അബുദാബി∙ വേനൽചൂടിനും പഠന ചൂടിനും താൽക്കാലിക വിരാമമിട്ട് മധ്യവേനൽ അവധിക്ക് യുഎഇയിലെ സ്കൂളുകൾ ഇന്നലെ അടച്ചു.....

അബുദാബി∙ വേനൽചൂടിനും പഠന ചൂടിനും താൽക്കാലിക വിരാമമിട്ട് മധ്യവേനൽ അവധിക്ക് യുഎഇയിലെ സ്കൂളുകൾ ഇന്നലെ അടച്ചു.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ വേനൽചൂടിനും പഠന ചൂടിനും താൽക്കാലിക വിരാമമിട്ട് മധ്യവേനൽ അവധിക്ക് യുഎഇയിലെ സ്കൂളുകൾ ഇന്നലെ അടച്ചു. അബുദാബിയിലെ ചില സ്കൂളുകൾ ഇന്ന് ഓപ്പൺ ഹൗസ് തീരുന്നതോടെ അടയ്ക്കും. ഈ മാസം 4 മുതലാണ് ഔദ്യോഗിക അവധി ആരംഭിക്കുന്നത്. ഓഗസ്റ്റ് 29ന് സ്കൂളുകൾ തുറക്കും.

കോവിഡ് അകറ്റിയ 2 വർഷത്തിനുശേഷം നാട്ടിലേക്ക് പോകുന്നതിന്റെ ആവേശത്തിലായിരുന്നു പല വിദ്യാർഥികളും. ഇതിനിടെ ടിസി വാങ്ങി മറ്റു സ്കൂളുകളിലേക്കും മാറുന്നവർ നിറകണ്ണുകളോടെ കൂട്ടുകാരോട് യാത്ര പറഞ്ഞു.  ഇതേസമയം ചില സ്കൂളുകളിൽ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ കുട്ടികൾക്ക് ഏതാനും ആഴ്ചകളിൽ വെർച്വൽ സ്പെഷൽ ക്ലാസുകൾ തുടരും.

ADVERTISEMENT

 ഏപ്രിലിൽ വിദ്യാഭ്യാസ വർഷം ആരംഭിച്ച ഗൾഫിലെ ഇന്ത്യൻ സ്കൂളു‍കൾ പാദവർഷ പരീക്ഷയും ഫലപ്രഖ്യാപനവും കഴിഞ്ഞാണ് 2 മാസത്തേക്ക് അടയ്ക്കുന്നത്. പ്രാദേശിക, വിദേശ സിലബസിലുള്ള സ്കൂളുകൾ വാർഷിക പരീക്ഷ കഴിഞ്ഞ് അടയ്ക്കും. ഇവർക്ക് സെപ്റ്റംബറിൽ പുതിയ അധ്യയനം തുടങ്ങും. ഇന്ത്യൻ സ്കൂളുകൾ രണ്ടാം ടേം പഠനം തുടരും.

കോവി‍ഡ് മൂലം കഴിഞ്ഞ 2 വർഷവും നാട്ടിലേക്കു പോകാൻ സാധിക്കാത്ത മലയാളി കുടുംബങ്ങളിൽ പകുതിയിലേറെയും അവധിക്കു നാട്ടിലെത്തും. എന്നാൽ വർധിച്ച വിമാന ടിക്കറ്റ് താങ്ങാനാവതെ ഇവിടെ തുടരുന്ന കുടുംബങ്ങളും ഏറെ.