ദോഹ∙ കുഞ്ഞു ലൈബയുടെ ഭാവന ആകാശത്തോളം വളർന്നപ്പോൾ തേടി വന്നത് ഗിന്നസ് വേൾഡ് റെക്കോർഡ്. പുസ്തക പരമ്പര പ്രസിദ്ധീകരിക്കുന്ന ലോകത്തെ ഏറ്റവും പ്രായംകുറഞ്ഞ വനിത എന്ന വിഭാഗത്തിലാണ് ഖത്തർ ഒലിവ് ഇന്റർനാഷനൽ സ്കൂളിലെ ആറാം തരം വിദ്യാർഥിനിയായ കോഴിക്കോട് നാദാപുരം സ്വദേശി ലൈബ അബ്ദുൽ ബാസിത് (11)നേട്ടങ്ങളുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ∙ കുഞ്ഞു ലൈബയുടെ ഭാവന ആകാശത്തോളം വളർന്നപ്പോൾ തേടി വന്നത് ഗിന്നസ് വേൾഡ് റെക്കോർഡ്. പുസ്തക പരമ്പര പ്രസിദ്ധീകരിക്കുന്ന ലോകത്തെ ഏറ്റവും പ്രായംകുറഞ്ഞ വനിത എന്ന വിഭാഗത്തിലാണ് ഖത്തർ ഒലിവ് ഇന്റർനാഷനൽ സ്കൂളിലെ ആറാം തരം  വിദ്യാർഥിനിയായ കോഴിക്കോട് നാദാപുരം സ്വദേശി ലൈബ അബ്ദുൽ ബാസിത് (11)നേട്ടങ്ങളുടെ പട്ടികയിൽ പ്രവേശിച്ചത്.

ഒാർഡർ ഒാഫ് ദ് ഗാലക്സി എന്നാണ് ഫാന്റസി നോവൽ പരമ്പരയുടെ പേര്.  ഇതിൽ ആദ്യ ഭാഗം ദ് വാർ ഫോർ ദ് സ്റ്റോളൻ ബോയ് കഴിഞ്ഞ വർഷം ജൂലൈയിലാണു  പ്രസിദ്ധീകരിച്ചത്. ദ് സ്നോ ഫ്ലെയ്ക് ഒാഫ് ലൈഫ് (2021 ഒാഗസ്റ്റ്),  ദ് ബുക് ഒാഫ് ലെജൻഡ്സ്(2022)  എന്നിവയാണ് യഥാക്രമം രണ്ടും മൂന്നും ഭാഗങ്ങൾ. ആദ്യ ഭാഗം ആമസോൺ ഒാൺലൈനും രണ്ടാം ഭാഗം തവാസുലിനു കീഴിലുള്ള ലുലു ഇന്റർനാഷനൽ ഒാൺലൈനും പുനഃപ്രസിദ്ധീകരിച്ചു. മൂന്നാം ഭാഗം പുറത്തിറക്കിയത് കോഴിക്കോട്ടെ ലിപി ബുക്സാണ്. 

ADVERTISEMENT

കവിയും പ്രഭാഷകനുമായ കെ.ജയകുമാർ ആണു മൂന്നാം ഭാഗത്തിന് അവതാരിക എഴുതിയത്. മൂന്നാം ഭാഗത്തിനോടൊപ്പം ആദ്യ രണ്ടു ഭാഗങ്ങളുടെ സെക്കൻഡ് എഡിഷനും ലിപി പുറത്തിറക്കി. നാലാം ഭാഗത്തിന്റെ എഴുത്തുപുരയിലാണെന്നു ലൈബ മനോരമ ഒാൺലൈനിനോട് പറഞ്ഞു.

ചെറിയ കുട്ടിയായിരിക്കുമ്പോൾ തന്നെ ലൈബ എഴുത്തിന്റെ ലോകത്തു മുഴുകിയിരുന്നു. ചെറുകഥകളാണ് ആദ്യം എഴുതിയിരുന്നത്. 10 വയസായിരിക്കുമ്പോഴാണ് ആദ്യത്തെ രണ്ടു നോവലുകൾ പുറത്തിറങ്ങിയത്. അതും അടുത്തടുത്ത മാസങ്ങളിൽ രണ്ടിനും വായനക്കാർ മികച്ച സ്വീകരണം നൽകി. മൂന്നാം ഭാഗവും നന്നായി വായിക്കപ്പെട്ടപ്പോൾ നാലാം ഭാഗത്തിന്റെ രചനയിലേക്ക് ആവേശപൂർവം പ്രവേശിക്കുകയായിരുന്നു.  

ADVERTISEMENT

ബഹിരാകാശ യാത്രക്കിടെയുള്ള സംഭവ വികാസങ്ങൾ

ഒലിവര്‍ ആര്‍തര്‍ ബ്ലൂ, മൈക് ഗിബ്ലസ് ബ്ലൂ, അവേരി ജോണ്‍ ബ്ലൂ, ഒലീവിയ മേരി ബ്ലൂ എന്നീ നാലു കൂട്ടുകാർ നടത്തുന്ന ബഹിരാകാശ യാത്രക്കിടെ ഒരാളെ അജ്ഞാതർ തട്ടിക്കൊണ്ടുപോകുന്നതും ആ കൂട്ടുകാരനെ രക്ഷപ്പെടുത്താൻ മറ്റുള്ളവർ നടത്തുന്ന ശ്രമങ്ങളുമാണ് ഓര്‍ഡര്‍ ഓഫ് ദ ഗാലക്‌സി എന്ന നോവല്‍ പരമ്പരയിലൂടെ ലൈബ പറയുന്നത്. 

ADVERTISEMENT

ഹാരി പോട്ടര്‍ പരമ്പരകളുടെ എഴുത്തുകാരി ജെ.കെ. റൗളിങ്ങിനെ പോലെ ലൈബയുടെ മനസിലും ഫാൻ്റസി ലോകത്തെ തീരാത്ത ഭാവനകൾ ചിറകടിച്ചുകൊണ്ടേയിരിക്കുന്നു. ഭാവനയുടെ അദൃശ്യമായ ചിറകുകള്‍ ഉള്ള പെണ്‍കുട്ടിയെന്നാണ് എഴുത്തുകാരനും മുന്‍ ചീഫ് സെക്രട്ടറിയുമായ കെ. ജയകുമാര്‍ അവതാരികയില്‍ ലൈബയെ വിശേഷിപ്പിക്കുന്നത്.

ഖത്തര്‍ എനര്‍ജി ഉദ്യോഗസ്ഥനായ മയ്യഴി പെരിങ്ങാടി സ്വദേശി അബ്ദുൽ ബാസിതിന്റെയും നാദാപുരം പാറക്കടവിലെ തസ്‌നീം മുഹമ്മദിന്റെയും മകളാണ് ലൈബ. 

English Summary : Kozhikode native Laiba Abdul Basith enters Guiness World Records for the youngest person to publish a novel series