ദുബായ്∙ വൻ ലഹരിമരുന്നു കടത്ത് ശൃംഖല തകർത്ത് ദുബായ് പൊലീസ്. 91 പേരെ അറസ്റ്റ് ചെയ്തു.

ദുബായ്∙ വൻ ലഹരിമരുന്നു കടത്ത് ശൃംഖല തകർത്ത് ദുബായ് പൊലീസ്. 91 പേരെ അറസ്റ്റ് ചെയ്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ വൻ ലഹരിമരുന്നു കടത്ത് ശൃംഖല തകർത്ത് ദുബായ് പൊലീസ്. 91 പേരെ അറസ്റ്റ് ചെയ്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ വൻ ലഹരിമരുന്നു കടത്ത്  ശൃംഖല തകർത്ത് ദുബായ് പൊലീസ്. 91 പേരെ അറസ്റ്റ് ചെയ്തു. 176 ദശലക്ഷം ദിർഹം (48 ദശലക്ഷം ഡോളർ) വിലമതിക്കുന്ന ലഹരിമരുന്ന് കണ്ടുകെട്ടിയതായി ദുബായ് പൊലീസ് അറിയിച്ചു. വിദേശ കുറ്റവാളി സംഘങ്ങളെ സമൂഹ മാധ്യമങ്ങളിലൂടെ ഏകോപിപ്പിച്ചായിരുന്നു ലഹരിമരുന്ന് വ്യാപാരികൾ പ്രവർത്തിച്ചിരുന്നത്. ഇവരെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് "ലൊക്കേഷൻസ്" എന്ന് പേരിട്ട ഓപ്പറേഷന്റെ ഫലമായി 1,342 കിലോഗ്രാം മയക്കുമരുന്നുകളും സൈക്കോട്രോപിക് വസ്തുക്കളും പൊലീസ് പിടിച്ചെടുത്തു. 

 

ADVERTISEMENT

സൈബർ കുറ്റവാളികളെയും സംശയാസ്പദമായ ഓൺലൈൻ പ്രവർത്തനങ്ങളും കണ്ടെത്തിയാൽ സൈബർ ക്രൈം വിരുദ്ധ പ്ലാറ്റ്‌ഫോമായ www.ecrime.ae ലേയ്ക്ക് റിപോർട്ട് ചെയ്യാൻ ദുബായ് പൊലീസ് കമാൻഡർ ഇൻ ചീഫ് ലഫ്യ ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി പൊതുജനങ്ങളോട് അഭ്യർഥിച്ചു. സമൂഹ മാധ്യമങ്ങളടക്കമുള്ള ആധുനിക സാങ്കേതികവിദ്യയുടെ പുരോഗതിയെ തങ്ങളുടെ അജണ്ടകൾ നടപ്പാക്കുന്നതിനായി ലഹരിമരുന്ന് കടത്തുകാർ ചൂഷണം ചെയ്യുകയാണ്. അതിനാൽ, സമൂഹമാധ്യമ ഉപയോക്താക്കൾ ഈ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും ഓൺലൈൻ സൈബർ കുറ്റവാളികൾക്കും മയക്കുമരുന്ന് വ്യാപാരികൾക്കും ഇരയാകരുതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ദുബായ് പൊലീസിന്റെ പ്രവർത്തനം ഇവയെല്ലാം തകർക്കാൻ കരുത്തുള്ളതാണെന്ന് ക്രിമിനൽ അന്വേഷണ കാര്യങ്ങളുടെ അസിസ്റ്റന്റ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ഖലീൽ ഇബ്രാഹിം അൽ മൻസൂരി പറഞ്ഞു. ‌

English Summary: Dubai police seized 48 million dollar worth-drugs