അബുദാബി∙ ഒന്നര വർഷത്തെ മഴ 3 ദിവസംകൊണ്ട് ലഭിച്ച സന്തോഷത്തിലാണ് യുഎഇ. ഇത്തവണ 141.8 മില്ലിമീറ്റർ മഴയാണ് 3 ദിവസംകൊണ്ട് ലഭിച്ചത്. വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യതയുള്ളതിനാൽ അളവ് ഇനിയും കൂടും. സാധാരണ വർഷത്തിൽ ശരാശരി 100 മി.മീ മഴയാണ് ലഭിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ ബുധനാഴ്ച വരെ യുഎഇയിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കുകിഴക്കൻ മേഖലകളിലായിരിക്കും കൂടുതൽ മഴ ലഭിക്കുക. തെക്കുപടിഞ്ഞാറുനിന്നുള്ള ന്യൂനമർദവും ചെങ്കടലിനു മുകളിലൂടെയുള്ള മേഘങ്ങൾ യുഎഇയിലേക്കു നീങ്ങുന്നതുമാണ് മഴയ്ക്ക് സാധ്യത കൂട്ടുന്നത്.

ദുബായിൽ റോഡിൽ കെട്ടിക്കിടക്കുന്ന വെള്ളം നീക്കം ചെയ്യുന്നു.

ഇന്നും നാളെയും രാജ്യത്തിന്റെ ഒട്ടുമിക്ക പ്രദേശങ്ങളും മേഘാവൃതമായിരിക്കും. മിന്നലോടുകൂടിയ മഴയുണ്ടാകും. ചിലയിടങ്ങളിൽ ആലിപ്പഴവും വീഴാം. താപനില ഗണ്യമായി കുറയും. സമുദ്രം പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ കടലിൽ പോകുന്നവരും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. വെള്ളക്കെട്ടിനു സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളിലേക്കു പോകരുതെന്നും സൂചിപ്പിച്ചു.

ADVERTISEMENT

ഷമാൽ ശക്തിപ്പെടും

ഈ മാസം വടക്കുപടിഞ്ഞാറൻ കാറ്റ് (ഷമാൽ) ശക്തിപ്രാപിക്കുന്നതോടെ പൊടിപടലങ്ങൾ നിറഞ്ഞ അന്തരീക്ഷമായിരിക്കുമെന്നും അലർജിയുള്ളവരും പ്രായമായവും കുട്ടികളും പുറത്തിറങ്ങുമ്പോൾ മതിയായ സുരക്ഷ ഉറപ്പാക്കണമെന്നും മുന്നറിയിപ്പുണ്ട്. യുഎഇയിൽ ഇന്നലെ ചിലയിടങ്ങളിൽ നേരിയ മഴ പെയ്തു. പകൽ മുഴുവൻ ആകാശം മേഘാവൃതമായിരുന്നു.

ADVERTISEMENT

റോഡുകൾ തുറന്നു

ഷാർജ∙ കനത്ത മഴയെ തുടർന്ന് താൽക്കാലികമായി അടച്ച റോഡുകൾ തുറന്നു. കൽബ, ഫുജൈറ ഭാഗങ്ങളിലേക്കു പോകുന്ന മലീഹ റോഡിന്റെ ഇരുവശങ്ങളിലേക്കുമുള്ള ഗതാഗതമാണ് പുനഃസ്ഥാപിച്ചത്.

ADVERTISEMENT

മഴത്തുള്ളിക്കിലുക്കത്തിന്റെ ആഹ്ലാദത്തിൽ യുഎഇ 

അബുദാബി∙ ഒന്നര വർഷത്തെ മഴ 3 ദിവസംകൊണ്ട് ലഭിച്ച സന്തോഷത്തിലാണ് യുഎഇ. ഇത്തവണ 141.8 മില്ലിമീറ്റർ മഴയാണ് 3 ദിവസംകൊണ്ട് ലഭിച്ചത്. വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യതയുള്ളതിനാൽ അളവ് ഇനിയും കൂടും. സാധാരണ വർഷത്തിൽ ശരാശരി 100 മി.മീ മഴയാണ് ലഭിക്കുന്നത്.

ദുബായിലെ സെയ്ഹ് അൽ സലാം, മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സോളർ പാർക്ക്, ബാബ് അൽ ഷംസ് ഡെസേർട് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ (141.8 മി.മീ) മഴ രേഖപ്പെടുത്തിയത്.

Photo credit :Naufal MQ/ Shutterstock.com

അൽഐനിലെ സ്വീഹാനിൽ 70 മി.മീ, ഷുവൈബിൽ 68 മി.മീ, ലഹ്ബാബിൽ 66.1 മി.മീ, റാസൽഖൈമയിലെ ഷൗകയിൽ 64.4 മി.മീ മഴ പെയ്തു. നാളെ അബുദാബി, ദുബായ്, റാസൽഖൈമ എമിറേറ്റുകളിൽ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ട്.

English Summary : Unstable weather in UAE with chances of rains expected over coming days