ദുബായ് ∙ യുഎഇയിൽ നിന്നുള്ള യാത്രക്കാർക്ക് ഏഴു ദിവസം ക്വാറന്റീൻ ഒഴിവാക്കിയ മുംബൈയിലേക്ക് യാത്രക്കാരുടെ എണ്ണം കൂടി. ടിക്കറ്റ് നിരക്കും ഉയർന്നു. പ്രവാസികൾക്ക് കേരളം ക്വാറന്റീൻ നിർബന്ധമാക്കിയതിൽ വ്യാപക പ്രതിഷേധം നിലനിൽക്കുന്നതിനിടെയാണിത്......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ യുഎഇയിൽ നിന്നുള്ള യാത്രക്കാർക്ക് ഏഴു ദിവസം ക്വാറന്റീൻ ഒഴിവാക്കിയ മുംബൈയിലേക്ക് യാത്രക്കാരുടെ എണ്ണം കൂടി. ടിക്കറ്റ് നിരക്കും ഉയർന്നു. പ്രവാസികൾക്ക് കേരളം ക്വാറന്റീൻ  നിർബന്ധമാക്കിയതിൽ വ്യാപക പ്രതിഷേധം നിലനിൽക്കുന്നതിനിടെയാണിത്.

മുംബൈ വിമാനത്താവളത്തിൽ ആർടിപിസിആർ പരിശോധനയും വേണ്ടെന്നു വച്ചു. ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലേക്ക് പോകേണ്ടവർ കഴിഞ്ഞദിവസം മുതൽ മുംബൈ വഴിയാണു യാത്ര ചെയ്യുന്നത്. അടുത്ത ആഴ്ചയിലും മുംബൈയിലേക്കു യാത്രാ തിരക്കുണ്ട്. അതേസമയം യുഎഇയിലേക്ക് എത്തുന്നവർ പിസിആർ പരിശോധന നടത്തി കോവിഡ് ഇല്ലെന്ന് ഉറപ്പാക്കി മാത്രമേ വിമാനടിക്കറ്റ് എടുക്കാവൂ എന്ന് ചൂണ്ടിക്കാട്ടുന്നു.

ADVERTISEMENT

പനി ലക്ഷണങ്ങൾ കണ്ടാൽ പോലും ശ്രദ്ധിക്കണം. മിക്ക വിമാനത്താവളങ്ങളിലെയും പരിശോധനയിൽ മിക്കവരും പോസിറ്റീവാകുന്നുണ്ട്. പരിശോധിക്കുന്നവരിൽ ഭൂരിഭാഗത്തിനും കോവിഡ് ബാധിക്കുന്നുണ്ടെന്ന് ലാബ് അധികൃതരും പറയുന്നു. പലർക്കും യാത്ര റദ്ദാക്കേണ്ടി വരുന്നു. വിമാനത്താവളങ്ങളിലെ പരിശോധന കുറേക്കൂടി കൃത്യതയുള്ളതിനാൽ വൈറസിന്റെ ചെറിയ സാന്നിധ്യം പോലും കണ്ടെത്തും.