ദുബായ്∙ മുനിസിപ്പാലിറ്റിയുമായി സഹകരിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) ജുമൈറ ബീച്ചിലെ അടയാളങ്ങളിൽ മാറ്റങ്ങൾ കൊണ്ടുവന്നു.

ദുബായ്∙ മുനിസിപ്പാലിറ്റിയുമായി സഹകരിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) ജുമൈറ ബീച്ചിലെ അടയാളങ്ങളിൽ മാറ്റങ്ങൾ കൊണ്ടുവന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ മുനിസിപ്പാലിറ്റിയുമായി സഹകരിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) ജുമൈറ ബീച്ചിലെ അടയാളങ്ങളിൽ മാറ്റങ്ങൾ കൊണ്ടുവന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ മുനിസിപ്പാലിറ്റിയുമായി സഹകരിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) ജുമൈറ ബീച്ചിലെ അടയാളങ്ങളിൽ മാറ്റങ്ങൾ കൊണ്ടുവന്നു. ബീച്ചിൽ അവതരിപ്പിച്ച പുതിയ മാറ്റങ്ങളും പുതിയ സൈക്ലിങ്, ഇ-സ്കൂട്ടർ ട്രാക്കുകളും പെട്ടെന്നു തിരിച്ചറിയുന്നതിനാണ് ഇതു ചെയ്യുന്നത്. 

വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ ബീച്ചിന്റെ പുതിയ ഐഡന്റിറ്റി വർധിപ്പിക്കുന്നതിനാണ് അടയാളങ്ങൾ മാനദണ്ഡമാക്കിയിരിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. 84 അടയാളങ്ങളാണു പരിഷ്കരിച്ചത്. പുതിയ അടയാളങ്ങൾക്ക് ആധുനിക രൂപകൽപനയും വ്യത്യസ്തമായ നിറങ്ങളുമാണുള്ളത്. ജോഗിങ്, സൈക്ലിങ് ട്രാക്കുകൾ, ബീച്ച് സൗകര്യങ്ങൾ, നിശ്ചയദാർഢ്യമുള്ള ആളുകളുമായി ബന്ധപ്പെട്ട മറ്റ് 60 വ്യത്യസ്ത അടയാളങ്ങൾ എന്നിവ പരിഷ്ക്കരണത്തിൽ ഉൾപ്പെടുന്നു. ലോകോത്തര നിലവാരത്തിൽ ഏകീകൃതവും സംയോജിതവും സുസ്ഥിരവുമായ റോഡ് സംവിധാനങ്ങൾ ഉറപ്പാക്കാനുള്ള ആർടിഎയുടെ ശ്രമങ്ങളുടെ ഭാഗമാണ് ഈ മാറ്റം. വിവിധ വിഭാഗങ്ങൾക്കു സന്തോഷം നൽകുന്നതും സുരക്ഷയും പാരിസ്ഥിതിക സുസ്ഥിരതയും വർധിപ്പിക്കുന്നതുമായ സേവനങ്ങൾ നൽകാനും ലക്ഷ്യമിടുന്നു.

ADVERTISEMENT

മാർഗനിർദേശങ്ങൾ

ഇ-സ്കൂട്ടർ ഉപയോഗത്തിനും സൈക്ലിങ് ട്രാക്കുകൾക്കുമുള്ള പുതിയ നിർദ്ദേശ ചിഹ്നങ്ങൾ അനുസരിച്ചു വേണം യാത്ര ചെയ്യാൻ. മണിക്കൂറിൽ 20 കിലോമീറ്ററാണ് പരമാവധി വേഗ പരിധി. സൈക്കിൾ ചവിട്ടുന്നതിനു കുറഞ്ഞ പ്രായം 12 , ഇ-സ്കൂട്ടറുകൾ ഓടിക്കാനുമുള്ള ഏറ്റവും കുറഞ്ഞ പ്രായം 16 ആണെന്നും അറിയിച്ചു. സംരക്ഷിത ഹെൽമെറ്റും ഉചിതമായ ഗിയറും നിർബന്ധം. ഇരട്ട ഹെഡ്‌സെറ്റുകൾ ധരിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുന്നതിന്റെ പ്രാധാന്യവും അടയാളങ്ങൾ ഊന്നിപ്പറയുന്നു. കാൽനട ക്രോസിങ്ങുകൾ മുറിച്ചുകടക്കുമ്പോൾ അശ്രദ്ധമായി വാഹനമോടിക്കുക, ഇറങ്ങുക, അസന്തുലിതാവസ്ഥ ഉണ്ടാക്കുന്ന ഒന്നും കൊണ്ടുപോകാതിരിക്കുക എന്നിവയും  ചൂണ്ടിക്കാണിക്കുന്നു. കൂടാതെ, സീറ്റുള്ള ഇ-സ്‌കൂട്ടറുകളും മോട്ടോർ സൈക്കിളുകളും നിയുക്ത ട്രാക്കിൽ ബീ അനുവദനീയമല്ലെന്നും പറഞ്ഞു.

ADVERTISEMENT

തുടക്കക്കാരും കുട്ടികളും നീന്തുന്നത് ഒഴിവാക്കണം. പ്രത്യേകം അടയാളപ്പെടുത്തിയ സ്ഥലങ്ങളിൽ മാത്രം നീന്തണം. ലൈഫ് ഗാർഡുകളുടെ നിർദ്ദേശങ്ങൾ പാലിക്കുന്നതിനു പുറമേ, നീന്തൽക്കാർ പകൽ സമയത്തും അനുയോജ്യമായ കാലാവസ്ഥയിലും നീന്താൻ ശ്രദ്ധിക്കണമെന്നും അറിയിച്ചു.