ദുബായ് ∙ വിനോദസഞ്ചാരികളുടെ വരവ് കൂടിയതോടെ യുഎഇ ഉല്ലാസമേഖലകളിൽ വൻതിരക്ക്. എക്സ്പോയ്ക്കു ശേഷവും വിവിധ രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരുടെ പ്രവാഹം തുടരുന്നു.......

ദുബായ് ∙ വിനോദസഞ്ചാരികളുടെ വരവ് കൂടിയതോടെ യുഎഇ ഉല്ലാസമേഖലകളിൽ വൻതിരക്ക്. എക്സ്പോയ്ക്കു ശേഷവും വിവിധ രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരുടെ പ്രവാഹം തുടരുന്നു.......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ വിനോദസഞ്ചാരികളുടെ വരവ് കൂടിയതോടെ യുഎഇ ഉല്ലാസമേഖലകളിൽ വൻതിരക്ക്. എക്സ്പോയ്ക്കു ശേഷവും വിവിധ രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരുടെ പ്രവാഹം തുടരുന്നു.......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ വിനോദസഞ്ചാരികളുടെ വരവ് കൂടിയതോടെ യുഎഇ ഉല്ലാസമേഖലകളിൽ വൻതിരക്ക്. എക്സ്പോയ്ക്കു ശേഷവും വിവിധ രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരുടെ പ്രവാഹം തുടരുന്നു. ഏറ്റവും മികച്ച രീതിയിൽ കോവിഡിനെ പ്രതിരോധിച്ച രാജ്യം, വീസ ഇളവുകൾ, പുതിയ ടൂറിസം പദ്ധതികൾ, സുരക്ഷിതത്വം, വിവിധ രാജ്യങ്ങളിൽ നിന്നു വേഗമെത്താനുള്ള സൗകര്യം തുടങ്ങിയ ഘടകങ്ങൾ സന്ദർശകരെ ആകർഷിക്കുന്നു.

യുദ്ധത്തെ തുടർന്ന് റഷ്യ- യുക്രെയ്ൻ മേഖലയിലെ വിനോദസഞ്ചാര സാധ്യതകൾ ഇല്ലാതായതും തിരക്കു കൂടാൻ കാരണമായി. ഒന്നാം നിരയിലുള്ള ഇന്ത്യക്കാർക്കു പുറമേ കിഴക്കൻ യൂറോപ്പ്, യുഎസ്, ആഫ്രിക്ക, ലാറ്റിനമേരിക്കൻ രാജ്യങ്ങളായ ബ്രസീൽ, കൊളംബിയ, ബൊളീവിയ, അർജന്റീന, മെക്സിക്കോ എന്നിവിടങ്ങളിൽ നിന്നുള്ളവരും ധാരാളമായി എത്തുന്നു. 

ADVERTISEMENT

റെക്കോർഡ് താമസക്കാർ

ഈ വർഷം ആദ്യ പാദം ഹോട്ടലുകളിൽ താമസിച്ചവരുടെ എണ്ണം കഴിഞ്ഞവർഷം ഇതേ കാലയളവിനേക്കാൾ 80 ശതമാനമായി ഉയർന്നു. രാജ്യാന്തര സൂചികയിൽ റെക്കോർഡാണിത്. 60 ലക്ഷത്തിലേറെ സന്ദർശകർ എത്തിയതോടെ ഹോട്ടലുകളുടെ വരുമാനം 1,100 കോടി ദിർഹമായി. ഈ വർഷം ആദ്യപാദം ദുബായിൽ മാത്രം 40 ലക്ഷം സന്ദർശകർ എത്തി. കഴിഞ്ഞവർഷം ഇതേ കാലയളവിനേക്കാൾ 214% വർധന.

ADVERTISEMENT

2021 ജനുവരിയിൽ 711 ഹോട്ടലുകളായിരുന്നെങ്കിൽ ഈ വർഷം ജനുവരി ആയപ്പോഴേക്കും 759 ആയി. 2025 ആകുമ്പോഴേക്കും 2.5 കോടിയിലേറെ സന്ദർശകരെയാണ് ദുബായ് പ്രതീക്ഷിക്കുന്നത്. നിലവിലുള്ള നാലാം സ്ഥാനത്തു നിന്ന് ഒന്നാമത് എത്തുകയാണ് ലക്ഷ്യം. ബാങ്കോക്ക്, ലണ്ടൻ, പാരിസ് എന്നിവയാണ് ഒന്നു മുതൽ 3 വരെയുള്ള നഗരങ്ങൾ.

വരവേൽക്കാൻ ഗ്രാമങ്ങൾ 

ADVERTISEMENT

രാജ്യത്തെ ഗ്രാമീണ മേഖലകൾ വിനോദസഞ്ചാര കേന്ദ്രങ്ങളായി വികസിപ്പിക്കാനുള്ള വൻപദ്ധതിയും പുരോഗമിക്കുന്നു. ഓരോ പ്രദേശത്തിന്റെയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളുടെ അടിസ്ഥാനത്തിൽ ഹരിത, സാംസ്കാരിക, വിനോദസഞ്ചാര പദ്ധതികൾക്കു രൂപം നൽകുന്നു. അൽ ഫഖ, അൽ ലുസൈലി, അൽ ഹബാബ്, അൽ മർമൂം, അൽ അവീർ, മർഗ്ഹം, കൽബ, അൽ ദഫ്ര, മദാം തുടങ്ങിയ മേഖലകൾ ഇതിൽ ഉൾപ്പെടുന്നു.

വേനലിലും സന്ദർശകരെ ആകർഷിക്കാൻ രാജ്യം സജ്ജമായി. ലൂവ്റ് അബുദാബി, ഷെയ്ഖ് സായിദ് പാലസ് മ്യൂസിയം, അൽഐൻ ഒയാസിസ്, വാർണർ ബ്രോസ്,  ദുബായ് സഫാരി, സമ്മർ സർപ്രൈസസ്, ഈദ് ഇൻ ദുബായ്, മർമൂം ഒട്ടകയോട്ട മത്സരം എന്നിവ ഒട്ടേറെ സന്ദർശകരെ ആകർഷിക്കുന്നു. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ റോഡ് ഷോയും മറ്റു പ്രദർശനമേളകളും നടത്തുന്നുണ്ട്.  

ഇന്ത്യയിലേക്കും സഞ്ചാരികളുടെ വരവ് കൂടും

വിനോദസഞ്ചാര മേഖലയുടെ വളർച്ച ലക്ഷ്യമിട്ട് ഇന്ത്യയും യുഎഇയും സംയുക്ത പദ്ധതികൾക്കു രൂപം നൽകിക്കഴിഞ്ഞു. ഇന്ത്യൻ  സഞ്ചാരികളെ ആകർഷിക്കാനും യുഎഇയിൽ ഉള്ളവർക്കു ഇന്ത്യയെ കൂടുതൽ പരിചയപ്പെടുത്താനും നടപടിയെടുക്കുകയും  ആകർഷക ടൂറിസം പാക്കേജുകൾക്ക് രൂപം നൽകുകയും ചെയ്യും. ഇന്ത്യയിലേക്കും വിനോദസഞ്ചാരികളുടെ പ്രവാഹമുണ്ട്. 

മൺസൂൺ ടൂറിസം അറബ് സഞ്ചാരികൾ ഏറെയിഷ്ടപ്പെടുന്നു. ഇന്ത്യൻ സിനിമകളുടെ ചിത്രീകരണത്തിനുള്ള പ്രധാന സ്ഥലമായും യുഎഇ മാറി. വിവാഹ വിരുന്നുകളുടെയും  പൊതുപരിപാടികളുടെയും എണ്ണവും കൂടി.  ഗൾഫിൽ നിന്ന് ഇന്ത്യയിലേക്കു ക്രൂസ് ടൂറിസത്തിനും വഴിയൊരുങ്ങുമെന്നാണു പ്രതീക്ഷ. മുംബൈ, ഗോവ, മംഗളൂരു എന്നിവിടങ്ങൾ പട്ടികയിലുള്ളതായാണ് റിപ്പോർട്ടുകൾ.