ദുബായ്∙ യുഎഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോഓപറേറ്റീവ് സ്ഥാപനമായ യൂണിയന്‍കോപില്‍, പ്രമുഖ ബഹുരാഷ്‍ട്ര കണ്‍സ്യൂമര്‍ ഗുഡ്സ് കമ്പനിയായ യൂണിലിവറിലെ ഉന്നത ഉദ്യോഗസ്ഥര്‍ സന്ദര്‍ശനം നടത്തി. ചില്ലറ വ്യാപാര രംഗത്തെ മുന്‍നിര കമ്പനികളുമായുള്ള പങ്കാളിത്തം ശക്തമാക്കാനും രാജ്യാന്തര മാനദണ്ഡപ്രകാരം അവര്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ യുഎഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോഓപറേറ്റീവ് സ്ഥാപനമായ യൂണിയന്‍കോപില്‍, പ്രമുഖ ബഹുരാഷ്‍ട്ര കണ്‍സ്യൂമര്‍ ഗുഡ്സ് കമ്പനിയായ യൂണിലിവറിലെ ഉന്നത ഉദ്യോഗസ്ഥര്‍ സന്ദര്‍ശനം നടത്തി. ചില്ലറ വ്യാപാര രംഗത്തെ മുന്‍നിര കമ്പനികളുമായുള്ള പങ്കാളിത്തം ശക്തമാക്കാനും രാജ്യാന്തര  മാനദണ്ഡപ്രകാരം  അവര്‍ പിന്തുടരുന്ന അത്യാധുനിക പ്രവര്‍ത്തന രീതിയും ഭാവിയിലെ വിപുലീകരണ പദ്ധതികളും മനസിലാക്കാനുമുള്ള യൂണിയന്‍കോപിന്റെ ശ്രമങ്ങളുടെ ഭാഗമായിരുന്നു ഇത്.

ADVERTISEMENT

ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ അലന്‍ ജോപ്, ചീഫ് ഓപറേറ്റിങ് ഓഫീസര്‍ നിതിന്‍ പരന്‍ജ്പെ, യൂണിലിവര്‍ അറേബ്യ, മിഡില്‍ഈസ്റ്റ് ആൻഡ് നോര്‍ത്ത് ആഫ്രിക്ക, റഷ്യന്‍, ഉക്രൈന്‍, ബെലറസ്, തുര്‍ക്കി എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സഞ്ജീവ് കക്കര്‍ എന്നിവരാണ് യൂണിയന്‍കോപ് സന്ദര്‍ശിച്ചത്. ഓപറേഷന്‍സ് ഡിവിഷന്‍ ഡയറക്ടര്‍ ഹാരിബ് മുഹമ്മദ് ബിന്‍ താനി, ട്രേഡിങ് ഡിവിഷന്‍ ഡയറക്ടര്‍ മാജിറുദ്ദീന്‍ ഖാന്‍, ട്രേഡ് ഡെവലപ്‍മെന്റ് സെക്ഷന്‍ മാനേജര്‍ സന ഗുല്‍ എന്നിവര്‍ യൂണിലിവര്‍ പ്രതിനിധികളെ സ്വീകരിച്ചു. രണ്ട് സ്ഥാപനങ്ങളിലെയും ജീവനക്കാരും സന്നിഹിതരായിരുന്നു.

ADVERTISEMENT

 ഹാരിബ് മുഹമ്മദ് ബിന്‍ താനി, മാജിറുദ്ദീന്‍ ഖാന്‍ എന്നിവര്‍ ചേര്‍ന്ന് യൂണിലിവര്‍ സംഘത്തിനു പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടുത്തി. യൂണിയന്‍കോപ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന പ്രധാനസേവനങ്ങള്‍, ഭക്ഷ്യ വിപണനം, ഡെലിവറി, കസ്റ്റമര്‍ ഹാപ്പിനസ് സേവനങ്ങള്‍ എന്നിവയിലെ രാജ്യാന്തര നിലവാരം അനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍, വിപുലീകരണ പദ്ധതികള്‍, ചില്ലറ വിപണന രംഗത്ത് ഏറ്റവും മികച്ച കണ്‍സ്യൂമര്‍ കോഓപറേറ്റീവ് സ്ഥാപനമായി മാറാന്‍ ലക്ഷ്യമിട്ടുള്ള ഡിജിറ്റല്‍ സങ്കേതങ്ങള്‍ എന്നിവയെക്കുറിച്ചും വിശദീകരിച്ചു. ഉപഭോക്താക്കള്‍ക്ക്സാധനങ്ങള്‍ എത്തിക്കുന്നതിന് യൂണിയന്‍കോപ് സജ്ജമാക്കിയിട്ടുള്ള ഡിജിറ്റല്‍ സംവിധാനങ്ങളും ചില്ലറ വിപണന രംഗത്ത് യൂണിയന്‍കോപ് പിന്തുടരുന്ന സംസ്‍കാരവുമെല്ലാം യൂണിലിവര്‍ സംഘത്തിന് വിശദീകരിച്ചു നല്‍കി. സമീപഭാവിയില്‍‌ ഇരു സ്ഥാപനങ്ങള്‍ക്കുമിടയിലെ വാണിജ്യ ബന്ധം കൂടുതല്‍ശക്തമാക്കുള്ള വഴികളും ചര്‍ച്ച ചെയ്‍തു.

ADVERTISEMENT

തങ്ങള്‍ക്ക് ലഭിച്ച ഊഷ്‍മളമായ സ്വീകരണത്തിന് യൂണിയന്‍കോപിനോടും അതിന്റെ മികച്ച ടീമീനോടും നന്ദി അറിയിക്കുന്നതായി യൂണിലിവര്‍ സിഇഒ അലന്‍ ജോപ് പറഞ്ഞു. ചില്ലറ വിപണന രംഗത്തെനിലവാരം പരിശോധിക്കുമ്പോള്‍ യൂണിയന്‍കോപ് അതിന്റെ പ്രശസ്‍തിക്ക് യോജിച്ച തരത്തിലാണ് പ്രവര്‍ത്തിക്കുന്നത്. യൂണിയന്‍കോപുമായി ദീര്‍ഘനാള്‍ നിലനില്‍ക്കുന്ന സുപ്രധാന പങ്കാളിത്തമുണ്ടാക്കാന്‍ താത്പര്യപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.