അബുദാബി ∙ കഴിഞ്ഞ 5 മാസത്തോളമായി അബുദാബിയിലെ ബിഗ് ടിക്കറ്റ് അധികൃതർ മലയാളികളായ ഇൗ രണ്ടു ഭാഗ്യവാന്മാരുടെയും പിന്നാലെ കൂടിയിട്ട്.

അബുദാബി ∙ കഴിഞ്ഞ 5 മാസത്തോളമായി അബുദാബിയിലെ ബിഗ് ടിക്കറ്റ് അധികൃതർ മലയാളികളായ ഇൗ രണ്ടു ഭാഗ്യവാന്മാരുടെയും പിന്നാലെ കൂടിയിട്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ കഴിഞ്ഞ 5 മാസത്തോളമായി അബുദാബിയിലെ ബിഗ് ടിക്കറ്റ് അധികൃതർ മലയാളികളായ ഇൗ രണ്ടു ഭാഗ്യവാന്മാരുടെയും പിന്നാലെ കൂടിയിട്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ ഭാഗ്യവാൻ കമ്മുക്കുട്ടിയെവിടെ? അജിത് ശ്രീധരൻപിള്ള ദയവു ചെയ്തു ഫോണെടുക്കൂ... കഴിഞ്ഞ 5 മാസത്തോളമായി അബുദാബിയിലെ ബിഗ് ടിക്കറ്റ് അധികൃതർ മലയാളികളായ ഇൗ രണ്ടു ഭാഗ്യവാന്മാരുടെയും പിന്നാലെ കൂടിയിട്ട്. മറ്റൊന്നിനുമല്ല, വൻ തുക സമ്മാനമായി കൈമാറാൻ. പ്രിയപ്പെട്ട കമ്മുക്കുട്ടീ, കടന്നുവരൂ. നിങ്ങളെകാത്ത് കോടി രൂപ ഞങ്ങളുടെ കൈവശമുണ്ട്. ദയവു ചെയ്ത് വിളിക്കുമ്പോൾ പറയുന്നത് വിശ്വസിക്കൂ... പ്രിയ അജിത്, താങ്കളുടെ ഇ–മെയിൽ വായിച്ച് എത്രയും പെട്ടെന്ന് ഞങ്ങളെ ബന്ധപ്പെടൂ... എന്നാൽ ഇവർക്ക് പിന്നാലെയുള്ള അലച്ചിലിന് ഇതുവരെ ഫലമുണ്ടായിട്ടില്ല. ഇവര്‍ക്ക് സമ്മാനത്തുക കൈമാറാൻ പൊതുജനങ്ങളുടെ സഹായം തേടുകയാണ് ബിഗ് ടിക്കറ്റ് അികൃതർ.

കമ്മുക്കുട്ടി ഫോണെടുത്തെങ്കിലും തനിക്ക് ഭാഗ്യം ലഭിച്ചുവെന്ന് വിശ്വസിക്കാൻ തയാറായില്ല. വിളിക്കുന്നവർ തട്ടിപ്പുകാരാണെന്ന് കരുതി ബിഗ് ടിക്കറ്റ് അധികൃതരിൽ നിന്നുള്ള ഫോൺ കോളുകൾ അറ്റൻഡ് ചെയ്യാതിരിക്കുകയാണ്. രണ്ടാമത്തേയാളെ ഫോണിൽ ബന്ധപ്പെടാനാവുന്നില്ല.  കഴിഞ്ഞ വർഷം നവംബർ 28ന് ‘റെഡ് വീക്ക് ബിഗ് ക്യാഷ് ഗിവ് എവേ’ ക്യാംപെയിനിലാണ് കമ്മുക്കുട്ടി 1,00000 ദിർഹം (20 ലക്ഷത്തിലേറെ) നേടിയത്. ഇദ്ദേഹം മലയാളിയാണെന്നു കരുതുന്നു.  238482 എന്ന നമ്പർ ടിക്കറ്റിനാണ് ഭാഗ്യം ലഭിച്ചത്.  ബിഗ് ടിക്കറ്റ് ടീമിൽ നിന്നുള്ള ആദ്യ ഫോൺ കോൾ ഇദ്ദേഹം അറ്റൻഡ് ചെയ്‌തെങ്കിലും വിശ്വസിക്കാൻ തയാറായില്ല. അതിനുശേഷം, ബിഗ് ടിക്കറ്റിന്റെ പ്രതിനിധികൾ കമ്മുക്കുട്ടിയെ വിശ്വസിപ്പിക്കാൻ ശ്രമം നടത്തി. സമ്മാനം ഉറപ്പാക്കാൻ ബിഗ് ടിക്കറ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റും സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളും പരിശോധിക്കാനും പറഞ്ഞു. അപ്പോഴും ഇത് തട്ടിപ്പാണെന്നും ഇൗ ചതിയിൽ താൻ വീഴില്ലെന്നുമായിരുന്നു കമ്മുക്കുട്ടിയുടെ നിലപാട്. ബിഗ് ടിക്കറ്റിന്റെ ഔദ്യോഗിക ഫോൺ നമ്പറിൽ നിന്നുള്ള കോളുകളും അദ്ദേഹം സ്വീകരിക്കാതെയായി. മാസങ്ങളായിട്ടും അധികൃതർ ശ്രമം നിർത്തിയിട്ടില്ല.  

ADVERTISEMENT

ഈ വർഷം ജനുവരി 25 ന് ബിഗ് ടിക്കറ്റിന്റെ ‘സെക്കൻഡ് ചാൻസ്’ ക്യാംപെയിനിലാണ് അജിത് ശ്രീധരൻ പിള്ളയ്ക്ക് 2,50,000 ദിർഹം (അരക്കോടി രൂപ) സമ്മാനം ലഭിച്ചത്. ടിക്കറ്റ് നമ്പർ 265264. ബിഗ് ടിക്കറ്റ് ടീം വളരെയധികം പരിശ്രമിച്ചിട്ടും വിജയിയെ ബന്ധപ്പെടുന്നതിൽ പരാജയപ്പെടുകയായിരുന്നു. രണ്ട് സൗജന്യ ബിഗ് ടിക്കറ്റുകളും അജിത് നേടിയിട്ടുണ്ട്. എല്ലാ ദിവസവും അജിത്തിനെ ഫോൺ വിളിക്കുന്നുവെങ്കിലും കിട്ടുന്നില്ലെന്ന് അധികൃതർ പറഞ്ഞു. എല്ലാ ദിവസവും ഇമെയിൽ ചെയ്യുന്നുണ്ടെങ്കിലും അതിനും മറുപടി ലഭിക്കുന്നില്ല. ഒരുപക്ഷേ ഇപ്പോൾ യുഎഇയിൽ ഇല്ലാത്തതായിരിക്കാം കാരണം. അല്ലെങ്കിൽ മൊബൈൽ നമ്പർ മാറ്റിയിരിക്കാമെന്നും കരുതുന്നുവെന്നും ഡ്രോ ഹോസ്റ്റ് റിച്ചാർഡ് പറഞ്ഞു.  ഭാഗ്യശാലികളായ കമ്മുക്കുട്ടിയെയോ അജിത്തിനെയോ  അറിയാമെങ്കിൽ, help@bigticket.ae എന്ന വിലാസത്തിൽ  ഇ–മെയിൽ അയയ്ക്കാൻ അധികൃതർ ആവശ്യപ്പെട്ടു. അല്ലെങ്കിൽ 022019244 എന്ന നമ്പറിൽ വിളിക്കുക. നേരത്തെ നടന്ന നറുക്കെടുപ്പുകളിൽ ഭൂരിഭാഗവും മലയാളികളടക്കമുള്ള ഇന്ത്യക്കാരാണ് വിജയികളായിട്ടുള്ളത്. കോടികൾ നേടിയത് വഴി ഒട്ടേറെ ജീവിതങ്ങൾ ഉയർന്ന നിലയിലെത്തി. ബിഗ് ടിക്കറ്റും ദുബായ് ഡ്യൂട്ടി ഫ്രീ ടിക്കറ്റും വാങ്ങി ഭാഗ്യ പരീക്ഷണം നടത്തുന്നവരിൽ കൂടുതലും ഇന്ത്യക്കാരാണ്.

ബിഗ് ടിക്കറ്റിന്റെ അടുത്ത നറുക്കെടുപ്പ് ഏപ്രിൽ 3 ന് നടക്കും. 15 ദശലക്ഷം ദിർഹമാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായ 10 ലക്ഷം ദിർഹവും മറ്റ് മൂന്ന് വലിയ ക്യാഷ് പ്രൈസുകളും വിജയികൾക്ക് ലഭിക്കും. കൂടാതെ, പ്രതിവാരം 3,00,000 ദിർഹത്തിന്റെ ഇലക്ട്രോണിക് നറുക്കെടുപ്പും ഉണ്ടായിരിക്കും. 500 ദിർഹമാണ് ബിഗ് ടിക്കറ്റ് നിരക്ക്.  രണ്ട് ടിക്കറ്റുകൾ വാങ്ങിയാൽ ഒന്ന് സൗജന്യമായി ലഭിക്കും.