ദുബായ് ∙ വിനോദസഞ്ചാരികളുടെ പ്രിയനഗരമായ ദുബായിൽ ഇനി ഉല്ലാസകാലം. കൂടുതൽ രാജ്യങ്ങളിൽ നിന്നുള്ളവരെ വരവേൽക്കാൻ ഉല്ലാസകേന്ദ്രങ്ങളും താമസമേഖലകളും ഒരുങ്ങുന്നു......

ദുബായ് ∙ വിനോദസഞ്ചാരികളുടെ പ്രിയനഗരമായ ദുബായിൽ ഇനി ഉല്ലാസകാലം. കൂടുതൽ രാജ്യങ്ങളിൽ നിന്നുള്ളവരെ വരവേൽക്കാൻ ഉല്ലാസകേന്ദ്രങ്ങളും താമസമേഖലകളും ഒരുങ്ങുന്നു......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ വിനോദസഞ്ചാരികളുടെ പ്രിയനഗരമായ ദുബായിൽ ഇനി ഉല്ലാസകാലം. കൂടുതൽ രാജ്യങ്ങളിൽ നിന്നുള്ളവരെ വരവേൽക്കാൻ ഉല്ലാസകേന്ദ്രങ്ങളും താമസമേഖലകളും ഒരുങ്ങുന്നു......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ വിനോദസഞ്ചാരികളുടെ പ്രിയനഗരമായ ദുബായിൽ ഇനി ഉല്ലാസകാലം. കൂടുതൽ രാജ്യങ്ങളിൽ നിന്നുള്ളവരെ വരവേൽക്കാൻ ഉല്ലാസകേന്ദ്രങ്ങളും താമസമേഖലകളും ഒരുങ്ങുന്നു. എക്സ്പോയ്ക്കു ശേഷം സന്ദർശകർ കൂടിയതോടെ ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ നിന്നടക്കമുള്ളവർ വരാൻ തയാറെടുക്കുകയാണ്.

ഇന്ത്യക്കാർക്കു പുറമേ കിഴക്കൻ യൂറോപ്പ്, യുഎസ്, ആഫ്രിക്ക, ലാറ്റിനമേരിക്കൻ രാജ്യങ്ങളായ ബ്രസീൽ, കൊളംബിയ, ബൊളീവിയ, അർജന്റീന, മെക്സിക്കോ എന്നിവിടങ്ങളിൽ നിന്നുള്ളവ സന്ദർശകർ കൂടുകയാണ്. കോവിഡ് ഭീഷണി തുടരുന്ന ചൈനയിൽ നിന്നു മാത്രമാണ് കുറവ്. യുദ്ധ സാഹചര്യത്തിലും റഷ്യൻ സന്ദർശകർക്കു കുറവില്ല.

ചിത്രം കടപ്പാട്: വാം.
ADVERTISEMENT

കുറഞ്ഞ ദൂരവും, സുരക്ഷിതത്വവും  കേരളത്തിലെ ഉൾപ്പെടെ ലോകത്തിലെ ഏതു ഭക്ഷണവും ലഭിക്കുമെന്നതും ഇന്ത്യക്കാരെ ദുബായിലേക്ക് ആകർഷിക്കുന്ന പ്രധാന ഘടകങ്ങളാണ്. ബന്ധുക്കളും സുഹൃത്തുക്കളും യുഎഇയിലുണ്ടെന്നതും പ്രത്യേകതയാണ്.

വിനോദസഞ്ചാര സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്താൻ ഗ്രാമീണ മേഖലകൾ കേന്ദ്രീകരിച്ച്  പദ്ധതികൾ തുടങ്ങാൻ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ ചേർന്ന ദുബായ് കൗൺസിൽ യോഗം കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു.

ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ പങ്കെടുത്ത അറേബ്യൻ ട്രാവൽ മാർക്കറ്റ് വൻവിജയമായതും പ്രതീക്ഷിച്ചതിലുമപ്പുറം കമ്പനികളും സന്ദർശകരുമെത്തിയതും ടൂറിസം കമ്പനികൾക്ക് പ്രതീക്ഷ നൽകുന്നു.

3 മാസം, 40 ലക്ഷം സന്ദർശകർ

ADVERTISEMENT

ദുബായിൽ ഈ വർഷം ആദ്യപാദം 40 ലക്ഷം സന്ദർശകർ എത്തിയതായി  ഡിപ്പാർട്മെന്റ് ഓഫ് ടൂറിസം ആൻഡ് കൊമേഴ്സ് മാർക്കറ്റിങ് ചീഫ് എക്സിക്യൂട്ടീവ് ഇസാം കാസിം പറഞ്ഞു. കഴിഞ്ഞവർഷം ഇതേ കാലയളവിനെക്കാൾ 214% വർധന.

ഹോട്ടലിൽ താമസിക്കുന്നവരുടെ എണ്ണത്തിലും വർധനയുണ്ട്. 2021 ജനുവരിയിൽ 711 ഹോട്ടലുകളായിരുന്നെങ്കിൽ ഈ വർഷം ജനുവരി ആയപ്പോഴേക്കും 759 ആയി. ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയ യാത്രക്കാരുടെ എണ്ണത്തിൽ 12.7% വർധന രേഖപ്പെടുത്തി. എണ്ണയിതര വ്യാപാരത്തിൽ 2020നെ അപേക്ഷിച്ച് 27% വർധന. 

2025ൽ 2.5 കോടി പേർ എത്തുമോ? 

2025 ആകുമ്പോഴേക്കും ദുബായ് പ്രതീക്ഷിക്കുന്നത് 2.5 കോടിയിലേറെ സന്ദർശകരെ. സന്ദർശകരുടെ എണ്ണത്തിൽ നിലവിലുള്ള നാലാം സ്ഥാനത്തു നിന്ന് ഒന്നാമതെത്തുകയാണ് ലക്ഷ്യം. ബാങ്കോക്ക്, ലണ്ടൻ, പാരിസ് എന്നിവയാണ് ഒന്നു മുതൽ 3 വരെയുള്ള നഗരങ്ങൾ. പുതിയ വീസകളും നിലവിലുള്ള വീസകളിൽ വൻ ഇളവുകളും പ്രഖ്യാപിച്ചതും വിനോദസഞ്ചാര മേഖലയ്ക്കു നേട്ടമായി.

ADVERTISEMENT

വേനലിലും സന്ദർശകരെ ആകർഷിക്കാൻ നഗരം സജ്ജമായി. വേനൽക്കാല മേളയായ ദുബായ് സമ്മർ സർപ്രൈസസ്, ഈദ് ഇൻ ദുബായ്, ദുബായ് സഫാരി, ദുബായ് ഫുഡ് ഫെസ്റ്റിവൽ, മർമൂം ഒട്ടകയോട്ട മത്സരം എന്നിവ സന്ദർശകരെ ആകർഷിക്കുന്നു. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ റോഡ് ഷോയും മറ്റു പ്രദർശനമേളകളും നടത്തുന്നുണ്ട്.  

ചുരുങ്ങിയ ചെലവിൽ താമസ കേന്ദ്രങ്ങൾ

Photo credit :Rasto SK/ Shutterstock.com

നഗരത്തിൽ കൂടുതൽ ഹോട്ടലുകളും അപാർട്മെന്റുകളും നിർമിക്കും. നക്ഷത്ര ഹോട്ടലുകൾക്കു പുറമേ സാധാരണക്കാർക്കിണങ്ങിയ താമസകേന്ദ്രങ്ങളുമൊരുക്കും. നഗരത്തിലെ ഹോട്ടലുകളിൽ നിലവിൽ 1.5 ലക്ഷം മുറികളാണുള്ളത്. പല ഹോട്ടൽ ഗ്രൂപ്പുകളും കൂടുതൽ മുറികളും സൌകര്യങ്ങളും ഒരുക്കിവരികയാണ്. 2025ൽ പുതിയ ഹോട്ടലുകൾ പൂർത്തിയാകും.