ടനാ ന്റെ ബോൾ സാറേ"

ഞങ്ങളുടെ കുടുംബജീവിതത്തിനു തുടക്കം കുറിച്ചത് മലപ്പുറത്തെ മഞ്ചേരിയിൽ നിന്നായിരുന്നു. ട്രെഡ്റബ്ബർ ഫാക്ടറിയുമായി അവിടെ എത്തിയ എന്റെ പ്രിയ ഭർത്താവ് പോൾ ടി. ജോസഫിനെയും എന്നെയും ആ നാട് ഇരുകരങ്ങളും നീട്ടി സ്വീകരിക്കുക മാത്രമല്ല, അവരുടെ കുടുംബങ്ങളിൽ ഒന്നായി ഞങ്ങളെ കരുതുകയും സ്നേഹിക്കുകയും ചെയ്തു എന്നുള്ളതാണ് വലിയ വസ്തുത. "ങ്ങളെന്തൊരു ചേട്ടനാ ൻറെ ബോൾ സാറേ" എന്ന് മലപ്പുറം ശൈലിയിൽ ചോദിച്ചു കളിയാക്കുന്ന എടവണ്ണയിലെ ശ്രീമാന്മാരായ ഉമ്മർഹാജിയെയും കുഞ്ഞാനെയും വീപീയേയും ഒക്കെ ഓർത്ത് ഞാൻ ചിലപ്പോൾ ചിരിച്ചു പോകാറുണ്ട്.

 

ADVERTISEMENT

തിരുവിതാംകൂറിൽ നിന്ന് വക്കീലന്മാർ, അധ്യാപകർ, ഡോക്ടർമാർ, എൻജിനീയർമാർ, ബിസിനസ്സുകാർ ഒക്കെ ജോലിക്കായി മലപ്പുറത്ത് വന്നെത്തുമ്പോൾ, അവർക്കു ഹൃദയം തുറന്നു സ്വാഗതം അരുളുകയും സഹായസഹകരണങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്യുന്ന, നന്മയുടെ കാനാൻ ദേശമാണ് മലപ്പുറം. എന്നാൽ ഞങ്ങൾ തെക്കരുടെ ജാടയും വീൺവാക്കുകളും തട്ടിപ്പും 

വെട്ടിപ്പുമൊക്കെ അവർക്കു പിടികിട്ടുകയും ചെയ്യും. ഹിന്ദുവും മുസൽമാനും ക്രിസ്ത്യാനിയും ഒരുമയോടെ വസിക്കുന്ന ബഹുസ്വരതയുടെ പറുദീസയായ ആ നാടിനെ ഞങ്ങൾ ഏറെ ഇഷ്ടപ്പെട്ടു.

 

നോമ്പുകാലം തുടങ്ങിയാൽ, പരിശുദ്ധ റമസാനിൽ പോളിന് സുഹൃത്തുക്കളുടെ വീടുകളിൽ മിക്കദിവസവും ഇഫ്‌താർ ഉണ്ടാകും. അതുകൂടാതെ അവരുടെ ഭാര്യാഗൃഹങ്ങളിലേക്കും ക്ഷണിക്കപ്പെടും. അതൊക്കെ മലപ്പുറം മാത്രമല്ല, കോഴിക്കോടും കണ്ണൂരും തലശ്ശേരിയിലുമൊക്കെ ആയിരിക്കും. ഒരു "പുതിയാപ്ല" കൂടി വരുന്നുണ്ടെന്ന് ഇവർ അവരെ അറിയിക്കും. എന്നെയും അവർ ക്ഷണിക്കുമെങ്കിലും, കുഞ്ഞിന്റെ ആരോഗ്യവും ഉറക്കവുമൊക്കെ പ്രശ്നമാകുമല്ലോയെന്നു കരുതി വിരളമായേ ഞാൻ പോയിരുന്നുള്ളൂ. എന്നാൽ സ്വാദിഷ്ടമായ പല തരത്തിലുള്ള വിഭവങ്ങൾ എന്റെ വീട്ടിലേക്കു പല വീടുകളിൽ നിന്നും കൊടുത്തയച്ചിരുന്നു.

 

മറിയമ്മ എന്ന വളർത്തമ്മ

 

എന്റെ കുട്ടിക്കാലത്തു തറവാട്ടിൽ ജോലിക്കുണ്ടായിരുന്ന "മറിയമ്മ" എന്ന സ്ത്രീയെയാണ് പാചകത്തിനായി 'അമ്മ എന്റെ കൂടെ മലപ്പുറത്തേയ്ക്ക് അയച്ചത്. അതുകൊണ്ടുതന്നെ അവരുടെ വാക്കിലും പ്രവർത്തിയിലും എന്റെ മേലുള്ള അവകാശം ഇത്തിരി കൂടുതലായിരുന്നു. അവരുടെ മനസ്സിൽ എന്നും ഞാൻ പഴയ കുട്ടി തന്നെയായിരുന്നു. ക്രിസ്ത്യൻ സമുദായത്തിലെ ക്നാനായ യാക്കോബായ സഭയിലെ അടിയുറച്ച ഒരു വിശ്വാസി ആയിരുന്നു അവർ. തൂവെള്ള നിറമുള്ള കച്ചമുണ്ടും ചട്ടയുമായിരുന്നു അവരുടെ വീട്ടിലെ വേഷം. ഞങ്ങളുടെ സുഹൃത്തുക്കൾ അവർക്കു "ഉജാല" എന്നു പേരിട്ടു. ചേടത്തിയോട്‌ അവർക്കൊക്കെ സ്നേഹവും ബഹുമാനവും ആയിരുന്നു. മറിയമ്മ പറയും 'പുതിയാപ്ലയെ ഇനി ഒരു മാസം നാട്ടുകാരു കൊണ്ടുപോയ്ക്കോളും, പുതുപെണ്ണിനാണെങ്കിൽ എങ്ങും ഒട്ടുപോകുകയും വേണ്ട. ഇഷ്ടം പോലെ ആഹാരം ഇവിടേയ്ക്ക് എത്തുന്നുമുണ്ട്. ഞാനിനി അടുക്കള ഒരു മാസത്തേയ്ക്ക് അടച്ചാലോ എന്നാണ് ചിന്തിക്കുന്നത്" എന്ന് പറഞ്ഞു കൈകൊട്ടി പൊട്ടിച്ചിരിക്കുന്ന എന്റെ വളർത്തമ്മയെ ഞാനോർക്കുന്നു. അവർ നിത്യതയിലേക്കു മറഞ്ഞിട്ടു 34 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു എന്നു വേദനയോടെ സ്മരിക്കുന്നു. രക്തബന്ധങ്ങളേക്കാൾ വലിയ ആത്മബന്ധങ്ങൾ ഈ ഭൂമിയിൽ ഉണ്ട് എന്ന് നാം തിരിച്ചറിയുന്നു.

 

നിലമ്പൂരിലെ പെരുന്നാൾ

 

നിലമ്പൂരിലെ വളരെ വിസ്തൃതമായ ഒരു എസ്റ്റേറ്റിൽ പെരുന്നാൾ ആഘോഷിച്ചത് ഞാൻ ഓർക്കുകയാണ്. ഞങ്ങളുടെ സുഹൃത്തായ ഒരു ഡോക്ടറുടെ ഉടമസ്ഥതയിലുള്ളതായിരുന്നു ആ തോട്ടം. കുറച്ച് ആഹാരമെല്ലാം ഞങ്ങൾ സ്ത്രീകൾ നേരത്തെ തയാറാക്കിയിരുന്നു. അവിടെ ചെന്ന് അത്യാവശ്യം പാചകം ചെയ്യാനുള്ള എണ്ണയും മുട്ടയും മറ്റു കറിപ്പൊടികളും പാത്രങ്ങളുമൊക്കെ ഞങ്ങൾ കരുതി യാത്ര പുറപ്പെട്ടു. അതിൽ നാലു ക്രിസ്ത്യൻ കുടുംബങ്ങൾ, മൂന്നു മുസ്ലിം കുടുംബങ്ങൾ, ഒരു രാജകുടുംബം, രണ്ടു ഹിന്ദു കുടുംബങ്ങൾ. അങ്ങനെ വരിവരിയായി ആ കാറുകളുടെ ജാഥാ നിലമ്പൂരിലെത്തി. 

 

കാട്ടിലെ കിളികളുടെ ചിലപ്പും കാട്ടാറുകളുടെ സംഗീതവും ചോലകളുടെ നീലിമയും ഇടതൂർന്ന വനങ്ങളുടെ കുളിർമയും പച്ചപ്പും, കാട്ടുകൂമന്റെ കൂകലുമൊക്കെ ഞങ്ങളെ ഹർഷപുളകിതരാക്കി. മലമുകളിൽ നിന്നും പൊട്ടിച്ചിരിച്ചു താഴേക്ക് ഒഴുകുന്ന അരുവികളിൽ ഞങ്ങൾ മുങ്ങിക്കുളിച്ചു. പുരുഷന്മാരും, തോട്ടത്തിലെ ജോലിക്കാരും ചേർന്ന് പിടിച്ച മൽസ്യങ്ങൾ പാറകളിൽ ഉരച്ചു, ചോലകളിൽ വൃത്തിയാക്കി. കാട്ടുകമ്പുകൾകൊണ്ട് തീ കത്തിച്ചു പാചകം ചെയ്തു കഴിച്ചനാളുകൾ ഒക്കെ ഇന്നലത്തെപ്പോലെ ഞാൻ ഓർത്തു പോകുകയാണ്. 37 വർഷങ്ങൾ കൺചിമ്മി കടന്നു പോയിരിക്കുന്നു. ഉമറാക്കയും കുഞ്ഞാമ്മക്കായും (കുഞ്ഞഹമ്മദ് കുരിക്കൾ), ബാബുവും പപ്പനും മണിയും കുട്ടനുമൊക്കെ എന്നെന്നേക്കുമായി യാത്രാമൊഴി ചൊല്ലിപ്പിരിഞ്ഞുവെങ്കിലും അനശ്വരരായി അവർ ഇന്നും ഞങ്ങളുടെ മനസ്സിൽ ജീവിക്കുന്നു. ശേഷിച്ച ബന്ധങ്ങളൊക്കെയും ഫേസ്ബുക്കിലൂടെ ഞങ്ങൾ തുടരുന്നത് വലിയ ഒരു സന്തോഷമാണ്.

 

മഹാമാരിക്കാലത്തെ ഉൗർജം നിർമല സ്നേഹം

 

മഹാമാരി താണ്ഡവമാടിക്കൊണ്ടിരിക്കുമ്പോൾ നിർമലമായ സ്നേഹം, അത് ഒന്ന് മാത്രമാണ് ഇവിടെ ശാശ്വതം എന്ന് ഞാൻ അനുഭവങ്ങളിലൂടെ ഉരുവിടട്ടെ. എവിടെയാണ് അതു ലോകത്തിനു നഷ്ടപ്പെട്ടതെന്ന അവബോധം നമുക്ക് ഉണ്ടാവട്ടെ. ദൈവം നമുക്ക് നൽകിയിരിക്കുന്ന ജീവിതം സൽഫലങ്ങളാലും നന്മകളാലും സമ്പൂർണമാകട്ടെ. എല്ലാവർക്കും സത്യമായ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ശാന്തിയുടെയും പെരുന്നാൾ ആശംസകൾ''. ഫോൺ: +971 50 919 4646.