അബുദാബി∙ രാജ്യാന്തര നഴ്‌സസ് ദിനത്തിൽ അഭിമാനത്തോടെ തലയുയർത്തിപ്പിടിച്ച് യുഎഇയിലെ ഒരുപറ്റം നഴ്സുമാർ. ഇന്ത്യക്കാരും മധ്യപൂർവദേശക്കാരുമായ നഴ്‌സുമാർ അണിനിരന്നാണു രണ്ടു ഗിന്നസ് റെക്കോർഡ് നേട്ടങ്ങൾ സ്വന്തമാക്കിയത്.

അബുദാബി∙ രാജ്യാന്തര നഴ്‌സസ് ദിനത്തിൽ അഭിമാനത്തോടെ തലയുയർത്തിപ്പിടിച്ച് യുഎഇയിലെ ഒരുപറ്റം നഴ്സുമാർ. ഇന്ത്യക്കാരും മധ്യപൂർവദേശക്കാരുമായ നഴ്‌സുമാർ അണിനിരന്നാണു രണ്ടു ഗിന്നസ് റെക്കോർഡ് നേട്ടങ്ങൾ സ്വന്തമാക്കിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ രാജ്യാന്തര നഴ്‌സസ് ദിനത്തിൽ അഭിമാനത്തോടെ തലയുയർത്തിപ്പിടിച്ച് യുഎഇയിലെ ഒരുപറ്റം നഴ്സുമാർ. ഇന്ത്യക്കാരും മധ്യപൂർവദേശക്കാരുമായ നഴ്‌സുമാർ അണിനിരന്നാണു രണ്ടു ഗിന്നസ് റെക്കോർഡ് നേട്ടങ്ങൾ സ്വന്തമാക്കിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ രാജ്യാന്തര നഴ്‌സസ് ദിനത്തിൽ അഭിമാനത്തോടെ തലയുയർത്തിപ്പിടിച്ച് യുഎഇയിലെ ഒരുപറ്റം നഴ്സുമാർ. ഇന്ത്യക്കാരും മധ്യപൂർവദേശക്കാരുമായ നഴ്‌സുമാർ അണിനിരന്നാണു രണ്ടു ഗിന്നസ് റെക്കോർഡ് നേട്ടങ്ങൾ സ്വന്തമാക്കിയത്. ഏതാനും വർഷങ്ങൾക്കു മുൻപ് ഗിന്നസിൽ  ഇടം നേടിയ റെക്കോർഡുകൾ വ്യാഴാഴ്ച അബുദാബി ബുർജീൽ മെഡിക്കൽ സിറ്റിയിൽ ഒത്തുകൂടിയ നഴ്‌സുമാർ ഒറ്റക്കെട്ടായി തിരുത്തിക്കുറിച്ചു. കോവി‍ഡ്19 മുന്നണിപ്പോരാളികളായ നഴ്‌സുമാരെ ആദരിക്കാൻ വിപിഎസ് ഹെൽത്ത്കെയറാണു ഗിന്നസ് റെക്കോർഡ് നേട്ടത്തിനുള്ള അപൂർവ വേദിയൊരുക്കിയത്. 

യൂണിഫോമിൽ ഏറ്റവും കൂടുതൽ നഴ്‌സുമാർ ഒരു സ്ഥലത്ത് ഒത്തുകൂടുന്നതിനുള്ള റെക്കോർഡ് രാവിലെ ഒൻപതോടെയാണു നഴ്‌സുമാർ സ്വന്തമാക്കിയത്. വിപിഎസ് ഹെൽത്ത്‌കെയറിന്റെ അബുദാബി, അൽഐൻ, ഷാർജ, ദുബായ് എന്നിവിടങ്ങളിൽ നിന്നുള്ള നഴ്‌സുമാർ പുലർച്ചെ തന്നെ ഗിന്നസ് റെക്കോർഡ് വേദിയിലെത്തിയിരുന്നു. ബുർജീൽ മെഡിക്കൽ സിറ്റിയിൽ പ്രത്യേകം സജ്ജീകരിച്ച വേദിക്ക് അകത്തും പുറത്തുമായാണ് അവർ അണിനിരന്നത്. ഗിന്നസ് ഉദ്യോഗസ്ഥരുടെയും സ്വതന്ത്ര നിരീക്ഷകരുടെയും സാന്നിധ്യത്തിലായിരുന്നു റെക്കോർഡ് സംഗമം. മഹാമാരിക്കെതിരായ മുന്നണിയിലെ പോരാട്ടത്തിനിടെ ജീവൻ നഷ്ടമായ ബുർജീൽ നഴ്സ് ലെസ്‌ലി ഒറീൻ ഒക്കാമ്പോയ്ക്ക് ആദരാഞ്ജലി അർപ്പിച്ചുള്ള പ്രാർഥനയോടെയാണു സംഗമം തുടങ്ങിയത്.

ADVERTISEMENT

691 നഴ്‌സുമാർ ഒരു വേദിയിൽ യൂണിഫോമിൽ ഒത്തുചേർന്ന റെക്കോർഡാണ് 1600പേരുടെ ഒത്തുചേരലിലൂടെ തിരുത്തപ്പെട്ടത്. നഴ്‌സുമാരുടെ പ്രത്യേക ദിനത്തിൽ തന്നെ അവർ  പുതിയ റെക്കോർഡ് സൃഷ്ടിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് റെക്കോർഡ് പ്രഖ്യാപിച്ചു കൊണ്ട് ഗിന്നസ് പ്രതിനിധി കൻസി എൽ. ഡെഫ്‌റാവി  പറഞ്ഞു. ബുർജീൽ മെഡിക്കൽ സിറ്റിയിലെത്തിയ 1600 നഴ്‌സുമാർ നഴ്‌സിങ് തൊഴിലിന്റെ ആദർശങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനായെടുത്ത ഫ്ലോറൻസ് നൈറ്റിംഗൾ പ്രതിജ്ഞയാണ് വേദിയിൽ പിറന്ന രണ്ടാമത്തെ ഗിന്നസ് റെക്കോർഡ്. എറ്റവും  കൂടുതൽ പേർ  ഒരുമിച്ചെടുക്കുന്ന പ്രതിജ്ഞ എന്ന റെക്കോർഡാണിത്‌.

പുതിയ റെക്കോർഡ് പ്രഖ്യാപനത്തെ നഴ്‌സുമാർ കയ്യടികളോടെയും ആർപ്പുവിളികളോടെയുമാണു വരവേറ്റത്. കരിയറിലെ ഏറ്റവും അവിസ്മരണീയമായ രാജ്യാന്തര നഴ്‌സസ് ദിന ആഘോഷങ്ങളിൽ ഒന്നാണിതെന്നു വിപിഎസ് ഹെൽത്ത്‌കെയറിലെ ചീഫ് നഴ്‌സിങ് ഓഫിസർ റാണി എൽസ ഉമ്മൻ പറഞ്ഞു. 22 വർഷത്തെ നഴ്‌സിങ് ജീവിതത്തിനിടെ നഴ്‌സുമാർക്കു വേണ്ടിയുള്ള നിരവധി പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. എന്നാൽ  രാജ്യാന്തര നഴ്‌സസ് ദിനം പോലെയുള്ള ഒരു സുപ്രധാന ദിവസത്തിൽ  ഒത്തൊരുമിച്ചു റെക്കോർഡ് നേട്ടം കൈവരിക്കാൻ ആയതിൽ ഏറെ സന്തോഷമുണ്ട്.

ADVERTISEMENT

നഴ്‌സുമാർ ലോകത്തിനു നൽകുന്ന അമൂല്യമായ സംഭാവനകൾക്കുള്ള ആദരമാണ് ചടങ്ങെന്നു വിപിഎസ് ഹെൽത്ത്കെയർ ബിസിനസ് ഡെവലപ്‌മെന്റ് പ്രസിഡന്റ് ഒമ്രാൻ അൽ ഖൂരി പറഞ്ഞു. കോവിഡ് -19 നെതിരായ പോരാട്ടത്തിന്റെ മുന്നണിയിലുള്ള നഴ്‌സുമാരിൽ പലർക്കും രണ്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷം ഇത്രയും വലിയ സംഗമത്തിൽ പങ്കെടുത്തത് പുതിയ അനുഭവമായി. മഹാമാരി കാരണം ജോലിക്കിടെ ഏറെ വെല്ലുവിളികൾ നേരിട്ട സമയമാണ് കടന്നുപോകുന്നത് . ഈ പശ്ചാത്തലത്തിൽ നിരവധി സഹപ്രവർത്തകരെയും സഹ നഴ്സുമാരെയും ഒരു വേദിയിൽ കണ്ടത്  സന്തോഷകരമായ ഒത്തുചേരലായി. നഴ്‌സിങ് സേവനത്തിന്റെ ആദർശങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഫ്ലോറൻസ് നൈറ്റിംഗൽ പ്രതിജ്ഞ ഒറ്റക്കെട്ടായി ഏറ്റുചൊല്ലിയത്  പ്രത്യേക അനുഭൂതി പകർന്നുവെന്ന് ബുർജീൽ മെഡിക്കൽ സിറ്റിയിലെ ഇൻപേഷ്യന്റ് നഴ്‌സ് കെവിൻ ബയാൻ പറഞ്ഞു.

 

ADVERTISEMENT