മക്ക∙ ഹജ് പൂർത്തിയാക്കി 9000 പേർ ഇതിനോടകം ജിദ്ദയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയതായി ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. മദീനയിലുള്ളവർ അടുത്ത ദിവസങ്ങളിൽ മടങ്ങും.......

മക്ക∙ ഹജ് പൂർത്തിയാക്കി 9000 പേർ ഇതിനോടകം ജിദ്ദയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയതായി ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. മദീനയിലുള്ളവർ അടുത്ത ദിവസങ്ങളിൽ മടങ്ങും.......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മക്ക∙ ഹജ് പൂർത്തിയാക്കി 9000 പേർ ഇതിനോടകം ജിദ്ദയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയതായി ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. മദീനയിലുള്ളവർ അടുത്ത ദിവസങ്ങളിൽ മടങ്ങും. മക്കയിലും മദീനയിലും കഴിയുന്ന ഇന്ത്യൻ തീർഥാടകർക്ക് അവരുടെ താമസ സ്ഥലങ്ങളിൽ തന്നെ വിമാന ചെക്ക് ഇൻ സൗകര്യവും ബാഗേജ് കൈമാറാനുള്ള സൗകര്യം ഇന്ത്യൻ ഹജ് കമ്മിറ്റി ഓഫിസ് ഒരുക്കി.

ADVERTISEMENT

ചെക്ക് ഇൻ നേരത്തെ പൂർത്തിയാക്കുന്ന ഹാജിമാർക്ക് ലഗേജിന്റെ ഭാരമോ ചെക്ക് ഇൻ തിരക്കോ ഇല്ലാതെ വിമാനത്താവളത്തിലേക്ക് പോകാം. ഏറ്റവും മികച്ച സൗകര്യങ്ങൾ ഇന്ത്യൻ ഹാജിമാർക്കായി ഇവിടെ ഒരുക്കിയിരുന്നത്. 79233 പേർ ഹജ് നിർവഹിച്ചു. 56,634 പേർ ഹജ് കമ്മിറ്റി വഴിയും 22549 പേർ വിവിധ ഹജ് ഗ്രൂപ്പു വഴിയുമാണ് എത്തിയത്.

ADVERTISEMENT

ഇന്ത്യൻ സംഘത്തിന് എല്ലാ സൗകര്യവും ഒരുക്കിയതിനു സൗദി ഭരണാധികാരി, കിരീടാവകാശി, ഹജ് ഉംറ മന്ത്രാലയം എന്നിവർക്ക് ഇന്ത്യൻ കോൺസുലേറ്റ് നന്ദി അറിയിച്ചു. ഹജ് കമ്മിറ്റി വഴി എത്തിയ മുഴുവൻ ആളുകളെയും ആദ്യമായി മദീന മർക്കസിയിൽ താമസിപ്പിക്കാനായത് ഇന്ത്യയുടെ നേട്ടമായി.

ADVERTISEMENT

തീർഥാടകർക്ക് ആവശ്യത്തിനു സ്ഥലം സൗകര്യവും മികച്ച ഭക്ഷണവും സൗദി ഉറപ്പാക്കിയിരുന്നു. മെഡിക്കൽ ജീവനക്കാർ ഉൾപ്പെടെ 350 പേരെയാണ് ന്യൂനപക്ഷകാര്യ മന്ത്രാലയം ഹജ് സേവനങ്ങൾക്കായി നിയോഗിച്ചിരുന്നത്. മക്കയിൽ 2 താൽക്കാലിക ആശുപത്രികളും മദീനയിൽ പ്രധാന ഡിസ്പെൻസറിയും  ഇന്ത്യ ഒരുക്കിയിരുന്നു.