ദുബായ് ∙ യുഎഇയുടെ ചൊവ്വാദൗത്യ പേടകമായ ഹോപ് പ്രോബ് പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ അളവിൽ ഓക്സിജൻ ചൊവ്വയിൽ കണ്ടെത്തിയതായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ യുഎഇയുടെ ചൊവ്വാദൗത്യ പേടകമായ ഹോപ് പ്രോബ് പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ അളവിൽ ഓക്സിജൻ ചൊവ്വയിൽ കണ്ടെത്തിയതായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു.

ചൊവ്വയുടെ വടക്കൻ ഭാഗങ്ങളിൽ നിന്ന് ഹോപ് പ്രോബ് എടുത്ത ചിത്രങ്ങളും അദ്ദേഹം ട്വിറ്ററിൽ പങ്കുവച്ചു. ഹോപ് പ്രോബിൽ നിന്ന് ലഭിച്ച ഈ വിവരങ്ങൾ നാസ ഉൾപ്പടെയുള്ളവയുമായി പങ്കുവയ്ക്കാനും തുടങ്ങിയിട്ടുണ്ട്. ഔദ്യോഗിക ട്വിറ്റർ പേജിലും ഹോപ് പ്രോബിന്റെ ചിത്രങ്ങൾ സംബന്ധിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ചൊവ്വയിലെ വാതക സാന്നിധ്യം വ്യക്തമാക്കുന്ന പ്രത്യേക ചിത്രങ്ങൾ ഹോപ് പ്രോബിന് ലഭിച്ചിട്ടുണ്ടെന്നും അൾട്രാവയലറ്റ് സ്പെക്ട്രോമീറ്റർ ഉപയോഗിച്ചെടുത്ത വിവരങ്ങളിൽ ചൊവ്വയുടെ അന്തരീക്ഷത്തിൽ സങ്കീർണ വാതക സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെന്നും വ്യക്തമാക്കി.

ADVERTISEMENT

ഇത്രയും ഭീമാകാരമായ ആകൃതി മുൻപ് ചിത്രങ്ങളിൽ വ്യക്തമായിട്ടില്ലെന്നും ഇതിലെ കൂടുതൽ തെളിവാർന്ന പാടുകൾ കൂടിയ അളവിലുള്ള ഓക്സിജന്റെ സാന്നിധ്യമാണ് തെളിയിക്കുന്നതെന്നും അറിയിച്ചു. ചൊവ്വയെക്കുറിച്ച് ഇപ്പോഴുള്ള ധാരണകൾ തിരുത്താൻ ശേഷിയുള്ളതാണിത്. ഇനിയും കൂടുതൽ ചിത്രങ്ങൾ ഹോപ് പ്രോബ് അയയ്ക്കുന്നതോടെ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുമെന്നും അറിയിച്ചു. മൂന്നു മാസം കൂടുമ്പോഴാണ് ഡേറ്റാ അയയ്ക്കുന്നത്. 2020 ജൂലൈ20നാണ് യുഎഇയുടെ ചൊവ്വ ദൗത്യ പേടകമായ ഹോപ് പ്രോബ് ജപ്പാനിൽ നിന്ന് വിക്ഷേപിച്ചത്.

കണ്ടെത്തൽ ഇങ്ങനെ

ADVERTISEMENT

ചൊവ്വയിൽ ഏകദേശം 130.4 നാനോ മെട്രിക് ഓക്സിജൻ ഉണ്ടെന്നായിരുന്നു ഇതുവരെയുള്ള വിവരങ്ങൾ വച്ച് മനസ്സിലാക്കിയിരുന്നതെന്നും എന്നാൽ ഇപ്പോൾ ലഭിച്ച ഡേറ്റയുടെ അടിസ്താനത്തിൽ 50% കൂടുതൽ തെളിച്ചം പ്രതലങ്ങളിൽ കണ്ടെത്തിയിട്ടുണ്ടെന്നും അറിയിച്ചു. അറ്റോമിക് ഓക്സിജൻ, കാർബൺ മോണോക്സൈഡ് എന്നിവയുടെ അളവിൽ ക്രമാതീതമായ വ്യതിയാനങ്ങൾ പകൽ അന്തരീക്ഷത്തിൽ ഉണ്ടാകുന്നുണ്ടെന്നും വിവരങ്ങളിൽ നിന്ന് വ്യക്തമാകുന്നതായി ഔദ്യോഗിക ട്വിറ്ററിൽ വ്യക്തമാക്കി.