അൻപതു വർഷം മുൻപ് ഗൾഫ് മേഖലയിൽ യുഎഇയെന്നൊരു രാജ്യം പിറന്നപ്പോൾ അതു മലബാറിന്റെ സാമൂഹിക-സാമ്പത്തിക- വിദ്യാഭ്യാസ പുരോഗതിയുടെ ശിലാസ്ഥാപനം കൂടിയായിരുന്നു. അര നൂറ്റാണ്ടിനിടെ മലബാർ, പ്രത്യേകിച്ചു മലപ്പുറം ജില്ല കൈവരിച്ച നേട്ടങ്ങളുടെ പിന്നിൽ പല ഘടകങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനം ഗൾഫെന്ന സ്വപ്ന

അൻപതു വർഷം മുൻപ് ഗൾഫ് മേഖലയിൽ യുഎഇയെന്നൊരു രാജ്യം പിറന്നപ്പോൾ അതു മലബാറിന്റെ സാമൂഹിക-സാമ്പത്തിക- വിദ്യാഭ്യാസ പുരോഗതിയുടെ ശിലാസ്ഥാപനം കൂടിയായിരുന്നു. അര നൂറ്റാണ്ടിനിടെ മലബാർ, പ്രത്യേകിച്ചു മലപ്പുറം ജില്ല കൈവരിച്ച നേട്ടങ്ങളുടെ പിന്നിൽ പല ഘടകങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനം ഗൾഫെന്ന സ്വപ്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അൻപതു വർഷം മുൻപ് ഗൾഫ് മേഖലയിൽ യുഎഇയെന്നൊരു രാജ്യം പിറന്നപ്പോൾ അതു മലബാറിന്റെ സാമൂഹിക-സാമ്പത്തിക- വിദ്യാഭ്യാസ പുരോഗതിയുടെ ശിലാസ്ഥാപനം കൂടിയായിരുന്നു. അര നൂറ്റാണ്ടിനിടെ മലബാർ, പ്രത്യേകിച്ചു മലപ്പുറം ജില്ല കൈവരിച്ച നേട്ടങ്ങളുടെ പിന്നിൽ പല ഘടകങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനം ഗൾഫെന്ന സ്വപ്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അൻപതു വർഷം മുൻപ് ഗൾഫ് മേഖലയിൽ യുഎഇയെന്നൊരു രാജ്യം പിറന്നപ്പോൾ അതു മലബാറിന്റെ സാമൂഹിക-സാമ്പത്തിക- വിദ്യാഭ്യാസ പുരോഗതിയുടെ ശിലാസ്ഥാപനം കൂടിയായിരുന്നു. അര നൂറ്റാണ്ടിനിടെ മലബാർ, പ്രത്യേകിച്ചു മലപ്പുറം ജില്ല കൈവരിച്ച നേട്ടങ്ങളുടെ പിന്നിൽ പല ഘടകങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനം ഗൾഫെന്ന സ്വപ്ന ഭൂമിയിലേക്കുള്ള കുടിയേറ്റം തന്നെയാണ്. ഗൾഫ് മേഖലയിൽ മലയാളിയുടെ ആദ്യ കുടിയേറ്റ ഭൂമികയിൽ പ്രധാനപ്പെട്ടതു യുഎഇയായിരുന്നു. 

ഏഴു ചെറു എമിറേറ്റ്സുകൾ ചേർന്നു യുഎഇയെന്ന രാഷ്ട്രം നിലവിൽ വന്നപ്പോൾ അതു വലിയൊരു പ്രതീക്ഷയും സ്വപ്നവും കൂടിയായിരുന്നു. പെട്രോളിയെന്ന ആയുധം ഇന്ധനമാക്കി യുഎഇ സ്വപ്നത്തിലേക്കും പ്രതീക്ഷയിലേക്കും ചിറകടിച്ചു വളർന്നപ്പോൾ കഠിനാധ്വാനവും തൊഴിൽ വൈദഗ്ധ്യവും കൊണ്ടു മലയാളികൾ അതിന്റെ ഗതിവേഗം കൂട്ടി. അങ്ങനെ, യുഎഇക്കൊപ്പം കേരളവും വളർന്നു. ജീവിത വഴി തേടി യുഎഇയിലെത്തിയവവരിൽ ഭൂരിഭാഗം മലബാറുകാരായിരുന്നു. അതിനാൽ, കേരളത്തിലെ വളർച്ചയുടെ തോതിൽ മലബാർ മറ്റു മേഖലകളുടെ മുന്നിൽ നിന്നു. നിലവിൽ യുഎഇയിൽ മാത്രം 17 ലക്ഷം മലയാളി കുടിയേറ്റക്കാരുണ്ടെന്നാണു കണക്ക്. 

Photo credit : Bannafarsai_Stock/ Shutterstock.com
ADVERTISEMENT

ആകെ 36 ലക്ഷം, 41% യുഇഎയിൽ 

കേരള മൈഗ്രേഷൻ സർവേ റിപ്പോർട്ട് പ്രകാരം 36 ലക്ഷത്തിലധികം മലയാളികൾ ഗൾഫ് മേഖലയിൽ ജോലി ചെയ്യുന്നു. ഇതിൽ 41% പേരും യുഎഇയിലാണ്. ഏകദേശ കണക്ക് പ്രകാരം കേരളത്തിന്റെ ജിഡിപിയുടെ (മൊത്തം ആഭ്യന്തര ഉൽപാദനം) 36% കുടിയേറ്റക്കാരുടെ പണമാണെങ്കിൽ ഇതിൽ തന്നെ 90,000 കോടിയോളം രൂപ കേരളത്തിലേക്കെത്തുന്നത് ഗൾഫ് രാജ്യങ്ങളിൽനിന്നാണ്. 2017 വരെയുള്ള ഒരു കണക്ക് പ്രകാരം പ്രവാസി മലയാളികളുടെ കേരളത്തിലെ മൊത്തം നിക്ഷേപം 1.5 ലക്ഷം കോടി രൂപയാണ്. 

റിസർവ് ബാങ്ക് സർവേ റിപ്പോർട്ട് പ്രകാരം വിദേശ മലയാളികൾ അയയ്ക്കുന്ന പണത്തിന്റെ 20 ശതമാനത്തോളം കേരളത്തിലെ ബാങ്കുകളിൽ നിക്ഷേപമായും സമ്പാദ്യമായും മാറുന്നു. കേരളത്തിലേക്ക് വരുന്ന ഗൾഫ് പണത്തിന്റെ ഭൂരിഭാഗവും ചെലവഴിക്കുന്നത് വീട് നിർമാണം, ഭൂമി വാങ്ങൽ, കുട്ടികളുടെ പഠനം, ആരോഗ്യ ചെലവ്, കടത്തിന്റെ തിരിച്ചടവ് എന്നിവയിലേക്കാണ്. വിദ്യാഭ്യാസം, ആരോഗ്യരംഗം, റിയൽഎസ്റ്റേറ്റ്, നിർമാണ മേഖല എന്നിവയിലെല്ലാം വലിയ മുന്നേറ്റമുണ്ടാക്കാൻ ഗൾഫ് പണത്തിനായി. 

മലബാറിന്റെ ചിറക് 

ADVERTISEMENT

ആറു ജില്ലകൾ ഉൾപ്പെടുന്ന മലബാർ മേഖല പതിനെട്ടാം നൂറ്റാണ്ടു മുതൽ ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിക്കുന്നതുവരെ നേരിട്ടുള്ള ബ്രിട്ടീഷ് ഭരണത്തിന് കീഴിലായിരുന്നു. അത് മലബാറിന്റെ സാമ്പത്തിക വികസനത്തെ പിന്നോട്ടടിച്ചു. എന്നാൽ മറ്റ് എട്ട് ജില്ലകളിൽ ഉൾപ്പെടുന്ന പ്രദേശത്ത് തിരുവിതാംകൂർ -കൊച്ചി രാജവംശത്തിന്റെ നേരിട്ടുള്ള ഇടപെടലുകളുണ്ടായിരുന്നു. ഇത് യഥാർഥത്തിൽ തെക്ക് - വടക്ക് സാമ്പത്തിക പിന്നോക്കാവസ്ഥയ്ക്ക് കാരണമായി. എന്നാൽ സാമ്പത്തികമായി പിന്നോക്കം നിന്നിരുന്ന 6 മലബാർ ജില്ലകളെ സാമ്പത്തികമായും സാംസ്കാരികപരമായും വികസനത്തിലേക്ക് നയിക്കുന്നതിൽ ഗൾഫ് മലയാളികളുടെ കുടിയേറ്റം വലിയ പങ്ക് വഹിച്ചിട്ടുണ്ട്. 1970 കാലയളവിൽ ‘താഴ്ന്ന വരുമാനം, താഴ്ന്ന സാമ്പത്തിക വളർച്ച, താഴ്ന്ന ഉപഭോഗം, താഴ്ന്ന സമ്പാദ്യം എന്ന നിലയിൽനിന്ന് ഉയർന്ന വരുമാനം, ഉയർന്ന വളർച്ച, ഉയർന്ന ഉപഭോഗം, ഉയർന്ന സമ്പാദ്യം" എന്ന നിലയ്ക്ക് കേരളം മാറിയതു ഗൾഫ് കുടിയേറ്റത്തിന്റെ അനന്തരഫലമാണ്.  

1970-കളുടെ തുടക്കത്തിലുള്ള എണ്ണവില വർധനയിലൂടെ ഗൾഫ് രാജ്യങ്ങൾ സമ്പന്നമായി മാറുകയും, സമ്പദ്‌വ്യവസ്ഥയ്ക്ക് പുത്തനുണർവ് ഉണ്ടാകുകയും ചെയ്തു. ഇത് കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്ന് വലിയ കുടിയേറ്റത്തിനു കാരണമായി. പ്രധാനമായും മലബാറിൽ നിന്ന്. 1976-ൽ മലയാളികളായ കുടിയേറ്റക്കാർ ഏകദേശം അയ്യായിരത്തോളം പേരായിരുന്നെങ്കിൽ 1993 ൽ അത് 4.3 ലക്ഷവും, 2000 ത്തിൽ 30 ലക്ഷവും, നിലവിൽ 36 ലക്ഷവുമായി. കേരളത്തിൽ നിന്നുള്ള ഗൾഫിലേക്കുള്ള കുടിയേറ്റക്കാരിൽ ഏറ്റവും കൂടുതൽ മലപ്പുറം ജില്ലയിൽ നിന്നാണ്. ഗൾഫ് രാജ്യങ്ങൾ മലബാറിലെ കുടിയേറ്റക്കാരുടെ ഇഷ്ടകേന്ദ്രമായി മാറിയതിനു പിന്നിലും ഒട്ടേറെ കാരണങ്ങളുണ്ട്. മലബാറിലെ സാംസ്കാരികവും സാമൂഹികമായ സവിശേഷതകളുമായി ചേർന്നുപോകുന്നതാണ് ഗൾഫ് രാജ്യങ്ങൾ എന്നതാണ് അതിൽ പ്രധാനപ്പെട്ട ഒന്ന്. 

നാട്ടിലേറെയുണ്ട്, ഗൾഫ് മുദ്രകൾ 

50 വർഷങ്ങൾക്കുള്ളിൽ കേരളത്തിന്റെ സാമൂഹ്യഘടനയെത്തന്നെ പുരോഗമനപരമായി മാറ്റിമറിക്കാൻ ഗൾഫ് കുടിയേറ്റത്തിനു സാധിച്ചു. നഗരങ്ങളായി മാറുന്ന ഗ്രാമങ്ങൾ മലബാറിൽ പ്രകടമാകുന്നത് ഗൾഫ് പണത്തിന്റെ വരവോടെയാണ്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളുടെ വികസന വളർച്ചയ്ക്ക് ഗൾഫ് കുടിയേറ്റം മുതൽക്കൂട്ടായി. അതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് 120 കിലോമീറ്ററിനുള്ളിൽ രണ്ട് അന്തർദേശീയ വിമാനത്താവളങ്ങൾ. മലയാളികളുടെ ഉപഭോഗത്വര വളർത്തുന്നതിലും കേരളം ഒരു ഉപഭോക്തൃ സംസ്ഥാനമായി മാറിയതിലും കുടിയേറ്റത്തിന് പ്രധാന പങ്കുണ്ട്. 

ADVERTISEMENT

പ്രധാനപ്പെട്ട വികസന സൂചികകളായി പരിഗണിക്കുന്ന ആളോഹരി വരുമാനം, ശരാശരി ഉപഭോഗം ചെലവ്, കുടുംബങ്ങളുടെ ശരാശരി ആസ്തി, മാനവ വികസന സൂചിക (എച്ച്ഡിഐ) എന്നിവയിലെല്ലാം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെക്കാൾ കേരളം മുന്നിൽ നിൽക്കുന്നതിനു പ്രധാന കാരണം ഗൾഫ് മലയാളികൾ കേരളത്തിലേക്ക് അയയ്ക്കുന്ന പണമാണ്. ഗൾഫ് പണത്തിന്റെ വരവ് കേരളത്തിലെ ഒട്ടുമിക്ക കുടുംബങ്ങളെയും പട്ടിണി, ദാരിദ്ര്യം, തൊഴിലില്ലായ്മ എന്നിവ കുറയ്ക്കുന്നതിൽ പ്രത്യക്ഷായും പരോക്ഷമായും ഇടപെടാൻ സാധിച്ചുവെന്ന് വിവിധ പഠനങ്ങൾ വെളിപ്പെടുത്തുന്നു.

ലിംഗ വിവേചനത്തിന്റെ കണക്ക്

ഗൾഫ് കുടിയേറ്റത്തിലും ലിംഗ പരമായ അസമത്വം പ്രകടമാണ്. പുരുഷന്മാരാണ് ഗൾഫ് രാജ്യങ്ങളിലേക്ക് കൂടുതലായി ജോലി അന്വേഷിച്ച് പോകുന്നത്. എന്നാൽ ഉയർന്ന നിരക്കിൽ വിദ്യാസമ്പന്നരായ യുവതികളുള്ള കേരളത്തിൽ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്ത നിരക്ക് ദേശീയ ശരാശരിയേക്കാൾ താഴെയാണ്. അതായത് കുടിയേറ്റം സ്ത്രീകളുടെ തൊഴിൽ പങ്കാളിത്ത നിരക്കിനെ ദോഷകരമായി ബാധിക്കുന്നതായി പഠനങ്ങൾ വെളിപ്പെടുത്തുന്നു. 

 

വിവരങ്ങൾക്ക് കടപ്പാട്: ഡോ.കെ.പി. വിപിൻ ചന്ദ്രൻ, (സാമ്പത്തിക ശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രഫസർ, ‌കണ്ണൂർ കൃഷ്ണമേനോൻ സ്മാരക ഗവ. വനിതാ കോളജ്)