ദോഹ∙ കളിക്കാരുടെയും ഫുട്‌ബോൾ ആരാധകരുടെയും വലിയ സ്വപ്‌നമാണ് ഖത്തർ ലോകകപ്പെന്നും എക്കാലത്തെയും അവിസ്മരണീയമായ അനുഭവം ആയിരിക്കും 2022 ഫിഫ ലോകകപ്പ് സമ്മാനിക്കുകയെന്നു വിഖ്യാത ഫുട്‌ബോൾ താരങ്ങൾ.......

ദോഹ∙ കളിക്കാരുടെയും ഫുട്‌ബോൾ ആരാധകരുടെയും വലിയ സ്വപ്‌നമാണ് ഖത്തർ ലോകകപ്പെന്നും എക്കാലത്തെയും അവിസ്മരണീയമായ അനുഭവം ആയിരിക്കും 2022 ഫിഫ ലോകകപ്പ് സമ്മാനിക്കുകയെന്നു വിഖ്യാത ഫുട്‌ബോൾ താരങ്ങൾ.......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ∙ കളിക്കാരുടെയും ഫുട്‌ബോൾ ആരാധകരുടെയും വലിയ സ്വപ്‌നമാണ് ഖത്തർ ലോകകപ്പെന്നും എക്കാലത്തെയും അവിസ്മരണീയമായ അനുഭവം ആയിരിക്കും 2022 ഫിഫ  ലോകകപ്പ് സമ്മാനിക്കുകയെന്നു വിഖ്യാത ഫുട്‌ബോൾ താരങ്ങൾ.

ADVERTISEMENT

5 ലോകകപ്പ് മത്സരങ്ങളിൽ പങ്കെടുത്ത സെർബിയൻ പരിശീലകൻ ബോറ മിലുടിനോവിക്, 4 ലോകകപ്പിൽ പങ്കെടുത്ത ഓസ്‌ട്രേലിയൻ താരം ടിം കാഹിൽ, 2 ലോകകപ്പ് കളിച്ച നെതർലന്റ് താരം റൊണാൾഡ് ഡി ബോയർ എന്നിവരാണ് ഖത്തർ ലോകകപ്പിനെക്കുറിച്ച് പ്രതികരിച്ചത്.

ബോറ മിലുടിനോവിക്.
ADVERTISEMENT

നവംബർ 21 മുതൽ ഡിസംബർ 18 വരെ ദോഹയിലെ 8 സ്‌റ്റേഡിയങ്ങളിലായാണ് ലോകകപ്പ് നടക്കുന്നത്. സ്റ്റേഡിയങ്ങൾ തമ്മിലുള്ള ഏറ്റവും കൂടിയ ദൂരം 75 കിലോമീറ്റർ മാത്രമാണ് എന്നതു മാത്രമല്ല ടൂർണമെന്റ് വേദികളും കാണികൾക്കുള്ള ഫാൻ സോണുകളുമെല്ലാം സെൻട്രൽ ദോഹയോടു ചേർന്നാണ്.

ടിം കാഹിൽ.

റൊണാൾഡ് ഡി ബോയർ.
ADVERTISEMENT

ഗ്രൂപ്പ് ഘട്ടങ്ങളിൽ കാണികൾക്ക് ഒരു ദിവസം ഒന്നിലധികം മത്സരങ്ങൾ കാണാം. ടൂർണമെന്റിൽ ഉടനീളം ഒറ്റ സ്ഥലത്ത് തന്നെ താമസിക്കുകയും ചെയ്യാം.

കോംപാക്ട് ടൂർണമെന്റ്
   
തികച്ചും കോംപാക്ട് ആയ ലോകകപ്പ് എന്നതാണ് ഖത്തർ ലോകകപ്പിന്റെ പ്രത്യേകതയെന്ന് ബോറ മിലുടിനോവിക് അഭിപ്രായപ്പെട്ടു. ടൂർണമെന്റുകളിൽ ടീമുകളെ സംബന്ധിച്ച് യാത്രയാണ് പ്രധാന ബുദ്ധിമുട്ട്. എന്നാൽ ഖത്തർ ലോകകപ്പിൽ ടീമുകൾക്ക് ഒരു സ്ഥലത്ത് തന്നെ താമസിച്ചാൽ മതിയെന്നത് വലിയ നേട്ടമാണ്. യാത്രാ ബുദ്ധിമുട്ടുകൾ ഇല്ലാത്തതിനാൽ മികച്ച പ്രകടനം കാഴ്ചവക്കാൻ കളിക്കാർക്ക് കഴിയും.

തികച്ചും സ്‌പെഷൽ

ലോകകപ്പിൽ ഇതുവരെ കണ്ടതിനെക്കാൾ തികച്ചും സ്‌പെഷൽ തന്നെയാണ് ഖത്തർ ലോകകപ്പ് എന്ന് ഖത്തർ ലെഗസി അംബാസഡർ കൂടിയായ ടിം കാഹിൽ അഭിപ്രായപ്പെട്ടു. കളിക്കാരെ സംബന്ധിച്ച് റിലാക്‌സ് ചെയ്തു കൊണ്ട് ഏറ്റവും സൗകര്യപ്രദമായി തന്നെ ടൂർണമെന്റിൽ പങ്കെടുക്കാമെന്നതാണ് നേട്ടം. സ്റ്റേഡിയങ്ങളിലേക്ക് ദീർഘദൂര യാത്രയും മാറി മാറിയുള്ള താമസവും വേണ്ട. മാനസികമായും ശാരീരികമായും ഉണർവും ഊർജവും ലഭിക്കുമെന്നും കാഹിൽ ചൂണ്ടിക്കാട്ടി.

ഊർജസ്വലമായ അന്തരീക്ഷം
 
മധ്യപൂർവദേശത്തെയും അറബ് ലോകത്തെയും പ്രഥമ ഫിഫ ലോകകപ്പിന് ഖത്തർ വേദിയാകുമ്പോൾ ഊർജസ്വലമായ അന്തരീക്ഷം പ്രതീക്ഷിക്കാമെന്ന് റൊനാൾഡ് ഡി ബോയർ പറഞ്ഞു. ആരാധകർക്ക് തങ്ങളുടെ താരങ്ങളെ ഏറ്റവും അടുത്തു കാണാൻ കഴിയും. ഫുട്‌ബോളിനും ലോകകത്തിലും തികച്ചും പ്രത്യേകമായ അനുഭവം തന്നെയാകും ഖത്തർ ലോകകപ്പ് എന്ന് ഖത്തർ ലെഗസി അംബാസഡർ ആയ റൊണാൾഡ് ഡി ബോയർ അഭിപ്രായപ്പെട്ടു.