ദോഹ∙ഖത്തറിലെ കമ്യൂണിറ്റുകൾക്കിടയിൽ റിപ്പോർട്ട് ചെയ്യുന്ന കോവിഡ് പോസിറ്റീവ് കേസുകളുടെ പ്രതിദിന ശരാശരി 857 ആയി ഉയർന്നു. വിദേശയാത്ര കഴിഞ്ഞെത്തിയവർക്കിടയിലെ പ്രതിദിന ശരാശരി 133 ആണ്. കോവിഡ് മുക്തരാകുന്നവരുടേത് 608 ആണ്.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ∙ഖത്തറിലെ കമ്യൂണിറ്റുകൾക്കിടയിൽ റിപ്പോർട്ട് ചെയ്യുന്ന കോവിഡ് പോസിറ്റീവ് കേസുകളുടെ പ്രതിദിന ശരാശരി 857 ആയി ഉയർന്നു. വിദേശയാത്ര കഴിഞ്ഞെത്തിയവർക്കിടയിലെ പ്രതിദിന ശരാശരി 133 ആണ്. കോവിഡ് മുക്തരാകുന്നവരുടേത് 608 ആണ്. ദിവസേന ശരാശരി 29 പേരാണ് ആശുപത്രിയിൽ പ്രവേശിക്കുന്നത്. പൊതുജനാരോഗ്യ മന്ത്രാലയം പുറത്തിറക്കിയ വാരാന്ത്യ കോവിഡ് റിപ്പോർട്ടിലാണ് പ്രതിദിന ശരാശരി കേസുകളുടെ എണ്ണം വിശദമാക്കിയത്.

ജൂലൈ 11 മുതൽ 17 വരെയുള്ള കണക്കുകൾ അടിസ്ഥാനമാക്കിയാണിത്. അതേസമയം കഴിഞ്ഞ ഒരാഴ്ചക്കിടെ പുതിയ മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം ഇന്നലെ വിദേശങ്ങളിൽ നിന്നെത്തിയ 199 പേർക്കുൾപ്പെടെ 1,293 പേർക്ക് കൂടി കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതോടെ നിലവിലെ കോവിഡ് പോസിറ്റീവുകാരുടെ എണ്ണം 7,595 എത്തി. ഇന്നലെ 567 പേർ രോഗമുക്തരായി. ആശുപത്രിയിൽ കഴിയുന്നവരുടെ എണ്ണം 106 ആയി. ഇവരിൽ 6 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്. രാജ്യത്ത് ഇതുവരെ കോവിഡ് പോസിറ്റീവായ 3,96,344 പേരിൽ 3,88,069 പേരും സുഖം പ്രാപിച്ചു. മരണസംഖ്യ 680.