മനാമ∙ 2036 വരെ ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് ബഹ്റൈൻ വേദിയാവുമെന്ന് ഉറപ്പിച്ചു. ഇതു സംബന്ധിച്ച കരാറിൽ ഫോർമുല വൺ സംഘാടകരും ബഹ്റൈൻ അധികൃതരും ഒപ്പുവച്ചു. 2004 മുതൽ ബഹ്റൈൻ ഗ്രാൻഡ് പ്രീ ഇവിടെ നടക്കുന്നുണ്ട്. ഇതിനു പുറമേ കോവിഡ് കാലത്തും കഴിഞ്ഞ വർഷം രണ്ടു ഫോർമുല വൺ മത്സരങ്ങൾ ഇവിടെ നടത്തി. ഈ വർഷം ഫോർമുല

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനാമ∙ 2036 വരെ ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് ബഹ്റൈൻ വേദിയാവുമെന്ന് ഉറപ്പിച്ചു. ഇതു സംബന്ധിച്ച കരാറിൽ ഫോർമുല വൺ സംഘാടകരും ബഹ്റൈൻ അധികൃതരും ഒപ്പുവച്ചു. 2004 മുതൽ ബഹ്റൈൻ ഗ്രാൻഡ് പ്രീ ഇവിടെ നടക്കുന്നുണ്ട്. ഇതിനു പുറമേ കോവിഡ് കാലത്തും കഴിഞ്ഞ വർഷം രണ്ടു ഫോർമുല വൺ മത്സരങ്ങൾ ഇവിടെ നടത്തി. ഈ വർഷം ഫോർമുല വൺ തുടക്ക മത്സരവും ബഹ്റൈനിൽ നടക്കും.

വൻതുക മുടക്കി അടുത്ത സമയത്തും ഇവിടെ വൻക്രമീകരണങ്ങൾ നടത്തിയിരുന്നു. സുസ്ഥിര വികസനം മുൻനിർത്തി ഫോർമുല വൺ നടക്കുന്ന വേദിയിൽ സോളർ സംവിധാനങ്ങളും ഏർപ്പെടുത്തി. കാർബൺ വമനം തീരെ ഇല്ലാതാക്കുക എന്നതിനു പുറമേ ഊർജ ഉപഭോഗം കാര്യക്ഷമമാക്കി ചെലവ് കുറയ്ക്കാനും ഇതുവഴി സാധിക്കുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. 

ADVERTISEMENT

2004 മുതൽ സാക്കിറിൽ ചില അവിസ്മരണീയ കാറോട്ട മത്സരങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ സാധിച്ചിട്ടുണ്ടെന്നും 2036 വരെ ബഹ്റൈൻ ഫോർമുല വണ്ണിന് വേദിയാകും എന്നതിൽ അതിയായ സന്തോഷമുണ്ടെന്നും ഫോർമുല വൺ സിഇഒയും പ്രസിഡന്റുമായ സ്റ്റെഫാനോ ഡൊമെനിസാലി വ്യക്തമാക്കി. 

ഫോർമുല വൺ കലണ്ടറിൽ ബഹ്റൈന് ഇടം നേടാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് ബഹ്റൈൻ ഇന്റർനാഷനൽ സർക്യൂട്ട് ചെയർമാൻ ആരിഫ് റഹ്മാനി പറഞ്ഞു

ADVERTISEMENT

English Summary : Formula 1 announces it will race in Bahrain until 2036