ദോഹ∙ ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി), അറബ് രാജ്യങ്ങളിൽ നിന്ന് മേയ് മാസത്തിൽ ഖത്തറിൽ എത്തിയ സന്ദർശകരുടെ എണ്ണത്തിൽ ഗണ്യമായ വർധന......

ദോഹ∙ ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി), അറബ് രാജ്യങ്ങളിൽ നിന്ന് മേയ് മാസത്തിൽ ഖത്തറിൽ എത്തിയ സന്ദർശകരുടെ എണ്ണത്തിൽ ഗണ്യമായ വർധന......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ∙ ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി), അറബ് രാജ്യങ്ങളിൽ നിന്ന് മേയ് മാസത്തിൽ ഖത്തറിൽ എത്തിയ സന്ദർശകരുടെ എണ്ണത്തിൽ ഗണ്യമായ വർധന. മേയിൽ എത്തിയ 1,66,090 സന്ദർശകരിൽ 54 ശതമാനം പേരും ജിസിസിയിൽ നിന്നും 6 ശതമാനം പേർ മറ്റ് അറബ് രാജ്യങ്ങളിൽ നിന്നുമാണ്.

ADVERTISEMENT

ജിസിസി രാജ്യങ്ങളിൽ നിന്ന് 90, 309, അറബ് രാജ്യങ്ങളിൽ നിന്ന് 9,802 സന്ദർശകരുമാണ് എത്തിയത്. കഴിഞ്ഞ വർഷം മെയിൽ 6,874 സന്ദർശകരാണ് ജിസിസിയിൽ നിന്നെത്തിയത്. ഈ വർഷം ഏപ്രിലിൽ 30,258 പേരും ജിസിസിയിൽ നിന്നെത്തിയിരുന്നു.  ഉയർന്ന കോവിഡ് വാക്‌സിനേഷൻ തോതും കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുമാണ് യാത്രകൾ വർധിക്കാനും സന്ദർശകരുടെ എണ്ണം കൂടാനും കാരണം.

ADVERTISEMENT

സന്ദർശകരുടെ എണ്ണത്തിൽ 2021 മേയിലേക്കാൾ വർഷാടിസ്ഥാനത്തിൽ 869 ശതമാനമാണ് വർധന. 17,140 പേരാണ് കഴിഞ്ഞ വർഷം ഇതേ മാസം 

 രാജ്യത്തെത്തിയത്. രാജ്യത്തെത്തിയ മൊത്തം സന്ദർശകരിൽ 74,744 പേർ വിമാനങ്ങളിലും 81,426 പേർ കര അതിർത്തിയിലൂടെയും 10,100 പേർ സമുദ്ര മാർഗവും എത്തിയവരാണെന്ന് പ്ലാനിങ്-സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റിയുടെ പ്രതിമാസ ബുള്ളറ്റിനിൽ വ്യക്തമാക്കി.

ADVERTISEMENT

സന്ദർശകരിൽ 29,824 പേർ ഏഷ്യൻ രാജ്യങ്ങളിൽ നിന്നും 2,177 പേർ ആഫ്രിക്ക, 25,294 പേർ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുമാണെത്തിയത്. അബു സമ്ര അതിർത്തിയിലൂടെ കഴിഞ്ഞ ഈദുൽ ഫിത്ർ അവധി ദിനങ്ങളിൽ രാജ്യത്തിനകത്തേക്കും പുറത്തേക്കുമായി 62, 628 വാഹനങ്ങളാണ് കടന്നു പോയതെന്ന് കസ്റ്റംസ് ജനറൽ അതോറിറ്റിയും നേരത്തെ വ്യക്തമാക്കിയിരുന്നു.

നവംബർ-ഡിസംബർ മാസങ്ങളിൽ ഫിഫ ലോകകപ്പ് നടക്കുന്നതിനാൽ വരും മാസങ്ങളിൽ ഖത്തറിലേക്ക് എത്തുന്ന സന്ദർശകരുടെ എണ്ണം ഇനിയും വർധിക്കും.