ദുബായ്∙ വനിതാ സംഗീതജ്ഞരെ മാത്രം ഉൾപ്പെടുത്തി എ.ആർ റഹ്മാൻ രൂപീകരിച്ച ഫിർദോസ് ഓർക്കസ്ട്ര ഇന്ന് ആദ്യമായി എക്സ്പോ വേദിയിൽ സംഗീതം അവതരിപ്പിക്കും. എക്സ്പോയിലെ ബഹിരാകാശ വാരാചരണവുമായി ബന്ധപ്പെട്ടാണ് അവതരണം. ജൂബിലി പാർക്കിൽ രാത്രി ഏഴിന് ആരംഭിക്കുന്ന സംഗീത നിശയിൽ റഹ്മാൻ ചിട്ടപ്പെടുത്തിയ സംഗീതത്തിന് പുറമേ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ വനിതാ സംഗീതജ്ഞരെ മാത്രം ഉൾപ്പെടുത്തി എ.ആർ റഹ്മാൻ രൂപീകരിച്ച ഫിർദോസ് ഓർക്കസ്ട്ര ഇന്ന് ആദ്യമായി എക്സ്പോ വേദിയിൽ സംഗീതം അവതരിപ്പിക്കും. എക്സ്പോയിലെ ബഹിരാകാശ വാരാചരണവുമായി ബന്ധപ്പെട്ടാണ് അവതരണം.

ജൂബിലി പാർക്കിൽ രാത്രി ഏഴിന് ആരംഭിക്കുന്ന സംഗീത നിശയിൽ റഹ്മാൻ ചിട്ടപ്പെടുത്തിയ സംഗീതത്തിന് പുറമേ ബഹിരാകാശവുമായി ബന്ധപ്പെട്ടതും പാശ്ചാത്യ ക്ലാസിക്കലുകളും ഉണ്ടാകും. 23 അറബ് രാജ്യങ്ങളിലെ വനിതാ സംഗീതജ്ഞരാണ് ഫിർദോസ് ഓർക്കസ്ട്രയിലുള്ളത്. 16 മുതൽ 51 വയസ്സുവരെയുള്ളവർ സംഘത്തിലുണ്ട്. യാസ്മിന സബയാണ് ഓർക്കസ്ട്ര നയിക്കുക. 2001: എ സ്പേസ് ഒഡീസി, സ്റ്റാർ വാർസ്, ഇടി അഡ്വഞ്ചേഴ്സ് ഓൺ എയർത്ത് എന്നീ ചലച്ചിത്രങ്ങളിലെ പാട്ടുകളും കാൾ ജെൻകിൻസിന്റെ പല്ലാഡിയോ, ബിഥോവന്റെ സിംഫണി നമ്പർ 5 എന്നിവയും റഹ്മാൻ ചിട്ടപ്പെടുത്തിയ ഹുമാനിറ്റസ് പ്രൂർസിസ്മസ് അൽ അമൽ എന്ന സംഗീതവും ഒരുമണിക്കൂർ നീളുന്ന പരിപാടിയിൽ അവതരിപ്പിക്കും. കുറച്ച് ഇരിപ്പിടങ്ങൾ മാത്രം ഉള്ളതിനാൽ ആദ്യം എത്തി സ്ഥാനങ്ങൾ ഉറപ്പാക്കണമെന്നും എക്സ്പോ അധികൃതർ അറിയിച്ചു.

ADVERTISEMENT

English Summary :  All-female Firdaus Orchestra by A R Rahman performs At Dubai Expo 2020 today