ദുബായ്∙കുടുംബവഴക്കിനെ തുടർന്ന് ഇന്ത്യയിൽ നിന്ന് അമ്മയോടൊപ്പം ദുബായിലെത്തിയ അഞ്ചുവയസ്സുകാരനായ മകനെ 10 മാസത്തിനു ശേഷം ദുബായ് പൊലീസ് പിതാവിനോടൊപ്പം ഒന്നിപ്പിച്ചു. കുട്ടിക്കു വിഷമമുണ്ടാക്കാത്ത വിധം മാതാപിതാക്കളുടെ വഴക്കിനു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙കുടുംബവഴക്കിനെ തുടർന്ന് ഇന്ത്യയിൽ നിന്ന് അമ്മയോടൊപ്പം ദുബായിലെത്തിയ അഞ്ചുവയസ്സുകാരനായ മകനെ 10 മാസത്തിനു ശേഷം ദുബായ് പൊലീസ് പിതാവിനോടൊപ്പം ഒന്നിപ്പിച്ചു. കുട്ടിക്കു വിഷമമുണ്ടാക്കാത്ത വിധം മാതാപിതാക്കളുടെ വഴക്കിനു പരിഹാരമുണ്ടാക്കാനും ദുബായ് പൊലീസ് ശ്രമം നടത്തുന്നതായി നായിഫ് പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രി. ഡോ താരിഖ് മുഹമ്മദ് നൂർ തഹ്‌ലക് പറഞ്ഞു. 

ADVERTISEMENT

യുവദമ്പതികൾ മകനോടൊപ്പം ഇന്ത്യയിൽ ഒരുമിച്ചു താമസിച്ചുവരികയായിരുന്നു. എന്നാൽ ഭർത്താവുമായുള്ള തർക്കത്തെ തുടർന്നു മകനെയും കൂട്ടി ഭാര്യ ദുബായിൽ എത്തി. പിതാവ് ഷാദ് ഹുസൈൻ മകനെ കാണാൻ കൊതിച്ചെങ്കിലും ദുബായിൽ എത്താൻ ഇദ്ദേഹത്തിനു സാമ്പത്തിക ശേഷിയില്ലായിരുന്നു. യുവാവുമായി സംസാരിക്കാനോ ആശയവിനിമയം നടത്താനോ ഭാര്യ വിസമ്മതിക്കുകയും ചെയ്തു.10 മാസത്തിനു ശേഷം  ഷാദ് ഹുസൈൻ സാമ്പത്തികമായി സ്ഥിരത കൈവരിക്കുകയും തന്റെ കുഞ്ഞിനെ കാണാൻ യുഎഇയിലേക്കു വരാൻ തീരുമാനിക്കുകയുമായിരുന്നു.   

ADVERTISEMENT

ദാമ്പത്യം പ്രശ്നം കുട്ടികളെ ബാധിക്കരുത്  

ADVERTISEMENT

താനുമായുള്ള തർക്കത്തിൽ കുട്ടിയെ ഉൾപ്പെടുത്തരുതെന്നു ഭാര്യയെ ബോധ്യപ്പെടുത്താൻ ഷാദ് ഹുസൈൻ ഭാര്യാപിതാവിന്റെ സഹായം തേടുകയും അദ്ദേഹം തന്റെ മകളുടെ മനസ്സ് മാറ്റാൻ പരമാവധി ശ്രമിക്കുകയും ചെയ്തു. പക്ഷേ, യുവതി ഒത്തുതീർപ്പിനു തയാറായില്ല. തുടർന്നു ദുബായ് പൊലീസിന്റെ സഹായം തേടാൻ ഭാര്യാപിതാവ് തീരുമാനിച്ചു. പൊലീസ് യുവതിയെ ബന്ധപ്പെടുകയും ഷാദ് ഹുസൈനെ മകനെ കാണാൻ അവസരമൊരുക്കുന്നതിൽ വിജയിക്കുകയും ചെയ്തു.

ഹൃദയഹാരിയായ പുനഃസമാഗമം

യുവാവും മകനും തമ്മിലുള്ള പുനഃസ്സമാഗമം ഹൃദയഹാരിയായിരുന്നു.  ഈ അവകാശം ശരിഅത്ത് നിയമങ്ങൾ ഉറപ്പുനൽകുന്നതാണെന്നു പൊലീസ് ഓർമിപ്പിച്ചു. കുട്ടികളുടെ അവകാശങ്ങൾ മാനിക്കപ്പെടേണ്ടതുണ്ടെന്നും അവർ ഒരിക്കലും കുടുംബ തർക്കങ്ങളിൽ ഉൾപ്പെടേണ്ടവരല്ലെന്നും തങ്ങൾ യുവതിയെ ബോധ്യപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചുള്ള യുഎഇയുടെ ഫെഡറൽ നിയമ (വദീമ നിയമം) പ്രകാരം മാതാപിതാക്കൾ അവരുടെ കുട്ടികളുടെ അവകാശങ്ങളെ മാനിക്കാൻ ബാധ്യസ്ഥരാണെന്നും അറിയിച്ചു. ദുബായ് പൊലീസിന്റെ ശ്രമങ്ങൾക്കു ഷാദ് ഹുസൈൻ നന്ദി പറഞ്ഞു.