കുവൈത്ത് സിറ്റി∙ കുവൈത്തിലെ കളിക്കളങ്ങളിൽ കാണികളുടെ സാന്നിധ്യം സജീവമായി. കോവിഡ് പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണം കാരണം കളിക്കളങ്ങളിൽ നിന്ന് കാണികളെ അകറ്റി നിർത്തിയിരുന്നു.....

കുവൈത്ത് സിറ്റി∙ കുവൈത്തിലെ കളിക്കളങ്ങളിൽ കാണികളുടെ സാന്നിധ്യം സജീവമായി. കോവിഡ് പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണം കാരണം കളിക്കളങ്ങളിൽ നിന്ന് കാണികളെ അകറ്റി നിർത്തിയിരുന്നു.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് സിറ്റി∙ കുവൈത്തിലെ കളിക്കളങ്ങളിൽ കാണികളുടെ സാന്നിധ്യം സജീവമായി. കോവിഡ് പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണം കാരണം കളിക്കളങ്ങളിൽ നിന്ന് കാണികളെ അകറ്റി നിർത്തിയിരുന്നു. ഏറെക്കാലം കളി തന്നെ നിർത്തിവച്ച് കളിക്കളങ്ങൾ അടച്ചിട്ട നിലയിലായിരുന്നു.

പിന്നീട് കളിക്കളം തുറക്കാൻ അനുവദിച്ചെങ്കിലും പ്രവേശനം കളിക്കാർക്ക് മാത്രമായി. കാണികളുടെ ആരവമില്ലാതെയും കളിക്കളങ്ങൾ സജീവമാകുന്നതിനിടെ കോവിഡ് ബാധിതരുടെ എണ്ണത്തിലുണ്ടായ ഗണ്യമായ കുറവും നിയന്ത്രണങ്ങളിൽ ഏർപ്പെടുത്തിവരുന്ന ഇളവുമാണ് കാണികളെ വീണ്ടും ഗാലറികളിലേക്ക് എത്തിച്ചു തുടങ്ങിയത്.

ADVERTISEMENT

കഴിഞ്ഞ ദിവസം അമീർ കപ്പിനായുള്ള ഫുട്ബോൾ ടൂർണമെന്റിന് സാക്ഷ്യം വഹിക്കാൻ ഗാലറിയിൽ തരക്കേടില്ലാത്ത എണ്ണം കാണികളാണ് എത്തിയത്. ഫുട്ബോളിനെ പ്രണയിക്കുന്നവരാണ് സ്വദേശികൾ. ഫുട്ബോൾ മത്സരങ്ങൾക്ക് ഇഷ്ട ക്ലബുകൾക്ക് ആവേശം പകരാൻ ഗ്രൗണ്ടുകളിൽ കുതിച്ചെത്തുന്നവരുമാണ് അവർ.ഒന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഗാലറിയിൽ പ്രവേശനം ലഭിച്ച ആഹ്ലാദത്തിലുമാണ് കാണികൾ.