ദുബായ് ∙ എക്സ്പോയിൽ അവതരിപ്പിച്ച പുതിയ വിഭവങ്ങൾ കഴിച്ചു രസംപിടിച്ചവർക്ക് ഇനിയതു പതിവാക്കാം! ആഫ്രിക്കൻ രുചിക്കൂട്ടുകളൊരുക്കിയ 'അൽകീബുലാൻ' ഉൾപ്പെടെയുള്ള ഭക്ഷണകേന്ദ്രങ്ങൾ ദുബായിൽ തുടരും.....

ദുബായ് ∙ എക്സ്പോയിൽ അവതരിപ്പിച്ച പുതിയ വിഭവങ്ങൾ കഴിച്ചു രസംപിടിച്ചവർക്ക് ഇനിയതു പതിവാക്കാം! ആഫ്രിക്കൻ രുചിക്കൂട്ടുകളൊരുക്കിയ 'അൽകീബുലാൻ' ഉൾപ്പെടെയുള്ള ഭക്ഷണകേന്ദ്രങ്ങൾ ദുബായിൽ തുടരും.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ എക്സ്പോയിൽ അവതരിപ്പിച്ച പുതിയ വിഭവങ്ങൾ കഴിച്ചു രസംപിടിച്ചവർക്ക് ഇനിയതു പതിവാക്കാം! ആഫ്രിക്കൻ രുചിക്കൂട്ടുകളൊരുക്കിയ 'അൽകീബുലാൻ' ഉൾപ്പെടെയുള്ള ഭക്ഷണകേന്ദ്രങ്ങൾ ദുബായിൽ തുടരും.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ എക്സ്പോയിൽ അവതരിപ്പിച്ച പുതിയ വിഭവങ്ങൾ കഴിച്ചു രസംപിടിച്ചവർക്ക് ഇനിയതു പതിവാക്കാം! ആഫ്രിക്കൻ രുചിക്കൂട്ടുകളൊരുക്കിയ 'അൽകീബുലാൻ' ഉൾപ്പെടെയുള്ള ഭക്ഷണകേന്ദ്രങ്ങൾ ദുബായിൽ തുടരും.

ഇത്രയും ഭക്ഷണപ്രിയരുണ്ടെന്നു പണ്ടേ തിരിച്ചറിയാത്തതിന്റെ ക്ഷീണം മാറ്റാൻ വൻ പദ്ധതികൾക്കാണ് പ്രമുഖ ഗ്രൂപ്പുകളുടെ തയാറെടുപ്പ്. വിനോദസഞ്ചാരമേഖല കൂടിയായ ദുബായിൽ തുടർന്നാൽ  മറ്റു രാജ്യങ്ങളിലേക്കും അവസരമൊരുങ്ങുമെന്ന തിരിച്ചറിവും ഇതിനു പിന്നിലുണ്ട്. ആഫ്രിക്കൻ സംഗീതവും രുചികളും ഒരുമിക്കുന്ന 'അൽകീബുലാൻ' ഇന്ത്യക്കാരെയടക്കം ആരാധകരാക്കി.

ADVERTISEMENT

ഓരോ ആഫ്രിക്കൻ രാജ്യത്തിന്റെയും തനത് വിഭവങ്ങൾ കഴിക്കാൻ അവസരമൊരുക്കിയ ഇവിടെ ഇന്ത്യൻ ഷെഫുമാരും ഉണ്ടായിരുന്നു. എണ്ണമയം തീരെയില്ലാത്ത വിഭവങ്ങൾ രുചികരമെന്നപോലെ ആരോഗ്യകരവുമായിരുന്നു. കപ്പയും കാച്ചിലും കൂർക്കുയുെമാക്കെ സമൃദ്ധം.

 

എക്സ്പോയിൽ ആഫ്രിക്കൻ ഭക്ഷണലോകമൊരുക്കിയ 'അൽകീബുലാൻ'.
ADVERTISEMENT

ചായകളും സാലഡുകളും ഒന്നിനൊന്നു മെച്ചം. തായ്​ലൻഡ്, ലാറ്റിനമേരിക്ക, അർമേനിയ എന്നിവിടങ്ങളിൽനിന്നുള്ള ഭക്ഷണകേന്ദ്രങ്ങളും യുഎഇയിൽ പ്രവർത്തനം വ്യാപിപ്പിക്കാൻ ഒരുങ്ങുന്നതായാണു റിപ്പോർട്ട്. പണ്ടേ സ്വീകാര്യതയുള്ള ഇന്ത്യൻ, ഫിലിപ്പീൻസ് ഹോട്ടൽ ശൃംഖലകളും കൂടുതൽ പദ്ധതികൾക്കു തയാറെടുക്കുന്നു.

സംഘാടകർ വഴിയൊരുക്കി, ആഫ്രിക്ക ഹിറ്റ് ആയി

ആഫ്രിക്കൻ രാജ്യങ്ങളിലെ നയതന്ത്ര മേഖലയിൽ ദീർഘകാലം പ്രവർത്തിച്ചിട്ടുള്ള യുഎഇ രാജ്യാന്തര സഹമന്ത്രിയും എക്സ്പോ ദുബായ് എംഡിയുമായ റീം അൽ ഹാഷിമിയുടെ പ്രത്യേക താൽപര്യപ്രകാരമാണ് ഇത്തരമൊരു കേന്ദ്രം ഒരുക്കിയതെന്ന് പ്രമുഖ ഹോസ്പിറ്റാലിറ്റി കൺസൽറ്റൻസി കമ്പനിയുടെ ചെയർമാൻ സൈമൺ റൈറ്റ് പറഞ്ഞു.

 

ADVERTISEMENT

7 പ്രമുഖ ഷെഫുമാരുടെ നേതൃത്വത്തിൽ 10 മേഖലകളിലാണ് വിരുന്നൊരുക്കിയത്. നാടൻ രുചിക്കൂട്ടുകളുമായി ഓരോ രാജ്യത്തെയും പാചകവിദഗ്ധരുമെത്തി. കൃത്രിമത്വമില്ലാത്ത രുചിക്കൂട്ടുകളാണ് ആഫ്രിക്കയുടെ പ്രത്യേകത.  ആഫ്രിക്കൻ സംഗീതത്തിനും ഫാഷനും വൻ സ്വീകാര്യത ലഭിച്ചെന്നും ചൂണ്ടിക്കാട്ടി. അറേബ്യൻ രീതികളോടു പൊരുത്തപ്പെടുന്ന വിഭവങ്ങൾ മാത്രമാണ് എക്സ്പോയിൽ അവതരിപ്പിച്ചത്.

അൽകീബുലാനിലെ ചില 'സാംപിളുകൾ'

∙ ഏഴിനം മത്സ്യങ്ങളും ചിപ്പിയും ചേർന്ന സ്പെഷൽ കെനിയൻ റോസ്റ്റ്, പച്ച ഏത്തക്കായ ചേർത്ത ബീഫ് റോസ്റ്റ്, ആട്ടിറച്ചി ചുട്ടത്, എരിവുള്ള മുളക് ചമ്മന്തിയോടു കൂടിയ കപ്പ-കാച്ചിൽ പുഴുങ്ങിയത്.

∙ ചുട്ടെടുത്ത ചെമ്മരിയാട് സഹിതമുള്ള സൻസിബാറി മസാല ബിരിയാണി, മാങ്ങയും ചെമ്മീനും കൊണ്ടുള്ള ഗിനി വിഭവങ്ങൾ.

∙ തേൻ ചേർത്ത ഇത്യോപ്യൻ പാനീയങ്ങൾ, യുഗാണ്ടൻ-കെനിയൻ പുലാവ്, തേങ്ങാച്ചോറ്, ആഫ്രിക്കൻ പഴങ്ങൾ ചേർന്ന റുവാണ്ടൻ പേസ്ട്രി.

∙ തുനീസ്യൻ ബഹാറത് ചിക്കൻ, ചോമ ബാർബിക്യു.

∙ കൂണിൽ കേമനായ ഒയിസ്റ്റർ മഷ്റൂം കൊണ്ടുള്ള  സൂപ്പ്, പുലാവ്, സാലഡ്, ബർഗർ.

സന്ദർശകർ 2,41,02,967

ദുബായ് ∙ ഒക്ടോബർ ഒന്നു മുതൽ മാർച്ച് 31 വരെ നടന്ന എക്സ്പോയിൽ 2.4 കോടിയിലേറെ സന്ദർശകർ എത്തിയതായി സംഘാടകർ അറിയിച്ചു. 2,41,02,967 പേരാണെത്തിയത്.
അവസാന വാരത്തിലെ 3 ദിവസം 10 ലക്ഷത്തിലേറെ സന്ദർശകരെത്തി. രാജ്യാന്തര ഉച്ചകോടിയോടനുബന്ധിച്ചുള്ള പരിപാടികൾ കൂടുതൽ പേരെ ആകർഷിച്ചതായും വ്യക്തമാക്കി.

തലയിൽ തൊപ്പിക്കാലം

തൊപ്പികളിലും പുതിയ ട്രെൻഡിന് എക്സ്പോ തുടക്കമിട്ടതോടെ തൊപ്പികൾ തലകൾ കീഴടക്കുന്ന കാലവും വരവായി.  കഷണ്ടിക്കാരേറെയുള്ള ഗൾഫിൽ ഏതു കാലാവസ്ഥയ്ക്കും യോജിച്ച തൊപ്പികൾക്ക് വൻ സാധ്യതയാണെന്നു തിരിച്ചറിഞ്ഞതോടെയാണിത്.

 

രൂപത്തിനും കീശയ്ക്കുമിണങ്ങിയ തൊപ്പികളുടെ ഔട് ലെറ്റുകളും നിർമാണ യൂണിറ്റുകളും തുടങ്ങാൻ ചെറുകിട സംരംഭകർ ഒരുങ്ങുന്നതായാണ് റിപ്പോർട്ട്. നീളൻ തൊപ്പി, വട്ടത്തൊപ്പി, ചട്ടിത്തൊപ്പി എന്നിങ്ങനെ തൊപ്പിലോകത്ത് താരങ്ങളേറെയാണ്.

 

വേനലിൽ വെയിലിൽ നിന്നു രക്ഷ നേടാനും തണുപ്പുകാലത്ത് ചൂടു പകരാനും സഹായകമായതിനാൽ തൊപ്പികൾ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. ചെവിമൂടുന്ന തൊപ്പിയുണ്ടെങ്കിൽ പൊടിക്കാറ്റിനെ വരെ പ്രതിരോധിക്കാം. ഓഫിസുകളിലും തൊപ്പിക്കു സ്വീകാര്യത ലഭിച്ചുകഴിഞ്ഞു.