റാസൽഖൈമ ∙ രണ്ടുവർഷമായി കയറിക്കിടക്കാൻ ഒരിടം പോലുമില്ലാതെ വലഞ്ഞ പ്രവാസി കൊട്ടിയം പുതുവൽ വീട്ടിൽ സജു. പി ജോണിന് തണലൊരുക്കിയ കൊട്ടിയം പ്രവാസി കൂട്ടായ്മ ഒടുവിൽ നാട്ടിലേക്ക് മടങ്ങാനും തുണയായി. ഷാർജ വിമാനത്താവളത്തിൽ നിന്ന് ഇന്നലെ വൈകിട്ട് 3.30നു തിരുവനന്തപുരത്തേക്കുള്ള വിമാനത്തിൽ സജു മടങ്ങി. രണ്ടുവർഷം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റാസൽഖൈമ ∙ രണ്ടുവർഷമായി കയറിക്കിടക്കാൻ ഒരിടം പോലുമില്ലാതെ വലഞ്ഞ പ്രവാസി കൊട്ടിയം പുതുവൽ വീട്ടിൽ സജു. പി ജോണിന് തണലൊരുക്കിയ കൊട്ടിയം പ്രവാസി കൂട്ടായ്മ ഒടുവിൽ നാട്ടിലേക്ക് മടങ്ങാനും തുണയായി. ഷാർജ വിമാനത്താവളത്തിൽ നിന്ന് ഇന്നലെ വൈകിട്ട് 3.30നു തിരുവനന്തപുരത്തേക്കുള്ള വിമാനത്തിൽ സജു മടങ്ങി.

രണ്ടുവർഷം മുൻപാണ് റാസൽഖൈമയിലുള്ള കമ്പനിയിൽ ജോലിക്ക് എത്തിയത്. എന്നാൽ അവിടം വിട്ടു മറ്റ് സ്ഥലങ്ങളിൽ ജോലിക്കുപോയി. സ്ഥിരം ജോലി ലഭിക്കാതെ വലഞ്ഞതിനിടെ, വീസ കാലാവധിയും കഴിഞ്ഞു. കയറിക്കിടക്കാൻ സ്ഥലമോ ഭക്ഷണമോ ഇല്ലാതെ റാസൽഖൈമയിലെ തെരുവുകളിലും മറ്റുമായി ഉറക്കം.

ADVERTISEMENT

നല്ലവരായ പലരും സഹായിച്ചു. അവസ്ഥ കണ്ട് ഒരു മലയാളി തയാറാക്കിയ വിഡിയോ കൊട്ടിയം പ്രവാസി കൂട്ടായ്മയുടെ (കെപികെ) ശ്രദ്ധയിൽപ്പെട്ടതോടെ, താമസ, ഭക്ഷണ സൗകര്യമൊരുക്കി. സ്പോൺസറെ സമീപിച്ച് പാസ്പോർട്ട് വാങ്ങി നൽകി നാട്ടിലേക്ക് മടങ്ങാൻ സഹായവും ചെയ്യുകയായിരുന്നു.

വീട്ടിലെത്താനുള്ള ടാക്സി വരെ ഏർപ്പാട് ചെയ്തതായി കെപികെ സെക്രട്ടറി ബിജു നടേശൻ അറിയിച്ചു. പ്രളയവും കോവിഡും മൂലം വലഞ്ഞ അറുനൂറിലേറെ കുടുംബങ്ങൾക്ക് കിറ്റുകളും കുട്ടികൾക്ക് പഠനോപകരണങ്ങളും നൽകിയതായും അദ്ദേഹം അറിയിച്ചു. 

ADVERTISEMENT

English Summary : Kottiyam Pravasi Kootayma helps Saju to reach home