ദുബായ് ∙ നായ്ക്കളെ സുന്ദരന്മാരാക്കാൻ നൂതന ഫിറ്റ്നസ് കേന്ദ്രം യുഎഇയിൽ ആദ്യമായി അബുദാബിയിൽ തുറന്നു. സ്വദേശി യുവാവ് മൻസൂർ അൽ ഹമ്മാദി തന്റെ 3 നായ്ക്കൾക്കായി തുറന്ന ജിമ്മിൽ മറ്റു നായ്ക്കൾക്കും വ്യായാമത്തിനെത്താം.......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ നായ്ക്കളെ സുന്ദരന്മാരാക്കാൻ നൂതന ഫിറ്റ്നസ് കേന്ദ്രം യുഎഇയിൽ ആദ്യമായി അബുദാബിയിൽ തുറന്നു. സ്വദേശി യുവാവ് മൻസൂർ അൽ ഹമ്മാദി തന്റെ 3 നായ്ക്കൾക്കായി തുറന്ന ജിമ്മിൽ മറ്റു നായ്ക്കൾക്കും വ്യായാമത്തിനെത്താം.

ADVERTISEMENT

മിനിറ്റിന് ഒരു ദിർഹമാണ് ഫീസ്. ആദ്യ ദിവസം ട്രെഡ്മില്ലിൽ 15 മിനിറ്റ് ഓടിക്കും. ഓരോ ആഴ്ചയും 5 മിനിറ്റ് വീതം കൂട്ടി മാസാവസാനം അകുമ്പോഴേക്കും അരമണിക്കൂർ ഓടിക്കും. വ്യായാമമുറകൾ വേറെയുമുണ്ട്. നായ്ക്കൾക്കു ചുണയുണ്ടാകണമെങ്കിൽ ദിവസവും 3 കിലോമീറ്ററെങ്കിലും ഓടണമെന്ന്  മൻസൂർ പറയുന്നു.

ADVERTISEMENT

രാജ്യത്തെ കാലാവസ്ഥയും ഉടമയുടെ തിരക്കും മൂലം ഇതു പ്രായോഗികമല്ല. ഇത്തരമൊരു സാഹചര്യത്തിലാണ് ഫിറ്റ്നസ് കേന്ദ്രം തുടങ്ങിയത്. വ്യായാമം തുടങ്ങി 2 മാസത്തിനുള്ളിൽ മാറ്റം കാണാം.  ഉന്മേഷം കൂടും. ഭക്ഷണം കഴിക്കാൻ മടികാണിക്കില്ലെന്നു മാത്രമല്ല, ചിട്ടയായ വ്യായാമത്തിലൂടെ അനുസരണക്കേടും മാറും.

ADVERTISEMENT

പ്രത്യേകമായി രൂപകൽപന ചെയ്ത 3 ട്രെഡ്മില്ലുകളാണ് ഇവിടെയുള്ളത്. ചെറിയ ഇനം നായ്ക്കൾക്കുള്ളതാണ് ഇതിലൊന്ന്. ശ്വാനന്മാരുമായി ധാരാളം പേർ എത്തുന്നതിനാൽ അബുദാബിയിൽ ഒരു പരിശീലനകേന്ദ്രം കൂടി തുറക്കാനാണ് തീരുമാനം.

ദുബായിലും ഘട്ടംഘട്ടമായി മറ്റ് ജിസിസി രാജ്യങ്ങളിലും ശാഖകൾ തുടങ്ങുമെന്നും വ്യക്തമാക്കി. കേന്ദ്രത്തിൽ ട്രെഡ്മിൽ ചാലഞ്ചും ആരംഭിച്ചു. ഈ മാസം 20വരെയുള്ള മത്സരത്തിൽ വിജയിക്കുന്ന നായ്ക്കൾക്ക് സമ്മാനങ്ങൾ നൽകും.