ദോഹ ∙ തിരുവന്തപുരത്ത് നടന്ന പരിപാടിയ്ക്കിടെ ഖത്തര്‍ പ്രവാസിയും മലയാളം മിഷന്‍ ഖത്തര്‍ കോര്‍ഡിനേറ്ററും ആയിരുന്ന ദുര്‍ഗാദാസ് ശിശുപാലന്‍ നടത്തിയ വിവാദ പരാമര്‍ശത്തിനെതിരെ ഖത്തറിലെ പ്രവാസലോകത്തിന്റെ പ്രതിഷേധം ശക്തം. സംഭവത്തില്‍ വിവിധ മലയാളി പ്രവാസി സംഘടനകളും നഴ്‌സിങ് അസോസിയേഷനുകളും പ്രതിഷേധം

ദോഹ ∙ തിരുവന്തപുരത്ത് നടന്ന പരിപാടിയ്ക്കിടെ ഖത്തര്‍ പ്രവാസിയും മലയാളം മിഷന്‍ ഖത്തര്‍ കോര്‍ഡിനേറ്ററും ആയിരുന്ന ദുര്‍ഗാദാസ് ശിശുപാലന്‍ നടത്തിയ വിവാദ പരാമര്‍ശത്തിനെതിരെ ഖത്തറിലെ പ്രവാസലോകത്തിന്റെ പ്രതിഷേധം ശക്തം. സംഭവത്തില്‍ വിവിധ മലയാളി പ്രവാസി സംഘടനകളും നഴ്‌സിങ് അസോസിയേഷനുകളും പ്രതിഷേധം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ തിരുവന്തപുരത്ത് നടന്ന പരിപാടിയ്ക്കിടെ ഖത്തര്‍ പ്രവാസിയും മലയാളം മിഷന്‍ ഖത്തര്‍ കോര്‍ഡിനേറ്ററും ആയിരുന്ന ദുര്‍ഗാദാസ് ശിശുപാലന്‍ നടത്തിയ വിവാദ പരാമര്‍ശത്തിനെതിരെ ഖത്തറിലെ പ്രവാസലോകത്തിന്റെ പ്രതിഷേധം ശക്തം. സംഭവത്തില്‍ വിവിധ മലയാളി പ്രവാസി സംഘടനകളും നഴ്‌സിങ് അസോസിയേഷനുകളും പ്രതിഷേധം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ തിരുവന്തപുരത്ത് നടന്ന പരിപാടിയ്ക്കിടെ ഖത്തര്‍ പ്രവാസിയും മലയാളം മിഷന്‍ ഖത്തര്‍ കോര്‍ഡിനേറ്ററും ആയിരുന്ന ദുര്‍ഗാദാസ് ശിശുപാലന്‍ നടത്തിയ വിവാദ പരാമര്‍ശത്തിനെതിരെ ഖത്തറിലെ പ്രവാസലോകത്തിന്റെ പ്രതിഷേധം ശക്തം. സംഭവത്തില്‍ വിവിധ മലയാളി പ്രവാസി സംഘടനകളും നഴ്‌സിങ് അസോസിയേഷനുകളും പ്രതിഷേധം രേഖപ്പെടുത്തി.

ശക്തമായി പ്രതിഷേധിക്കുന്നു: ഫിന്‍ക്യൂ

ADVERTISEMENT

ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന നഴ്‌സുമാരെക്കുറിച്ച് ദുര്‍ഗാദാസ് നടത്തിയ വിദ്വേഷ പരാമര്‍ശത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുവെന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്‌സസ് ഇന്‍ ഖത്തര്‍ (ഫിന്‍ക്യൂ) വ്യക്തമാക്കി. ദുര്‍ഗാദാസിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ എംബസിയ്ക്ക് പരാതി നല്‍കിയിട്ടുണ്ടെന്ന് ഫിന്‍ക്യൂ ഭാരവാഹികള്‍ അറിയിച്ചു. 

പ്രസ്താവന വേദനാജനകം: യുനീഖ്

ആതുരസേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ നഴ്‌സുമാരുടെ സമൂഹത്തെ ഒന്നടങ്കം വേദനിപ്പിക്കുന്നതാണ് പ്രസ്താവനയെന്ന് യുനൈറ്റഡ് നഴ്‌സസ് ഓഫ് ഇന്ത്യ (ഖത്തര്‍) വ്യക്തമാക്കി. മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരില്‍ ഇന്ത്യന്‍ നഴ്‌സുമാര്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുന്ന പ്രസ്താവനകള്‍ക്കെതിരെ ഒറ്റക്കെട്ടായി നേരിടുമെന്നും സംഭവത്തെക്കുറിച്ച് ഐബിപിസിയുടെയും ഇന്ത്യന്‍ എംബസിയുടെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. 

പ്രസ്താവന അപലപനീയം: ഖത്തര്‍ സംസ്‌കൃതി

ADVERTISEMENT

ദുര്‍ഗ്ഗാദാസ് ശിശുപാലന്‍ നടത്തിയ പ്രസ്താവന അങ്ങേയറ്റം അപലനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് ഖത്തര്‍ സംസ്‌കൃതി പ്രസ്താവനയില്‍ അറിയിച്ചു. വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന നഴ്‌സുമാരെ അവഹേളിക്കുന്ന പരാമര്‍ശമാണ് ദുര്‍ഗാദാസ് നടത്തിയത്. മലയാളം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് അഫിലിയേഷന്‍ നേടിയ ഖത്തറിലെ സംഘടനാ പ്രതിനിധി എന്ന നിലയില്‍, 'ഖത്തര്‍ കേരളീയം ഗ്ലോബല്‍' എന്ന സംഘടയുടെ അഗീകാരം അടിയന്തരമായി റദ്ദാക്കണമെന്നും ഖത്തര്‍ സംസ്‌കൃതി മലയാളം മിഷനോട് ആവശ്യപ്പെട്ടു. ഖത്തറിലെ മലയാളം മിഷന്‍ ക്ലാസുകള്‍ സംഘടിപ്പിക്കാന്‍ ഉള്ള ഒരു ഏജന്‍സി മാത്രമാണ് ദുര്‍ഗാ ദാസ് അംഗമായിട്ടുള്ള 'ഖത്തര്‍ കേരളീയം ഗ്ലോബല്‍ എന്നും ഇയാള്‍ സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച മലയാളം മിഷന്‍ പ്രതിനിധിയാണ് എന്ന തരത്തില്‍ വരുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമാണെന്നും പഠന പ്രവര്‍ത്തനങ്ങള്‍ക്ക് സൗകര്യമൊരുക്കുക എന്നത് മാത്രമാണ് ഇത്തരം സംഘടനകളുടെ ചുമതലയെന്നും മറിച്ചുള്ള വാര്‍ത്തകള്‍ തെറ്റിദ്ധാരണ പരത്തുന്നതാണെന്നും സംസ്‌കൃതി ജനറല്‍ സെക്രട്ടറി പ്രസ്താവനയില്‍ പറഞ്ഞു.

നിയമ നടപടിയെടുക്കണം: ഇന്‍കാസ് ഖത്തര്‍

തിരുവനന്തപുരത്ത് നടന്ന സമ്മേളനത്തില്‍ വിദ്വേഷ പ്രസംഗം നടത്തിയ ദുര്‍ഗാദാസ് ശിശുപാലനെതിരെ നിയമ നടപടി സ്വീകരിക്കുകയും മലയാള വിഷന്‍ കോര്‍ഡിനേറ്റര്‍ പദവില്‍ നിന്നു  പുറത്താക്കണമെന്നും ആവശ്യപ്പെട്ട് ഇന്‍കാസ് ഖത്തര്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി. ആരോഗ്യ മേഖലയുടെ നട്ടെല്ലായ നഴ്‌സിങ് സമൂഹത്തിന്റെ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള റിക്രൂട്ട്‌മെന്റിനെക്കുറിച്ച് നടത്തിയ പ്രസ്താവന തികച്ചും അപലപനീയവും ദുരുദ്ദേശപരവുമാണ്. പൊതു സമൂഹത്തെയൊന്നാകെ അപമാനിക്കുന്ന ഇത്തരം ആളുകളെ സാമൂഹിക രംഗത്ത് നിന്നും പൊതു ഇടങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തണമെന്നും ഇത്തരം ആളുകള്‍ സര്‍ക്കാറിന്റെ കീഴിലുള്ള  പദവികളില്‍ നിയമിക്കപ്പെടുന്നതും ഗൗരവമായി കണ്ട് അന്വേഷണം നടത്തണമെന്നും ഇന്‍കാസ് ആവശ്യപ്പെട്ടു.

നിയമ നടപടി സ്വീകരിക്കണം: സിഐസി ഖത്തര്‍

ADVERTISEMENT

 മത വിദ്വേഷവും വര്‍ഗീയതയും പരത്തുന്ന തരത്തില്‍ പരാമര്‍ശം നടത്തി പ്രവാസ ലോകത്തെ മലയാളികള്‍ക്കിടയില്‍ വിഭാഗീയത സൃഷ്ടിക്കാന്‍ ശ്രമിച്ച പ്രവാസി മലയാളിയായ ദുര്‍ഗാ ദാസിനെതിരെ കേരള സര്‍ക്കാര്‍ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി (സിെഎസി) കേരള മുഖ്യന്ത്രിയോട് ആവശ്യപ്പെട്ടു.  ഇത്തരക്കാര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കാന്‍ ഭരണകൂടങ്ങള്‍ മടി കാണിക്കരുതെന്നും സിഐസി ഖത്തര്‍ കേന്ദ്ര സമിതി കേരള സര്‍ക്കാറിനോട് 'ആവശ്യപ്പെട്ടു. പരസ്പര വിശ്വാസം വീണ്ടെടുക്കാനും വിദ്വേഷ പ്രചാരകരെ ഒറ്റപ്പെടുത്താനും ഖത്തര്‍ മലയാളി സമൂഹം ഒറ്റക്കെട്ടായി മുന്നോട്ട് വരണമെന്നും സിഐസി കേന്ദ്ര സമിതി പ്രസ്താവനയില്‍ പറഞ്ഞു. ആക്ടിങ് പ്രസിഡന്റ് ഇ. യാസിര്‍ അധ്യക്ഷത വഹിച്ചു.

നഴ്‌സിങ് മേഖലയെ അവഹേളിക്കുന്നത്: കള്‍ചറല്‍ ഫോറം

കേരള മലയാളം മിഷന്‍ ഖത്തര്‍ കോഡിനേറ്ററും ഖത്തര്‍ കേരളീയം പ്രസിഡന്റുമായ ദുര്‍ഗ്ഗാദാസ് ശിശുപാലന്‍ നടത്തിയ പ്രസ്താവന അപലപനീയമാണെന്ന് കള്‍ചറല്‍ ഫോറം ഖത്തര്‍ സംസ്ഥാന സെക്രട്ടേറിയേറ്റ് അഭിപ്രായപ്പെട്ടു. ആതുരസേവനരംഗത്തെ ഇന്ത്യക്കാരെ അവഹേളിക്കുന്നതാണ് ദുര്‍ഗ്ഗാദാസിന്റെ പ്രസ്താവനയെന്നും ഇത്തരം പ്രസ്താവനകള്‍ ഗള്‍ഫ് മേഖലയിലെ തൊഴില്‍ മേഖലയില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും പ്രവാസി സമൂഹത്തില്‍ വിഭാഗീയതയുടെയും വര്‍ഗീയതയുടെയും വിത്ത് വിതച്ച് ഫലം കൊയ്യാന്‍ ശ്രമിക്കുന്ന ഇത്തരം വ്യക്തികളെയും സംഘടനകളെയും കുറിച്ച് ജാഗ്രത കൈക്കൊള്ളണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു

കുപ്രചരണം നടത്തുന്നവരെ ഒറ്റപ്പെടുത്തണം: യൂത്ത് ഫോറം

ഇന്ത്യന്‍ പ്രവാസി സമൂഹത്തിനിടയില്‍ വംശീയ കുപ്രചരണം നടത്തുന്നവരെ ഒറ്റപ്പെടുത്തണമെന്ന് യൂത്ത് ഫോറം ഖത്തര്‍ സെക്രട്ടേറിയറ്റ് ആഹ്വാനം ചെയ്തു. പ്രസ്താവനയിലൂടെ പ്രവാസ ലോകത്ത് കേരളത്തിന്റെ അഭിമാനമായ നഴ്സുമാരെ കൂടിയാണ് അപമാനിച്ചിരിക്കുന്നത്. പ്രവാസി സമൂഹത്തിനിടയില്‍ ഇത്തരം വംശീയ അജണ്ടകള്‍ ഒളിച്ചു കടത്തുന്ന സമീപനം മൊത്തം  ഇന്ത്യന്‍ സമൂഹത്തിനാണ് നഷ്ടമുണ്ടാക്കുന്നതെന്നും പരസ്പര വിശ്വാസം വീണ്ടെടുക്കാനും വിദ്വേഷ പ്രചാരകരെ ഒറ്റപ്പെടുത്താനും ഖത്തര്‍ മലയാളി സമൂഹം മുന്നോട്ട് വരണമെന്നും യൂത്ത് ഫോറം സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. പ്രസിഡന്റ് എസ്. എസ്. മുസ്തഫ അധ്യക്ഷത വഹിച്ചു.

ദുര്‍ഗാദാസിനെതിരെ നടപടി വേണം-സോഷ്യല്‍ ഫോറം

സമുദായിക സ്പര്‍ദ്ധ ഉണ്ടാക്കുന്ന വിധം വിദ്വേഷ പരാമര്‍ശം നടത്തി ഗള്‍ഫ് നാടുകളെയും പ്രവാസി സമൂഹത്തെയും കുറിച്ച് വ്യാജ ആരോപണം ഉന്നയിച്ച ദുര്‍ഗാദാസ് ശിശുപാലനെതിരെ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്ന്  ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരള സംസ്ഥാന സെക്രട്ടേറിയറ്റ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അടിസ്ഥാന രഹിതമായ  ആരോപണങ്ങള്‍ സമൂഹത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുമെന്നും ഇത്തരക്കാര്‍ക്ക് കൂച്ചുവിലങ്ങിടണമെന്നും ഇയാള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും സോഷ്യല്‍ ഫോറം സംസ്ഥാന സെക്രട്ടേറിയറ്റ് വാര്‍ത്താ കുറിപ്പില്‍ ആവശ്യപ്പെട്ടു.