ദുബായ് ∙ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ യുഎഇ പ്രസിഡന്റായപ്പോൾ കോട്ടയം സ്വദേശി അരുണിനും കുടുംബത്തിനും ആഹ്ലാദനിമിഷമായി. കാരണം മറ്റൊന്നുമല്ല, രണ്ടു വർഷം മുൻപ് ഇതേ മാസമാണ് അരുണിനെത്തേടി ഷെയ്ഖ് മുഹമ്മദിന്റെ ഫോൺവിളിയെത്തിയത്.......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ യുഎഇ പ്രസിഡന്റായപ്പോൾ കോട്ടയം സ്വദേശി അരുണിനും കുടുംബത്തിനും ആഹ്ലാദനിമിഷമായി. കാരണം മറ്റൊന്നുമല്ല, രണ്ടു വർഷം മുൻപ് ഇതേ മാസമാണ് അരുണിനെത്തേടി ഷെയ്ഖ് മുഹമ്മദിന്റെ ഫോൺവിളിയെത്തിയത്.

അബുദാബി ഷഹാമയിലെ അൽ റഹ്ബ ആശുപത്രിയിൽ നഴ്സായ കോട്ടയം മീനടം പുല്ലിക്കോട്ട് അരുൺ ഈപ്പന് കോവിഡ് കാലത്തെ തിരക്കേറിയ ജോലിക്കിടയിൽ ലഭിച്ച സന്തോഷ മുഹൂർത്തങ്ങളായിരുന്നു അത്. "എന്തൊക്കെയുണ്ട് സുഹൃത്തേ വിശേഷം. കുടുംബം എന്തു പറയുന്നു. താങ്കളെപ്പോലുള്ളവരെ ഒപ്പം ലഭിച്ചത് ഞങ്ങൾ ഭാഗ്യമായി കരുതുന്നു"” എന്നായിരുന്നു ഷെയ്ഖ് മുഹമ്മദിന്റെ വാക്കുകൾ.

ADVERTISEMENT

തുടർന്ന് ജോലിയുടെ രീതികളെക്കുറിച്ചും രോഗികൾക്കു പകർന്നു നൽകുന്ന ആത്മവിശ്വാസത്തെക്കുറിച്ചും വിശദീകരിച്ച അരുൺ ഇതുപോലൊരു ജോലിക്ക് അവസരം നൽകിയ ഈ രാജ്യത്തോടും ദൈവത്തോടും നന്ദി പറയുന്നതായും പറഞ്ഞു. വളരെ വികാരവായ്പോടെയാണ് ഷെയ്ഖ് മുഹമ്മദ് അത് ശ്രവിച്ചത്.

ഷെയ്ഖ് മുഹമ്മദിന്റെ അന്നത്തെ ഫോൺവിളി ആയുസ്സിലെ മഹാഭാഗ്യമാണെന്നും റൂളർ ഓഫ് സിംപ്ലിസിറ്റി ആയ അദ്ദേഹത്തിന് നല്ല ഭരണം നടത്താനുള്ള ആരോഗ്യവും ദീർഘായുസ്സും ദൈവം നൽകട്ടേയെന്നും അരുൺ പറഞ്ഞു. ഭാര്യ ജാനിസിനും മക്കളായ മാർക്ക്, മരിയ എന്നിവർക്കും ഷെയ്ഖ് മുഹമ്മദിനെക്കുറിച്ച് പറയാൻ നൂറുനാവാണ്.