അബുദാബി∙ ഒടുവിൽ ഭാഗ്യവാനെ കണ്ടെത്തി. ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഒരു കോടി ദിർഹം (20 കോടിയിലേറെ രൂപ) ഖത്തറിലെ അൽസുവൈദി ഗ്രൂപ്പ് ഹൈപ്പർമാർക്കറ്റ് ജീവനക്കാരായ 40 പേർ ചേർന്ന് അക്കൗണ്ടന്റും കൊല്ലം പരവൂർ സ്വദേശിയുമായ നഹീൽ നിസാമുദ്ദീന്റെ പേരിൽ എടുത്ത 6 ടിക്കറ്റുകളിൽ അവസാനത്തേതിനാണ് ലഭിച്ചത്. ഇദ്ദേഹത്തെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ ഒടുവിൽ ഭാഗ്യവാനെ കണ്ടെത്തി. ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ  ഒരു കോടി ദിർഹം (20 കോടിയിലേറെ രൂപ) ഖത്തറിലെ അൽസുവൈദി ഗ്രൂപ്പ് ഹൈപ്പർമാർക്കറ്റ് ജീവനക്കാരായ 40 പേർ ചേർന്ന് അക്കൗണ്ടന്റും കൊല്ലം പരവൂർ സ്വദേശിയുമായ നഹീൽ നിസാമുദ്ദീന്റെ പേരിൽ എടുത്ത 6 ടിക്കറ്റുകളിൽ അവസാനത്തേതിനാണ് ലഭിച്ചത്. ഇദ്ദേഹത്തെ ബന്ധപ്പെടാൻ ബിഗ് ടിക്കറ്റ് അധികൃതർ നടത്തിയ ശ്രമം നേരത്തെ വിഫലമായിരുന്നു.

37 മലയാളികളും 3 ബംഗ്ലാദേശുകാരും 50 റിയാൽ വീതം സ്വരൂപിച്ച് എടുത്ത ടിക്കറ്റിലാണ് ഭാഗ്യം കൈവന്നത്.  സമ്മാനത്തുക തുല്യമായി വീതിക്കുമെന്ന് നഹീൽ പറഞ്ഞു. മാസത്തിൽ 50 ദിർഹം മാറ്റിവച്ച് എല്ലാ മാസവും വ്യത്യസ്ത ആളുകളുടെ പേരിൽ ടിക്കറ്റ് എടുക്കുക പതിവായിരുന്നു.  ഇത്തവണ തനിക്കു ഭാഗ്യസാധ്യത കാണുന്നുണ്ടെന്നും തന്റെ പേരിൽ എടുക്കണമെന്നുമുള്ള നഹീലിന്റെ ആത്മവിശ്വാസം ഫലിക്കുകയായിരുന്നുവെന്ന് സംഘാംഗമായ കണ്ണൂർ പയ്യന്നൂർ സ്വദേശി ഷിനോയ് പറഞ്ഞു.

ADVERTISEMENT

സംഘത്തിലെ ഓരോരുത്തരും സാമ്പത്തിക പ്രയാസം അനുഭവിക്കുന്നവാണ്. അതുകൊണ്ടുതന്നെ അവരവരുടെ പ്രശ്നപരിഹാരത്തിനായിരിക്കും തുക വിനിയോഗിക്കുക. സമ്മാനം ലഭിച്ചുവെന്ന് കരുതി ആരും ജോലി വിടില്ലെന്നും പറഞ്ഞു. മറ്റു നറുക്കെടുപ്പിെല ജേതാക്കൾ.  മുഹമ്മദ് ഹാസിം (റേഞ്ച് റോവർ), ഏഞ്ചലോ ഫെർണാണ്ടസ് (10 ലക്ഷം ദിർഹം), ജഈൻ ലീ (1 ലക്ഷം), മഞ്ജു തങ്കമണി മധു (90,000), ജെഫ്രി പുമറെജ (80,000), ഷാജിർ ജബ്ബാർ (70,000), അൻസാർ എം.ജെ (60,000), ശ്യാംകുമാർ പിള്ള (50,000).

English Summary : Indians working in Qatar hypermarket wins Abudhabi Big Ticket