ദുബായ് ∙ രോഗികൾക്ക് ആശ്വാസമായി വീടുകളിൽ ഡയാലിസിസ് ചെയ്യുന്ന ഹോം ഡയാലിസിസ് സംവിധാനം ദുബായിലും ഷാർജ ഉൾപ്പെടെയുള്ള വടക്കൻ എമിറേറ്റുകളിലും ആരംഭിച്ചതായി എൻഎംസി-പ്രോവിറ്റ അധികൃതർ അറിയിച്ചു........

ദുബായ് ∙ രോഗികൾക്ക് ആശ്വാസമായി വീടുകളിൽ ഡയാലിസിസ് ചെയ്യുന്ന ഹോം ഡയാലിസിസ് സംവിധാനം ദുബായിലും ഷാർജ ഉൾപ്പെടെയുള്ള വടക്കൻ എമിറേറ്റുകളിലും ആരംഭിച്ചതായി എൻഎംസി-പ്രോവിറ്റ അധികൃതർ അറിയിച്ചു........

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ രോഗികൾക്ക് ആശ്വാസമായി വീടുകളിൽ ഡയാലിസിസ് ചെയ്യുന്ന ഹോം ഡയാലിസിസ് സംവിധാനം ദുബായിലും ഷാർജ ഉൾപ്പെടെയുള്ള വടക്കൻ എമിറേറ്റുകളിലും ആരംഭിച്ചതായി എൻഎംസി-പ്രോവിറ്റ അധികൃതർ അറിയിച്ചു. അമേരി കെയർ വഴിയാണ് സംവിധാനം സജ്ജമാക്കുക. രണ്ടു വർഷമായി അബുദാബിയിൽ നടപ്പാക്കിയ സംവിധാനം വിജയിച്ചതായി  എൻഎംസി സിഇഒ മൈക്കൽ ഡേവിസും ഹെൽത്ത് കെയർ പ്രസിഡന്റ് ക്ലാൻസി പോയും വ്യക്തമാക്കി.

ഗുണങ്ങൾ

രോഗികൾക്ക് ആശുപത്രിയിലെത്താതെ വീട്ടുകാർക്കൊപ്പമിരുന്ന് ഡയാലിസിസ് നടത്താം. വീട്ടുകാർക്കും മറ്റ് ജോലികളിൽ മുഴുകാം. ആശുപത്രികളിൽ ഡയാലിസ് നടത്തുന്നതിനേക്കാൾ രോഗികൾക്ക്  ആരോഗ്യകരമാണ് ഈ രീതി. ആശുപത്രികളിലേക്ക് രോഗികളെ കൊണ്ടുവരുന്ന ചെലവും സമയവും ലാഭിക്കാം. മറ്റ് രോഗങ്ങളുള്ളവർക്കും വീട്ടിലെത്തിയുള്ള ഡയാലിസിസ് കൂടുതൽ സൗകര്യപ്രദമാണെന്ന് എൻഎംസി ജനറൽ മാനേജർ സ്റ്റാൻലി റോഡ്രിഗസ് വ്യക്തമാക്കി.

ചെലവ്

ഇൻഷുറൻസ് മുഖേന ആയതിനാൽ ചെലവു തീരെയില്ല. എൻഎംസി-പ്രോവിറ്റ അധികൃതരെ ബന്ധപ്പെട്ടാൽ ഡോക്ടർ അടക്കമുള്ള പരിശീലനം നേടിയ പ്രത്യേക സംഘം വീടുകളിലെത്തി ഡയാലിസിസ് യന്ത്രം ഘടിപ്പിക്കും. മൂന്നു ദിവസത്തിനുള്ളിൽ പ്രവർത്തന ക്ഷമമാകും. ഡയാലിസിസ് വേണ്ടപ്പോഴെല്ലാം സംഘം വീടുകളിലെത്തി അതു ചെയ്യും.

തൊഴിൽ അവസരം

വീടുകളിൽ എത്തി ഡയാലിസിസ് നടത്തുന്നതിനാൽ പരിശീലനം ലഭിച്ച കൂടുതൽ നഴ്സുമാർ, ഡയറ്റീഷൻമാർ തുടങ്ങിയവരെ വേഗംറിക്രൂട്ട് ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. ഒരു വർഷത്തിനുള്ളിൽ 200 ഹോം ഡയാലിസിസ് യൂണിറ്റുകൾ എന്നതാണ് ലക്ഷ്യമെന്നും വ്യക്തമാക്കി.