ദുബായ്∙ കോവിഡ് കാലത്ത് ഓൺലൈൻ ഇടപാടുകൾ വർധിച്ചതോടെ പത്തിൽ 4 പേർ വീതം തട്ടിപ്പുകളിൽ കുടുങ്ങുന്നതായി ദുബായ് ഇക്കോണമി വകുപ്പിന്റെ റിപ്പോർട്ട് പറയുന്നു. കോവിഡിനു മുൻപുള്ള അതേ തോതിൽ ഇനി നേരിട്ടുള്ള പണമിടപാടുകൾ തുടരില്ലെന്നും റിപ്പോർട്ടിലുണ്ട്. ∙നേരിട്ടുള്ള പണമിടപാട് കോവിഡ് കാലത്ത് ഇടിഞ്ഞത് 75% ∙കാർഡ്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ കോവിഡ് കാലത്ത് ഓൺലൈൻ ഇടപാടുകൾ വർധിച്ചതോടെ പത്തിൽ 4 പേർ വീതം തട്ടിപ്പുകളിൽ കുടുങ്ങുന്നതായി ദുബായ് ഇക്കോണമി വകുപ്പിന്റെ റിപ്പോർട്ട് പറയുന്നു. കോവിഡിനു മുൻപുള്ള അതേ തോതിൽ ഇനി നേരിട്ടുള്ള പണമിടപാടുകൾ തുടരില്ലെന്നും റിപ്പോർട്ടിലുണ്ട്.  

∙നേരിട്ടുള്ള പണമിടപാട് കോവിഡ് കാലത്ത് ഇടിഞ്ഞത് 75%

ADVERTISEMENT

∙കാർഡ്, വോലറ്റ് ഇടപാടുകൾ കൂടിയത് 98%

∙ഭാവിയിലും ഡിജിറ്റൽ പണമിടപാട് തുടരുമെന്ന് അറിയിച്ചത് 45%

∙സർവേയിൽ പങ്കെടുത്ത മൂന്നിൽ 2 പേർക്കും ഓൺലൈൻ ഇടപാടുകളിൽ വിശ്വാസം.

∙ഷോപ്പിങ് സെന്ററുകളിൽ കോൺടാക്ട്‌ലെസ് കാർഡുകളും മൊബൈൽ വോലറ്റ് ഉൾപ്പെടെയുള്ളവയും ഉപയോഗിക്കുന്നതിൽ വിശ്വാസമുള്ളവർ – 63%

ADVERTISEMENT

∙ഏതെങ്കിലും തരത്തിലുള്ള ഡിജിറ്റൽ തട്ടിപ്പു നേരിട്ടവർ 39%; ഭൂരിഭാഗവും നേരിട്ടത് ഫിഷിങ് (പല രീതിയിൽ അക്കൗണ്ട് വിവരങ്ങൾ കൈക്കലാക്കി നടത്തുന്ന തട്ടിപ്പ്)

∙ഇതിൽ പകുതിയോളം പേർ നിയമനടപടികൾക്ക് മുന്നിട്ടിറങ്ങി

.ക്രെഡിറ്റ് കാർഡ് തട്ടിപ്പ് നേരിട്ടത് 19% പേർ. പലരും ഉടൻ ബാങ്കിനെ അറിയിച്ച് പിൻ മാറ്റി.

∙ഓൺലൈനിൽ വ്യാജ ഉൽപന്നങ്ങൾ ലഭിച്ച് വഞ്ചിക്കപ്പെട്ടവർ – 17%

ADVERTISEMENT

∙കളഞ്ഞുപോയ കാർഡുകളും മറ്റും ഉപയോഗിച്ചുള്ള തട്ടിപ്പിനെക്കുറിച്ചുള്ള ആശങ്ക – 47% പേർക്ക്

.സമ്പർക്കരഹിത ഡിജിറ്റൽ ഇടപാടുകളിലെ സാങ്കേതികജ്ഞാനം ഇല്ലാതിരുന്നത് 27% പേർക്ക്.

യോനോ ബാങ്കിങ്ങിന്റെ പേരിലും തട്ടിപ്പ്

ബാങ്കിങ് തട്ടിപ്പിൽപ്പെടാതെ പ്രവാസികൾ ശ്രദ്ധിക്കണമെന്ന് എസ്ബിഐ അധികൃതരും നിർദേശിക്കുന്നു. യോനോ ബാങ്കിങ് ആപ്ലിക്കേഷൻ ബ്ലോക്ക് ചെയ്തതായി വ്യാജ എസ്എംഎസ് അയച്ചാണു തട്ടിപ്പുകാർ വലവീശുന്നത്. ഇതു വിശ്വസിച്ച് ഉപഭോക്താവ് എസ്എംഎസിലെ ലിങ്ക് ക്ലിക്ക് ചെയ്യുന്നു. ഈ സമയം എസ്ബിഐയുടേതാണെന്ന് തോന്നിപ്പിക്കുന്ന ഒരു വെബ് സൈറ്റിലേക്ക് പ്രവേശിക്കും. അവിടെ യൂസർ നെയിം, പാസ് വേഡ്, ഒടിപി എന്നിവ ടൈപ്പ് ചെയ്യാൻ ആവശ്യപ്പെടും. ഇങ്ങനെ വിവരം നൽകുന്നവർക്ക് അക്കൗണ്ടിലുള്ള പണം നഷ്ടപ്പെടുന്നു. 

വ്യാജ സന്ദേശങ്ങളിൽ ജാഗ്രത വേണം 

എസ്ബിഐയുടെ പേരിലെന്ന വ്യാജേന സ്വകാര്യ മൊബൈൽ നമ്പറുകളിൽ നിന്നുള്ള എസ്എംഎസ്  വിശ്വസിക്കരുത്. ഇവയിൽ അടങ്ങിയിരിക്കുന്ന വിശ്വസനീയമല്ലാത്ത ലിങ്കിൽ ക്ലിക്ക് ചെയ്യരുത്.

ബാങ്കിങ് ഇടപാടുകൾക്ക് ഉപയോഗിക്കുന്ന വെബ് സൈറ്റിന്റെ യുആർഎൽ ശ്രദ്ധിക്കുക. SBI അല്ലെങ്കിൽ ഇതര ബാങ്കുകളുടെ കൃത്യമായ വെബ് വിലാസം ശ്രദ്ധിച്ചു മാത്രം ഇടപാടുകൾ നടത്തുക. സംശയം തോന്നിയാൽ ഉടൻ ബാങ്ക് ശാഖയുമായി ബന്ധപ്പെടുക.

English Summary : Four in 10 UAE consumers experienced online fraud attempts