ദുബായ് ∙ മഹാമാരി പ്രതിസന്ധിക്കിടെ സാമൂഹിക അകലം പാലിച്ചും കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചും യുഎഇയിലെ വിശ്വാസികളും ചെറിയ പെരുന്നാൾ ആഘോഷിച്ചു. പള്ളിയിലും ഈദുഗാഹുകളിലും പെരുന്നാൾ നമസ്കരിക്കാം എന്നതായിരുന്നു വിശ്വാസികളുടെ ആഘോഷത്തിനു പൊലിമ കൂട്ടിയത്. പള്ളികളിലും മറ്റുതുറന്ന സ്ഥലങ്ങളിലും നടന്ന ചടങ്ങുകളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ മഹാമാരി പ്രതിസന്ധിക്കിടെ സാമൂഹിക അകലം പാലിച്ചും കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചും യുഎഇയിലെ വിശ്വാസികളും ചെറിയ പെരുന്നാൾ ആഘോഷിച്ചു. പള്ളിയിലും ഈദുഗാഹുകളിലും പെരുന്നാൾ നമസ്കരിക്കാം എന്നതായിരുന്നു വിശ്വാസികളുടെ ആഘോഷത്തിനു പൊലിമ കൂട്ടിയത്. പള്ളികളിലും മറ്റുതുറന്ന സ്ഥലങ്ങളിലും നടന്ന ചടങ്ങുകളിൽ വിശ്വാസികൾ നിയമങ്ങൾ പൂർണമായും പാലിച്ചു. യുഎഇ ഭരണാധികാരികളും പെരുന്നാൾ നിസ്കാരത്തിലും മറ്റു ചടങ്ങുകളിലും പങ്കെടുത്തു.

ഈദു ഗാഹുകളിലും പള്ളികളിലും അകലം പാലിച്ചായിരുന്നു പെരുന്നാൾ നമസ്കാരം. ഹസ്തദാനവും ആലിംഗനവും ഒഴിവാക്കി 2 മീറ്റർ അകലം പാലിച്ച് ആരോഗ്യസുരക്ഷ ഉറപ്പാക്കാനുള്ള ആഹ്വാനം വിശ്വാസികൾ ഏറ്റെടുത്തു. കഴിഞ്ഞ രണ്ടു പെരുന്നാളിനും ആരാധനാലയങ്ങൾ തുറന്നിരുന്നില്ല. അതിനാൽ ഇത്തവണ നമസ്കരിക്കാൻ കൂടുതൽ പേർ എത്തുമെന്നതിനാൽ തിരക്ക് നിയന്ത്രിക്കാൻ വൊളന്റിയർമാരെ ചുമതലപ്പെടുത്തിയിരുന്നു. കോവിഡ് നിബന്ധനകളിൽ അകലം പാലിക്കുമ്പോൾ 30% പേർ അകത്തും ശേഷിച്ചവർ പുറത്തും നിന്ന് നമസ്കാരം പൂർത്തിയാക്കി.

ADVERTISEMENT

12 വയസ്സിനു താഴെയും 60നു മുകളിലുമുള്ളവർക്കും രോഗികൾക്കും സമ്പർക്കത്തിൽ ഏർപ്പെട്ടവർക്കും പള്ളിയിലേക്കും ഈദ് ഗാഹിലേക്കും പ്രവേശനമില്ലായിരുന്നു. ബാക്കിയുള്ളവർ വീടുകളിൽ തന്നെ പെരുന്നാൾ നമസ്കാരം നടത്തി.