ദുബായ്∙ആഗോള തലത്തിൽ മുൻപന്തിയിൽ നിൽക്കുന്ന റീടെയിൽ സ്ഥാപനങ്ങളുടെ പട്ടികയിൽ മധ്യപൂർവദേശത്തു നിന്നു ലുലു ഗ്രൂപ്പ് സ്ഥാനം പിടിച്ചു.

ദുബായ്∙ആഗോള തലത്തിൽ മുൻപന്തിയിൽ നിൽക്കുന്ന റീടെയിൽ സ്ഥാപനങ്ങളുടെ പട്ടികയിൽ മധ്യപൂർവദേശത്തു നിന്നു ലുലു ഗ്രൂപ്പ് സ്ഥാനം പിടിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ആഗോള തലത്തിൽ മുൻപന്തിയിൽ നിൽക്കുന്ന റീടെയിൽ സ്ഥാപനങ്ങളുടെ പട്ടികയിൽ മധ്യപൂർവദേശത്തു നിന്നു ലുലു ഗ്രൂപ്പ് സ്ഥാനം പിടിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ആഗോള തലത്തിൽ മുൻപന്തിയിൽ നിൽക്കുന്ന റീടെയിൽ സ്ഥാപനങ്ങളുടെ പട്ടികയിൽ മധ്യപൂർവദേശത്തു നിന്നു ലുലു ഗ്രൂപ്പ് സ്ഥാനം പിടിച്ചു. മാജിദ് അൽ ഫുത്തൈമും(കാർഫോർ)  പ്രമുഖ ഓഡിറ്റ് സ്ഥാപനമായ ഡിലോയിറ്റ് പുറത്തിറക്കിയ  2021 വർഷത്തെ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. 

 

ADVERTISEMENT

അമേരിക്കൻ സ്ഥാപനങ്ങളായ വാൾമാർട്ട്, ആമസോൺ, കോസ്റ്റ്കോ കോർപറേഷൻ എന്നിവ പട്ടികയിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തിയപ്പോൾ ജർമൻ കമ്പനിയായ ഷ്വാർസ് ഗ്രൂപ്പാണു നാലാമത്.  അമേരിക്കയിൽ തന്നെയുള്ള ക്രോഗെർ കമ്പനിയാണു പട്ടികയിൽ അഞ്ചാമത്. 10 രാജ്യങ്ങളിൽ പ്രവർത്തനമുള്ള ലുലു ഗ്രൂപ്പിനു  റിപ്പോർട്ട് പ്രകാരമുള്ള വിറ്റുവരവ്  5 ശതമാനം വാർഷിക  വളർച്ചയോടെ  7.40 ബില്യൺ ഡോളറാണ്. അതേ സമയം  16 രാജ്യങ്ങളിൽ പ്രവർത്തനമുള്ള  മാജിദ് അൽ ഫുത്തൈമിൻ്റെ വിറ്റുവരവ്  6.5 വാർഷിക വളർച്ചയോടെ 7.65 ബില്യൺ ഡോളറും. 

 

ADVERTISEMENT

ലോകത്ത് അതിവേഗം വളരുന്ന റീടെയിൽ കമ്പനികളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്ന് റിലയൻസും ഇടം പിടിച്ചിട്ടുണ്ട്.കോവിഡ് പ്രതിസന്ധി ഓൺലൈൻ വ്യാപാരത്തിനു കൂടുതൽ സാധ്യതകൾ നൽകിയപ്പോൾ ഭക്ഷ്യവസ്തുക്കൾ വിപണനം ചെയ്യുന്ന മുൻനിര റിടെയിൽ കമ്പനികൾ ഈ അനുകൂല ഘടകം  ഉപയോഗപ്പെടുത്തുന്നതാണു വാണിജ്യ ലോകം കണ്ടത്. 

 

ADVERTISEMENT

കോവിഡ് വ്യാപനം ആഗോള വാണിജ്യ വ്യവസായങ്ങളെ മന്ദഗതിയിലാക്കുമ്പോൾ  4 ഈ കോമേഴ്സ് സെന്ററുകൾ അടക്കം   26 പുതിയ ഹൈപ്പർമാർക്കറ്റുകളാണു  ലുലു ഗ്രൂപ്പ് ഗൾഫ് രാജ്യങ്ങൾ, ഈജിപ്ത്, ഇന്തൊനീഷ്യ, മലേഷ്യ എന്നിവിടങ്ങളിലായി   2020 മാർച്ചിനു ശേഷം ആരംഭിച്ചത്.  ഇക്കാലയളവിൽ 3,000 ലേറെ പേർക്ക് പുതുതായി തൊഴിൽ ലഭ്യമാക്കാനും ലുലുവിനു കഴിഞ്ഞിട്ടുണ്ടെന്ന് ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി പറഞ്ഞു.  അടുത്ത രണ്ടു വർഷത്തിനുള്ളിൽ 30 പുതിയ ഹൈപ്പർമാർക്കറ്റുകൾ ആരംഭിക്കുന്നതിനൊടൊപ്പം  ഈ കോമേഴ്സ് രംഗം   വ്യാപകമായി  വിപുലീകരിക്കാനും ഉദ്ദേശിക്കുന്നതായി അദ്ദേഹം പറഞ്ഞു.

English Summary: Lulu is listed among one of the leading retailers in the world