ഇതിൽ കപ്പൽ തിരമാകളിൽപ്പെട്ടു വെള്ളത്തിൽ വീണു ദെയ്റ ദ്വീപിൽ കുടുങ്ങിയ 2 പേരുൾപ്പെടെ 7 നാവികരുമുണ്ട്. അൽ മംസാർ ക്രീക്കിൽ വെള്ളത്തിൽ വീണ കാറിൽ നിന്ന് അറബ് സ്വദേശിനിയെ രക്ഷപ്പെടുത്തിയതാണ് മറ്റൊരു പ്രധാന സംഭവം. കൂടാതെ, നീന്തൽക്കുളത്തിലെ പൈപ്പിൽ കുടുങ്ങിയ 3 വയസുകാരനെയും ഹത്ത താഴ്വരയിൽ ജലം കുത്തിയൊഴുകിയപ്പോൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ ദുബായ് തുറമുഖ പൊലീസ് കഴിഞ്ഞവർഷം ദുബായ് കടലിൽ നിന്നു രക്ഷപ്പെടുത്തിയത് 23 ജീവനുകൾ. ഇതിൽ കപ്പൽ തിരമാകളിൽപ്പെട്ടു വെള്ളത്തിൽ വീണു ദെയ്റ ദ്വീപിൽ കുടുങ്ങിയ 2 പേരുൾപ്പെടെ 7 നാവികരുമുണ്ട്. അൽ മംസാർ ക്രീക്കിൽ വെള്ളത്തിൽ വീണ കാറിൽ നിന്ന് അറബ് സ്വദേശിനിയെ രക്ഷപ്പെടുത്തിയതാണ് മറ്റൊരു പ്രധാന സംഭവം.

കൂടാതെ, നീന്തൽക്കുളത്തിലെ പൈപ്പിൽ കുടുങ്ങിയ 3 വയസുകാരനെയും ഹത്ത താഴ്വരയിൽ ജലം കുത്തിയൊഴുകിയപ്പോൾ കുടുങ്ങിയ ബസിൽ നിന്ന് 20 പേരെ രക്ഷപ്പെടുത്തിയതും നേട്ടമായി.തുറമുഖ പൊലീസ് സ്റ്റേഷൻ പരിധിയിലെ സുരക്ഷാ സൂചിക 98.78% ആണെന്ന്  ദുബായ് പൊലീസ് തലവൻ ലഫ്.ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി പറഞ്ഞു. 86% ആയിരുന്നു ലക്ഷ്യം.

ADVERTISEMENT

അടിയന്തര ഘട്ടങ്ങളിൽ പൊലീസ് സംഭവ സ്ഥലത്താൻ 13 മിനിറ്റ് ആണ് എടുക്കേണ്ടതെങ്കിലും 4 മിനിറ്റിൽ ലക്ഷ്യസ്ഥാനത്തെത്തി പ്രശ്നപരിഹാരമുണ്ടാക്കിയതായി വ്യക്തമാക്കി. അടിയന്തരമല്ലാത്ത കേസുകൾക്ക് അരമണിക്കൂർ സമയമെടുക്കാമെങ്കിലും 9 മിനിറ്റ് കൊണ്ട് സ്ഥലത്തെത്തി.ക‌ടലിൽ പോകുന്നവരുടെയും ഉല്ലാസനൗകയിലെയും കുറ്റകൃത്യങ്ങളുടെ സൂചികയും 5 ലക്ഷം ആളുകൾക്ക് 0.71% ആണ്.

ജല സുരക്ഷാ വിഭാഗം ജല സംബന്ധിയായ അപകടങ്ങളിൽ മാരിടൈം റെസ്ക്യു വിഭാഗത്തിന്റെ പ്രതികരണം 6 മൈലിൽ 4.78% മതിയെങ്കിലും 4.45% ആയി ഉയർന്നു. കഴിഞ്ഞവർഷം 64 ജല അപകടങ്ങളാണ് ഉണ്ടായത്. 2019ൽ ഇത്  72ഉം 2020ൽ 169 ഉം അതിന് മുൻപത്തെ വർഷം 428 ഉം ആയിരുന്നു.

ADVERTISEMENT

ബീച്ചുകളിലെ സുരക്ഷാ സംവിധാനം

2020ൽ 1,309 നിയമലംഘനങ്ങളാണ് ബീച്ച് സുരക്ഷാ വിഭാഗം രേഖപ്പെടുത്തിയത്. കടലിൽ പോകുന്നവരും ജലവാഹനങ്ങൾ ഉപയോഗിക്കുന്നവർ, സ്കേറ്റ് ബോർ‍ഡുകൾ, നടവഴിയിൽ ബൈസൈക്കിളുകൾ എന്നിവ ഇതിലുൾപ്പെടും. ജലവാഹനങ്ങൾ, വാട്ടർ ബൈക്കുകൾ, മത്സ്യബന്ധന ബോട്ടുകൾ എന്നിവയുമായി ബന്ധപ്പെട്ട് ആകെ 453 നിയമലംഘനങ്ങൾ റിപ്പോർട് ചെയ്തു.

ADVERTISEMENT

ജല സംബന്ധിയായ നിയമലംഘനങ്ങളും അപകടങ്ങളും കുറയ്ക്കാൻ ബോധവത്കരണം നടത്തുന്നതായി വിവിധ കേന്ദ്രങ്ങളിൽ പരിശോധന നടത്തിയ അൽ മർറി പറഞ്ഞു. തുറമുഖ കാര്യ അസി.കമാൻഡർ ഇൻ ചീഫ് പൈലറ്റ് മേജർ ജനറൽ അഹ്മദ് മുഹമ്മദ് ബിൻ താനി അദ്ദേഹത്തെ അനുഗമിച്ചു.‌

English Summary: Dubai port police rescued 23 people form sea