കുവൈത്ത് സിറ്റി∙ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹമദ് ജാബർ അൽ അലി അൽ സബാഹിനെതിരെ 10 എംപിമാർ പാർലമെൻറിൽ അവിശ്വാസ പ്രമേയത്തിന് നോട്ടിസ് നൽകി. മന്ത്രിക്കെതിരെ ഹംദാൻ അൽ അസ്മി ‌നൽകിയ കുറ്റവിചാരണ നോട്ടിസ് ചർച്ചയ്ക്ക് ‌പിന്നാലെയാണ് ഷുഐബ് അൽ മുവൈസിരി, തമർ അൽ സുവൈത്ത്, മുബാറക് അൽ ഹജ്റഫ്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് സിറ്റി∙ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹമദ് ജാബർ അൽ അലി അൽ സബാഹിനെതിരെ 10 എംപിമാർ പാർലമെൻറിൽ അവിശ്വാസ പ്രമേയത്തിന് നോട്ടിസ് നൽകി.

 മന്ത്രിക്കെതിരെ ഹംദാൻ അൽ അസ്മി ‌നൽകിയ കുറ്റവിചാരണ നോട്ടിസ് ചർച്ചയ്ക്ക് ‌പിന്നാലെയാണ് ഷുഐബ് അൽ മുവൈസിരി, തമർ അൽ സുവൈത്ത്, മുബാറക് അൽ ഹജ്റഫ്, ഡോ.അഹമ്മദ് അൽ‌ അസ്മി, ‌ഖാലിദ് അൽ ഉതൈബി, ഡോ.അബ്ദുൽ കരീം അൽ കന്ദരി, മർസൂഖ് അൽ ഖലീഫ, ഫാരിസ് അൽ ഉതൈബി, അലി സൈഫി അൽ സൈഫി, മുഹമ്മദ് അൽ മുതൈർ എന്നിവർ  നോട്ടിസ് നൽകിയത്. 

ADVERTISEMENT

സൈന്യത്തിലേക്ക് ‌വനിതാ റിക്രൂട്ട്മെന്റ്, യൂറോഫൈറ്റർ യുദ്ധവിമാന ഇടപാട്, റഗുലേറ്ററി ഏജൻസികളുമായുള്ള സഹകരണക്കുറവും പാർലമെന്ററി ചോദ്യങ്ങൾക്ക് ‌മറുപടി നൽകാതിരിക്കലും, സർക്കാർ ഭൂമി സംരക്ഷിക്കുന്നതിലെ വീഴ്ച തുടങ്ങിയ കാരണങ്ങൾ ഉന്നയിച്ചായിരുന്നു കുറ്റവിചാരണ.

സൈന്യത്തിലേക്ക് വനിതകളുടേത് നിർബന്ധിത സേവനത്തിന് വേണ്ടിയുള്ളതല്ലെന്നും സായുധ സേവനത്തിനല്ലെന്നും കുറ്റവിചാരണയ്ക്കുള്ള മറുപടിയിൽ ‌പ്രതിരോധമന്ത്രി ഷെയ്ഖ് ഹമദ് ‌ജാബർ അൽ അലി അൽ സബാഹ് ‌പറഞ്ഞു. 

ടെക്നിക്കൽ/ മെഡിക്കൽ ‌വിഭാഗങ്ങളിൽ സേവനം ചെയ്യുന്നതിന് മാത്രമുള്ളതാണ് വനിതാ റിക്രൂട്ട്മെന്റ്  ‌പല തവണ വ്യക്തമാക്കിയതാണെന്നും മന്ത്രി ‌പറഞ്ഞു. 

സൈന്യത്തിൽ വനിതകൾ നിലവിൽ നൽകുന്ന സേവനത്തിനപ്പുറം പുതുതായി ഒന്നും തീരുമാനിച്ചിട്ടില്ല.

ADVERTISEMENT

 ഏതായാലും അക്കാര്യത്തിൽ ഫത്‌വ-നിയമനിർമാണ സമിതിയുടെ അഭിപ്രായം തേടാനായി റിക്രൂമെന്റ്  തൽക്കാലം ‌മാറ്റിവച്ചിട്ടുമുണ്ട്.

ജിസിസിയിൽ അംഗതമുള്ള ചില ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ 34 ഇസ്‌ലാമിക രാജ്യങ്ങളിൽ ‌വനിതകൾ സൈനിക സേവനം നടത്തുന്നുണ്ട്. 

വനിതകളെ സൈന്യത്തിലെടുക്കുന്നത് കുവൈത്ത് ജനതയെ ഞെട്ടിച്ചുവെന്ന വാദം മന്ത്രി നിരാകരിച്ചു. 

സൈനിക സേവനത്തിന് എത്തുന്നതോടെ അവർ സാമ്പത്തികായി നേട്ടമുണ്ടാക്കുന്നുവെന്നതാണ് വാസ്തുത. വനിതകളെ സൈന്യത്തിലെടുക്കാൻ 2018ൽ നിയമം കൊണ്ടുവന്നപ്പോൾ മൗനം പാലിച്ചവരാണ് ഇപ്പോൾ എതിർപ്പുമായി വരുന്നതെന്നും പ്രതിരോധ മന്ത്രി ‌പറഞ്ഞു.

ADVERTISEMENT

സൈന്യത്തിലേക്കുള്ള വനിതാ റിക്രൂട്ട്മെന്റ്  സംബന്ധിച്ച് ‌മന്ത്രിയുടെ വാദം നിരാകരിച്ച അൽ അസ്മി എംപി യൂറോഫൈറ്റർ ഇടപാടിൽ അമിത തുക ചെലവാക്കിയതായും ആരോപിച്ചു. 

മന്ത്രാലയത്തിൽ സ്വദേശിവൽക്കരണം ‌നടപ്പാക്കുന്നതിൽ വീഴ്ചവരുത്തിയെന്നും അദ്ദേഹം പറഞ്ഞു. മന്ത്രാലയത്തിൽ 3976 ജീവനക്കാരിൽ 2600 സ്വദേശികളാണുള്ളതെന്നും എംപി വ്യക്തമാക്കി.